AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പഠിച്ചിറങ്ങാം, ടൂറിസ്റ്റ് ഗൈഡാകാം! കെഐടിടിഎസിൽ പരിശീലനം; അപേക്ഷിക്കേണ്ട തീയതി നീട്ടി

How to Apply for KITTS State & Local Tourist Guide Training 2026: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കെഐടിടിഎസ്‌) ആസ്ഥാനത്ത് നടത്തുന്ന 9 ആഴ്ച ദൈർഘ്യമുള്ള 'സ്റ്റേറ്റ് ലെവൽ ഗൈഡ്', 4 ആഴ്ച ദൈർഘ്യമുള്ള 'ലോക്കൽ ലെവൽ ഗൈഡ്' പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

പഠിച്ചിറങ്ങാം, ടൂറിസ്റ്റ് ഗൈഡാകാം! കെഐടിടിഎസിൽ പരിശീലനം; അപേക്ഷിക്കേണ്ട തീയതി നീട്ടി
Kerala Institute of Tourism and Travel Studies KITTSImage Credit source: KITTS Facebook
Jayadevan AM
Jayadevan AM | Published: 08 Nov 2026 | 06:04 PM

കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കെഐടിടിഎസ്‌) ആസ്ഥാനത്ത് നടത്തുന്ന 9 ആഴ്ച ദൈർഘ്യമുള്ള ‘സ്റ്റേറ്റ് ലെവൽ ഗൈഡ്’, 4 ആഴ്ച ദൈർഘ്യമുള്ള ‘ലോക്കൽ ലെവൽ ഗൈഡ്’ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. https://recruitopen.com/cmd/kitts1.html എന്ന ലിങ്ക് വഴി അപേക്ഷിക്കാം. നവംബര്‍ 23-ന് വൈകിട്ട് 5.30 വരെ അപേക്ഷിക്കാം. ആദ്യം പുറത്തുവിട്ട നോട്ടിഫിക്കേഷന്‍ പ്രകാരം നവംബര്‍ ഒമ്പതായിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി. എന്നാല്‍ പിന്നീട് ഈ നിബന്ധന ഭേദഗതി ചെയ്ത് നവംബര്‍ 23 വരെയായി ദീര്‍ഘിപ്പിക്കുകയായിരുന്നു.

നിർദ്ദിഷ്ട പരിശീലനം വിജയകരമായി പൂർത്തിയാക്കുകയും അന്തിമ എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും യോഗ്യത നേടുകയും ചെയ്യുന്നവര്‍ക്ക്‌ കേരള സർക്കാർ ടൂറിസം വകുപ്പിന്റെ നിലവിലുള്ള ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി സ്റ്റേറ്റ് ലെവൽ ഗൈഡ് / ലോക്കൽ ലെവൽ ഗൈഡ് ലൈസൻസുകൾ അനുവദിക്കുന്നത് പരിഗണിക്കും.

കോഴ്‌സുകളെക്കുറിച്ച് വിശദമായി അറിയാം

കോഴ്‌സ് സ്റ്റേറ്റ് ലെവൽ ഗൈഡ്
ദൈർഘ്യം ഒമ്പത് ആഴ്ച
സീറ്റുകളുടെ എണ്ണം 27
വിദ്യാഭ്യാസ യോഗ്യത യുജിസി അംഗീകൃത സർവകലാശാലയിലോ ഇൻസ്റ്റിറ്റ്യൂട്ടിലോ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം. അല്ലെങ്കിൽ 10+2 (പ്ലസ് ടു) യോഗ്യതയോ അതിന് തുല്യമായ യോഗ്യതയോ അതിനോടൊപ്പം വിദേശ ഭാഷയിലുള്ള കുറഞ്ഞത് ആറ് മാസത്തെ റെഗുലർ കോഴ്‌സ് പൂർത്തിയാക്കിയിരിക്കണം.
മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ കേരളീയനായിരിക്കണം (കേരളത്തിൽ സ്ഥിരതാമസക്കാരനായിരിക്കണം).
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രായം 2026 ജനുവരി ഒന്നിന് കുറഞ്ഞത് 20 വയസ് പൂര്‍ത്തിയായിരിക്കണം
കോഴ്‌സ് ഫീസ് 32,745

