Joint Pain Relief: സന്ധി വേദന നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരിക്കാൻ ഇതാ എളുപ്പവഴികൾ
How To Overcome Joint Pain: സ്ഥിരമായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ അസ്ഥികളെയും പേശികളെയും ശക്തിപ്പെടുത്തുന്നു. വ്യായാമത്തിലൂടെ പേശികളും സന്ധികളും അമിതമായി വലിഞ്ഞു മുറുകുന്നത് തടയുന്നു. യോഗ, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക. ശരീരത്തിൻ്റെ അധിക ഭാരം കാൽമുട്ടുകൾ, ഇടുപ്പ് തുടങ്ങിയ സന്ധികളിൽ വേദന വർദ്ധിപ്പിക്കും. ഭക്ഷണക്രമത്തിലൂടെയും സ്ഥിരമായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുക.

സന്ധിവേദന മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ആർത്രൈറ്റിസ് ഉള്ളവർക്ക് സന്ധിവേദന കുറച്ചുകൂടി ബുദ്ധിമുട്ടാണ്. സന്ധിവേദന നിയന്ത്രിക്കാനും ഇല്ലാതാക്കാനുമുള്ള എളുപ്പവഴികൾ എന്തെല്ലാമെന്ന് നോക്കാം.

വീട്ടിലെ ടൈലുകളിലൂടെ നടക്കുമ്പോൾ സ്ലിപ്പറുകൾ ഉപയോഗിക്കുക. വേദനാജനകമായ സന്ധികൾക്കും പേശികൾക്കും ചെറുചൂടുള്ള വെള്ളം ആശ്വാസം നൽകും. അതിനാൽ ശരീരത്തിൽ താപനില നിലനിർത്തുക.

സ്ഥിരമായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ അസ്ഥികളെയും പേശികളെയും ശക്തിപ്പെടുത്തുന്നു. വ്യായാമത്തിലൂടെ പേശികളും സന്ധികളും അമിതമായി വലിഞ്ഞു മുറുകുന്നത് തടയുന്നു. യോഗ, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക.

വിറ്റാമിൻ ഡിയുടെ അഭാവം ആളുകൾക്ക് ആർത്രൈറ്റിസ് വേദന വർദ്ധിപ്പിക്കുന്നു. അതിനാൽ വിറ്റാമിൻ ഡിയ്ക്ക് ആവശ്യമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

ശരീരത്തിൻ്റെ അധിക ഭാരം കാൽമുട്ടുകൾ, ഇടുപ്പ് തുടങ്ങിയ സന്ധികളിൽ വേദന വർദ്ധിപ്പിക്കും. ഭക്ഷണക്രമത്തിലൂടെയും സ്ഥിരമായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുക.