AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘ആരാധകർ ആ​ഗ്രഹിച്ച നിമിഷം’; വിമർശനങ്ങൾ‍ക്കൊടുവിൽ ഓമിയുടെ മുഖം വെളിപ്പെടുത്തി ദിയ കൃഷ്ണ

ജനിച്ചിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ മുഖം ആരാധകരുമായി പങ്കുവയ്ക്കാൻ താരം തയ്യാറായില്ല. താരത്തിന്റെ വീഡിയോകളുടെ കമന്റ് ബോക്‌സ് നിറയെ കുഞ്ഞിന്റെ മുഖം കാണിക്കാനാവശ്യപ്പെട്ടെത്തുന്നവരാണ്.

sarika-kp
Sarika KP | Updated On: 12 Sep 2025 21:17 PM
സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ദിയ കൃഷ്ണ. ജൂലൈയ് അഞ്ചിനാണ് ഭർത്താവ് അശ്വിനും ദിയയ്ക്കും ആൺ കുഞ്ഞ് പിറന്നത്. നിയോം എന്നാണ് ആദ്യ കണ്‍മണിയുടെ പേര്. ഓമിയെന്നാണ് കുഞ്ഞിനെ എല്ലാവരും വിളിക്കുന്നത്. എന്നാൽ ജനിച്ചിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ മുഖം ആരാധകരുമായി പങ്കുവയ്ക്കാൻ താരം തയ്യാറായില്ല.   (Image Credits:Instagram)

1 / 6
താരത്തിന്റെ വീഡിയോകളുടെ കമന്റ് ബോക്‌സ് നിറയെ കുഞ്ഞിന്റെ മുഖം കാണിക്കാനാവശ്യപ്പെട്ടെത്തുന്നവരാണ്. ഇതിന്റെ പേരില്‍ ദിയക്ക് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.ഇതോടെ സെപ്തംബര്‍ അഞ്ചിന് മകന്റെ മുഖം കാണിക്കുമെന്ന് ദിയ അറിയിച്ചിരുന്നു .

2 / 6
അന്ന് ദിയയുടേയും അശ്വിന്റേയും വിവാഹ വാര്‍ഷികം കൂടിയായിരുന്നു. എന്നാൽ   ഓമിയുടെ മുഖം കാണാനായി കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം. അന്നേ ദിവസം ഓമിക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്ന് താരം അറിയിച്ചിരുന്നു. ഇതോടെ വീണ്ടും ആ കാത്തിരിപ്പ് നീണ്ടു.

3 / 6
എന്നാൽ ഇപ്പോഴിതാ ഓമിയുടെ മുഖം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്.  ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ദിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

4 / 6
സൂര്യകാന്തി പൂക്കള്‍ക്കിടയില്‍ കുഞ്ഞിനെ പിടിച്ചുനില്‍ക്കുന്ന ദിയയെ അശ്വിന്‍ ചുംബിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കയ്യിലിരിക്കുന്ന കുഞ്ഞും അതിമനോഹരമായി ചിരിക്കുന്നുണ്ട്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

5 / 6
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് സന്തോഷം പ്രകടിപ്പിച്ച് എത്തുന്നത്. കുഞ്ഞിന്റെ മുഖം അശ്വിനെ പോലെയാണെന്നും ദിയയെ പോലെയാണെന്നും രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡയയില്‍ നടക്കുന്നത്.

6 / 6