Bar Licence: പുതിയ മദ്യനയം വരും, എന്നിട്ട് മതി ബാറുകൾക്ക് ലൈസൻസ്; ഉത്തരവിറങ്ങി
നിലവിലെ യു ഡി എഫ് സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വരുന്നതു വരെ ബാറുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കരുതെന്ന് ഉത്തരവിറക്കി എക്സൈസ് വകുപ്പ്. സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം വന്നിരിക്കുന്നത്.
തിരുവനന്തപുരം: നിലവിലെ യു ഡി എഫ് സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വരുന്നതു വരെ ബാറുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കരുതെന്ന് ഉത്തരവിറക്കി എക്സൈസ് വകുപ്പ്. സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ പ്രാബല്യത്തിലുള്ള ചട്ടങ്ങൾ പ്രകാരമാണ് ഉദ്യോഗസ്ഥർ ബാറിന് ലൈസൻസ് നൽകിയത് എന്നാണ് കഴിഞ്ഞദി വസം സ്ഥാനത്തു നിന്നും മാറിയ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു വ്യക്തമാക്കിയിരുന്നത്. പുതിയ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ ഉന്നയിക്കുന്ന വാദവും ഇതുതന്നെയാണ്. പുതിയ നയം പ്രാബല്യത്തിൽ വന്നതിന് ശേഷമേ ലൈസൻസ് അനുവദിക്കാവൂ എന്ന് എക്സൈസ് വകുപ്പ് മന്ത്രി നിർദ്ദേശിച്ചിരുന്നെങ്കിലും രേഖാമൂലം ഉത്തരവായി അക്കാര്യം ഇറങ്ങിയില്ലായിരുന്നു.
Also Read: മദ്യപാനം ലോക്കൽ കമ്മിറ്റി ഓഫീസിൽ, സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ
പുതിയ മദീനയും ഉടൻ തന്നെ യുഡിഎഫ് പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഹൈക്കോടതിയിലും സർക്കാർ പുതിയ മദ്യനയം ഉടൻതന്നെ രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. വിഷയം കൂടുതൽ നീട്ടി കൊണ്ടുപോകാൻ ആകില്ലെന്നും ഈ മാസം 30ന് മുൻപ് നയം നിലവിൽ വരണമെന്നുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ സർക്കാരിന് മുന്നിൽ 20ലധികം പുതിയ ബാർ ലൈസൻസുകൾക്കുള്ള അപേക്ഷയാണ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് വകുപ്പിൽ തുടരെത്തുടരെ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കിടെ എക്സൈസ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കിയത്. പുതിയ ബാർ ലൈസൻസ് അനുവദിക്കുന്ന വിവരം ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമെടുത്ത് നടപ്പിലാക്കി എന്നും സർക്കാരിനെയോ മന്ത്രിയോ അക്കാര്യം അറിയിച്ചില്ല എന്നുമാണ് നടപടിക്ക് കാരണമായി പറയപ്പെടുന്നത്. പുതിയ ബാർ ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥർക്ക് അനുകൂലമായ നിലപാടാണ് എക്സൈസ് കമ്മീഷണറും സ്വീകരിച്ചിരുന്നത്. എന്നാൽ പുതിയൊരു ബാർ അനുവദിക്കുക എന്നാൽ സമൂഹത്തിൽ ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്ന സംഭവമാണെന്നും സർക്കാർ അറിയാതെ അത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ പാടില്ലെന്നുമാണ് എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ നിലപാട്.
English Summary
The Excise Department has issued an order stating that no new licenses should be granted to bars until the UDF government’s new liquor policy comes into effect. This new directive from the government follows ongoing controversies surrounding the issuance of new bar licenses in the state.