Trump F Visa Rule: യുഎസില്‍ പഠിക്കാന്‍ പ്ലാനുണ്ടോ? എന്നാല്‍ ട്രംപിന്റെ എഫ് വിസ കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കും
Donald Trump F1 Visa Update: വിസ ഉടമകള്‍ യുഎസില്‍ താമസിക്കുന്ന കാലത്ത് അവര്‍ ശക്തമായ നിരീക്ഷണത്തിന് കീഴിലായിരിക്കുമെന്നും യുഎസ് ഭരണകൂടം അറിയിച്ചു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം കുടിയേറ്റത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

യുഎസില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളാണോ നിങ്ങള്‍? എന്നാല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍, സന്ദര്‍ശകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള വിസയുടെ കാലാവധി കര്‍ശനമാക്കുന്നതിന് ട്രംപ് ഭരണകൂടം പുതിയ നിയമം കൊണ്ടുവരികയാണ്. (Image Credits: Getty Images)

നിയമം അനുസരിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള എഫ് വിസകളുടെയും സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്കുള്ള ജെ വിസകളുടെയും സാധുത നാല് വര്‍ഷമായി പരിമിതപ്പെടുത്തും. യുഎസിലെ പഠനത്തിന്റെയോ ജോലിയുടെയോ മുഴുവന്‍ കാലയളവിലേക്കും സാധുതയുള്ളതായി തുടരുന്ന നിലവിലെ നിയമം ഒഴിവാക്കി കൊണ്ടാണ് പുതിയ നീക്കം.

വിദേശ പത്രപ്രവര്‍ത്തകര്‍ക്കുള്ള 1 വിസകള്‍ നിലവില്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്നത് 240 ദിവസത്തിലേക്കും, ചൈനീസ്, ഹോങ്കോങ് പാസ്‌പോര്‍ട്ട് ഉടമകളുടെ കാര്യത്തില്‍ അത് 90 ദിവസമായി ചുരുക്കാനും കരട് മാര്‍ഗം നിര്‍ദേശിക്കുന്നു. എന്നിരുന്നാലും വിസ ഉടമകള്‍ക്ക് വിസ കാലാവധി നീട്ടലിനായി അപേക്ഷിക്കാവുന്നതാണ്.

വിസ ഉടമകള്‍ യുഎസില്‍ താമസിക്കുന്ന കാലത്ത് അവര്‍ ശക്തമായ നിരീക്ഷണത്തിന് കീഴിലായിരിക്കുമെന്നും യുഎസ് ഭരണകൂടം അറിയിച്ചു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം കുടിയേറ്റത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍, ഗവേഷകര്‍, എക്‌സ്‌ചേഞ്ച് തൊഴിലാളികള്‍, വിദേശ പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഭീഷണിയാകുന്ന തരത്തിലാണ് നിലവിലെ നീക്കം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2024ല്‍ ഏകദേശം 1.6 ദശലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ യുഎസില്‍ എഫ് വിസയിലുണ്ടായിരുന്നു. ഇതേ വര്‍ഷം തന്നെ ഏകദേശം 355,000 എക്‌സ്‌ചേഞ്ച് വിസിറ്റ് വിസകളും 13,000 മീഡിയ വിസകളും നല്‍കി. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം പഠനത്തിനായി അധിക സമയം ആവശ്യമായി വന്നാല്‍ എക്സ്റ്റന്‍ഷന് അപേക്ഷിക്കേണ്ടതായി വരും.