AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

DIY Ideas: മുട്ടത്തോട് വെറുതെ കളയല്ലേ…. വീടിന്റെ ലുക്ക് അടിമുടി മാറ്റാം

Eggshells DIY Ideas: പാചകം ചെയ്തതിന് ശേഷം അടുക്കളയിൽ നിന്ന് വലിച്ചെറിയുന്ന ഒന്നാണ് മുട്ടത്തോട്. എന്നാൽ അല്പം ക്രിയേറ്റീവായി ചിന്തിച്ചാൽ ഈ മുട്ടത്തോട് ഉപയോഗിച്ച് നമ്മുടെ വീടിന്റെ ലുക്കിനെ അടിമുടി മാറ്റാൻ സാധിക്കും. ക്യൂട്ട് മിനി പ്ലാന്ററുകളും, ഹാൻഡ്‌മേഡ് ക്യാൻഡിൽ ഹോൾഡറുകളുമെല്ലാം ഇതിൽ ഉൾപ്പെടും. ഐഡിയകൾ ഇതാ...

Nithya Vinu
Nithya Vinu | Published: 11 Nov 2026 | 10:15 AM
ചുവരുകൾക്കും ചിത്രങ്ങൾക്കും വിന്റേജ് ലുക്ക് നൽകാൻ മുട്ടത്തോട് ഉപയോഗിച്ച് മൊസൈക് ആർട്ട് ചെയ്താലോ. മുട്ടത്തോടുകൾ നന്നായി കഴുകി ഉണക്കിയ ശേഷം വിവിധ അക്രിലിക് നിറങ്ങൾ നൽകുക. ഇവ ചെറിയ കഷണങ്ങളായി ഉടച്ചെടുക്കുക. ഒരു കാൻവാസ് ബോർഡിലോ പേപ്പറോ വരച്ച ചിത്രത്തിന് മുകളിലോ പശ തേച്ച് ഈ മുട്ടത്തോട് കഷണങ്ങൾ അടുപ്പിച്ച് ഒട്ടിക്കുക. ഉണങ്ങിയ ശേഷം വാർണിഷ് അടിക്കാം. (Image Credit source: Getty Images)

1 / 5
വീടിനകത്തെ മേശപ്പുറത്തോ ജനൽപ്പടിയിലോ വെയ്ക്കാൻ അനുയോജ്യമായ ഇൻഡോർ ചെടിച്ചട്ടികളാക്കി മുട്ടത്തോട് മാറ്റാം. മുട്ടയുടെ മുകൾഭാഗം മാത്രം ചെറിയ രീതിയിൽ ഉടച്ച് ഉള്ളിലെ ഭാഗം കളഞ്ഞ് വൃത്തിയാക്കുക. അടിഭാഗത്ത് വെള്ളം വാർന്നുപോകാൻ ചെറിയൊരു ദ്വാരം ഇടുന്നത് നന്നായിരിക്കും. അതിൽ അല്പം മണ്ണും ചെറിയ സക്കുലന്റ് ചെടികളോ മല്ലി/ഉലുവ വിത്തുകളോ ഇട്ട് വളർത്താം.

2 / 5
വീടിന് റോമാന്റിക് അന്തരീക്ഷം നൽകാൻ മുട്ടത്തോട് കൊണ്ടുള്ള മെഴുകുതിരികൾക്ക് കഴിയും. പകുതി മുറിച്ച രീതിയിലുള്ള മുട്ടത്തോടുകൾ വൃത്തിയാക്കുക. പുറംഭാഗത്ത് ഇഷ്ടമുള്ള നിറങ്ങളോ പാറ്റേണുകളോ വരയ്ക്കാം. ഇതിനുള്ളിൽ തിരി ഇറക്കിവെച്ച ശേഷം ഉരുകിയ വാക്സ്  ഒഴിക്കുക.

3 / 5
വീട്ടിലുള്ള പഴയ പ്ലാസ്റ്റിക് അല്ലെങ്കിൽ ഗ്ലാസ് ബോട്ടിലുകൾ എറിയുന്നതിന് പകരം അവയെ വിലകൂടിയ ഷോപീസുകളാക്കാം. കുപ്പിയിൽ പശ പുരട്ടിയ ശേഷം പൊട്ടിച്ച മുട്ടത്തോട് കഷണങ്ങൾ നിരത്തി ഒട്ടിക്കുക. പൂർണ്ണമായി ഉണങ്ങിയ ശേഷം കുപ്പിയുടെ മുകളിൽ കറുപ്പോ ക്രയോണോ അക്രിലിക് പെയിന്റോ അടിച്ച് അതിന് മുകളിൽ ഗോൾഡൻ/സിൽവർ ഷേഡ് നൽകിയാൽ റോയൽ ലുക്കിലുള്ള ഫ്ലവർ വേസ് ലഭിക്കും.

4 / 5
മുട്ടത്തോടുകൾ വെയിലത്തുവെച്ച് നന്നായി ഉണക്കിയ ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഈ പൊടി തക്കാളി, മുളക്, പച്ചക്കറികൾ എന്നിവയുടെ ചുവട്ടിൽ ഒരു സ്പൂൺ വീതം ഇട്ടുകൊടുത്താൽ കാൽസ്യത്തിന്റെ കുറവ് പരിഹരിക്കാനും ചെടികൾ സമൃദ്ധമായി പൂക്കാനും സഹായിക്കും.

5 / 5
Follow Us