Gardening Tips: തൊണ്ട് വെറുതെ കളയല്ലേ… ഓർക്കിഡും ഇൻഡോർ പ്ലാന്റുകളും അടിപൊളിയായി വളർത്താം
Kitchen Gardening Tips with Coconut Husks: കഞ്ഞിവെള്ളവും ചിരട്ടയും എന്തിനേറെ പറയുന്നു തൊണ്ട് പോലും ഗാർഡനിൽ ഉപകാരിയാണെന്ന് അറിയാമോ? തേങ്ങത്തൊണ്ട് ഗാർഡനിൽ ധാരാളം ഗുണങ്ങൾ നൽകുന്നുണ്ട്. തേങ്ങാത്തൊണ്ട് അല്ലെങ്കിൽ ചകിരി ഉപയോഗിച്ച് തോട്ടത്തിലെ ചെടികൾക്ക് അനുയോജ്യമായ വളവും അനുബന്ധ വസ്തുക്കളും നിർമ്മിക്കാൻ സാധിക്കും.

അടുക്കള തോട്ടത്തിലേക്ക് പണം കൊടുത്ത് ധാരാളം സാധനങ്ങൾ നമ്മൾ വാങ്ങാറുണ്ട്. എന്നാൽ, വേസ്റ്റെന്ന് കരുതുന്ന പലതും, കഞ്ഞിവെള്ളവും ചിരട്ടയും എന്തിനേറെ പറയുന്നു തൊണ്ട് പോലും ഗാർഡനിൽ ഉപകാരിയാണെന്ന് അറിയാമോ? തേങ്ങത്തൊണ്ട് ഗാർഡനിൽ ധാരാളം ഗുണങ്ങൾ നൽകുന്നുണ്ട്. തേങ്ങാത്തൊണ്ട് അല്ലെങ്കിൽ ചകിരി ഉപയോഗിച്ച് തോട്ടത്തിലെ ചെടികൾക്ക് അനുയോജ്യമായ വളവും അനുബന്ധ വസ്തുക്കളും നിർമ്മിക്കാൻ സാധിക്കും. (Image Credit source: Getty Images)

മണ്ണിൽ ഈർപ്പം നിലനിർത്താനും, വായുസഞ്ചാരം വർദ്ധിപ്പിക്കാനും, ചെടികളുടെ വേരുകൾക്ക് ആരോഗ്യം നൽകാനും ചകിരി സഹായിക്കുന്നതാണ്. ഓർക്കിഡുകൾക്കും ഇൻഡോർ പ്ലാന്റുകൾക്കുമെല്ലാം ഇവ ഉപകാരിയാണ്. ആദ്യം ഉണങ്ങിയ തൊണ്ട് ചുറ്റികയോ കോടാലിയോ ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഈ കോകോ ചിപ്സ് ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയ ചെടികൾക്ക് ഉത്തമമാണ്.

തൊണ്ട് കുറച്ചുദിവസം വെള്ളത്തിൽ കുതിർത്തുവെക്കുക. തുടർന്ന് നാരുകളും അതിനിടയിലെ പൊടിയും വേർതിരിക്കുക. ഈ പൊടി അതായത്, ചകിരിച്ചോറ് വിത്തുകൾ മുളപ്പിക്കാനും പോട്ടിംഗ് മിക്സിനും ഉപയോഗിക്കാം. ഇനി കോകോ പീറ്റ് പൈസ കൊടുത്ത് വാങ്ങാതെ ഇങ്ങനെ നിർമ്മിക്കാം. തൊണ്ട് ചെറുതായി ചിതറി മാറ്റി ചെടികളുടെ ചുവട്ടിൽ 2-3 ഇഞ്ച് കനത്തിൽ വിതറുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും കളകൾ വളരുന്നത് തടയാനും സഹായിക്കും.

അതേസമയം, പച്ചത്തൊണ്ടിൽ ഉപ്പുരസവും പൊട്ടാസ്യവും കൂടുതലായിരിക്കും. അതിനാൽ ചകിരി കഷണങ്ങളോ ചകിരിച്ചോറോ കുറഞ്ഞത് 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് 3–5 തവണ കഴുകി ഉപ്പുരസം പൂർണ്ണമായി കളയണം. തൊണ്ട് ആഴ്ചകളോളം വെള്ളത്തിൽ മുക്കിവെക്കുമ്പോൾ നാരുകൾ മൃദുവായി മാറും. തുടർന്ന് മരത്തടി കൊണ്ട് തട്ടി നാരുകളും ചകിരിച്ചോറും വേർതിരിക്കാം.

കഴുകിയെടുത്ത ചകിരി അല്ലെങ്കിൽ ചകിരിച്ചോറ് വെയിലത്ത് വെച്ച് നന്നായി ഉണക്കണം. ഈർപ്പം പൂർണ്ണമായി മാറിയ ശേഷം ചാക്കുകളിലോ വരണ്ട സ്ഥലങ്ങളിലോ സൂക്ഷിക്കാം. ചകിരി പതുക്കെയേ ദ്രവിക്കൂ എങ്കിലും, ഇത് കിച്ചൺ വേസ്റ്റും മറ്റ് ജൈവമാലിന്യങ്ങളുമായി ചേർത്ത് മികച്ച കമ്പോസ്റ്റാക്കി മാറ്റാവുന്നതുമാണ്.