Also Read: സർക്കാർ ജോലി നേടാൻ അവസരം; 12ാം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് നിരവധി ഒഴിവുകൾ

കോഴ്‌സ് ലോക്കൽ ലെവൽ ഗൈഡ്
ദൈർഘ്യം 4
സീറ്റുകളുടെ എണ്ണം 141
വിദ്യാഭ്യാസ യോഗ്യത എസ്‌എസ്‌എൽസി/എസ്‌എസ്‌സി/സിബിഎസ്ഇ അല്ലെങ്കിൽ പത്താം ക്ലാസ് വിജയം
മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ കേരളീയനായിരിക്കണം (കേരളത്തിൽ സ്ഥിരതാമസക്കാരനായിരിക്കണം)
പ്രായം 2026 ജനുവരി ഒന്നിന് കുറഞ്ഞത് 20 വയസ് പൂര്‍ത്തിയായിരിക്കണം
കോഴ്‌സ് ഫീസ് 20,355

തിരഞ്ഞെടുപ്പ് പ്രക്രിയ

സ്റ്റേറ്റ് ലെവൽ ഗൈഡ്

  • എഴുത്തുപരീക്ഷ (പ്രദേശത്തിന് ചുറ്റുമുള്ള സ്മാരകങ്ങളെക്കുറിച്ചുള്ള അറിവ് – 50 മാർക്ക്, ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ – 50 മാർക്ക്, പൊതുവിജ്ഞാനം – 100 മാർക്ക്).
  • അഭിമുഖം (50 മാർക്ക്)
  • ആകെ 250 മാർക്ക്

ലോക്കൽ ലെവൽ ഗൈഡ്

  • എഴുത്തുപരീക്ഷ (പ്രദേശത്തിന് ചുറ്റുമുള്ള സ്മാരകങ്ങളെക്കുറിച്ചുള്ള അറിവ് – 25 മാർക്ക്, ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ – 25 മാർക്ക്, പൊതുവിജ്ഞാനം – 50 മാർക്ക്).
  • അഭിമുഖം (50 മാർക്ക്)
  • ആകെ 150 മാർക്ക്

എഴുത്തുപരീക്ഷയിൽ 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടുന്നവരെ മാത്രമേ അഭിമുഖത്തിന് വിളിക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് പൂർണ്ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.

പ്രത്യേക ശ്രദ്ധയ്ക്ക്:

  1. ലോക്കൽ ലെവൽ ഗൈഡ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ തങ്ങൾ താമസിക്കുന്ന ജില്ലയുടെ ക്വാട്ടയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. സ്വന്തം താമസ ജില്ലയല്ലാത്ത മറ്റേതെങ്കിലും ജില്ലയുടെ ക്വാട്ടയിൽ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
  2. സ്റ്റേറ്റ് ലെവൽ ഗൈഡ്, ലോക്കൽ ലെവൽ ഗൈഡ് എന്നീ രണ്ട് വിഭാഗങ്ങളിലേക്കുമുള്ള പരിശീലന പരിപാടിയിൽ പ്രവേശിക്കുന്നതിന് സാധുവായ പൊലീസ്‌ ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

മറ്റ് വിവരങ്ങള്‍

590 രൂപയാണ് അപേക്ഷാ ഫീസ്. ഏതെങ്കിലും ഒരു ജില്ലയിൽ അപേക്ഷകരുടെ കുറവുണ്ടാകുന്നപക്ഷം, കേരള സർക്കാർ ടൂറിസം വകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം മറ്റ് ജില്ലകളുടെ റാങ്ക് ലിസ്റ്റിൽ നിന്ന് ആ ജില്ലയിലേക്ക് നിയമനം നടത്തുന്നതാണ്.

English Summary

The Department of Tourism, Kerala, invites applications for State and Local Level Tourist Guide training at KITTS. Candidates can apply online at recruitopen.com until November 23, 2026. Eligibility ranges from 10th pass for Local Guides to Graduation for State Level Guides. Selection will be strictly based on a written test followed by a personal interview.

Follow Us