AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ക്യാരറ്റും പൈനാപ്പിളും ഒപ്പം അല്പം ഇഞ്ചിയും; വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ ഹെൽത്തി സ്മൂത്തി!

Easy Carrot Pineapple Smoothie Recipe: വർക്കൗട്ടിനായി ജിമ്മിൽ പോകുന്നതിന് മുൻപോ അല്ലെങ്കിൽ ക്ഷീണമകറ്റാനോ കുടിക്കാവുന്ന മികച്ച ഒരു പാനീയമാണ് ക്യാരറ്റ് പൈനാപ്പിൾ, ജിഞ്ചർ സ്മൂത്തി. പേര് സുചിപ്പിക്കും പോലെ ക്യാരറ്റും പൈനാപ്പിളും ഇഞ്ചിയുമാണ് ഇതിലെ പ്രധാന ചേരുവകൾ. വെറും അഞ്ച് മിനിറ്റിനുള്ളിൽ വളരെ എളുപ്പത്തിൽ ആർക്കും വീട്ടിൽ ഇത് തയ്യാറാക്കാവുന്നതാണ്. നാരുകൾ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Sumeesh T Unneen
Sumeesh T Unneen | Published: 10 Nov 2026 | 11:02 PM
സ്മൂത്തി തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ക്യാരറ്റിൻ്റെ പുറത്തെ കട്ടിയുള്ള തൊലി പൂർണ്ണമായും ചെത്തി ഒഴിവാക്കണം. അതിനുശേഷം വളരെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മിക്സിയിൽ ക്യാരറ്റ് എളുപ്പത്തിൽ അരയാൻ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ഈ കഷണങ്ങൾ തിളച്ച വെള്ളത്തിലിട്ട് ഒരല്പം മൃദുവാക്കിയ ശേഷം സ്മൂത്തി തയ്യാറാക്കാൻ ഉപയോഗിക്കാവുന്നതാണ്. (Image credit Source: Unsplash)

1 / 5
വീട്ടിലുള്ള സാധാരണ മിക്സിയാണ് ക്യാറ്റർ ജ്യൂസാക്കാൻ ഉപയോഗിക്കുന്നത് എങ്കിൽ അരയ്ക്കുമ്പോൾ അല്പം കൂടുതൽ വെള്ളം ചേർക്കാൻ പ്രത്യേേകം ശ്രദ്ധിക്കുക. ഹൈസ്പീഡ് മിക്സി അല്ല എങ്കിൽ ക്യാരറ്റ് സ്മൂത്ത് ടെക്സ്ചറിലുള്ള ജ്യൂസായി കിട്ടണമെന്നില്ല, പച്ച വെള്ളത്തിന് പകരം കരിക്കിൻ വെള്ളമാണ് ഉപയോഗിക്കുന്നത് എങ്കിൽ സ്മൂത്തി കൂടുതൽ രുചികരമാക്കാം

2 / 5
സ്മൂത്തി തയ്യാറാക്കാൻ പ്രധാനമായും ആവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. രണ്ട് ടേബിൾസ്പൂൺ ചെറുനാരങ്ങാനീര്, രണ്ട് കപ്പ് ക്യാരറ്റ് ജ്യൂസ്, നാല് കപ്പ് പൈനാപ്പിൾ കഷണങ്ങൾ, നാല് വാഴപ്പഴം എന്നിവയാണ് പ്രധാന ചേരുവകൾ. ഇവയ്ക്ക് പുറമെ മൂന്ന് കപ്പ് പാൽ, ഒന്നര ടേബിൾസ്പൂൺ അരിഞ്ഞ ഇഞ്ചി കഷ്ണങ്ങൾ, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവയും ഇതിലേക്ക് ചേർക്കേണ്ടതുണ്ട്.

3 / 5
സ്മൂത്തി തയ്യാറാക്കുന്ന രീതി വളരെ ലളിതമാണ്. ഇതിനായി ആദ്യം വലിയ ഒരു മിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് ചെറുനാരങ്ങാനീര്, ക്യാരറ്റ് ജ്യൂസ്, പൈനാപ്പിൾ കഷണങ്ങൾ, വാഴപ്പഴം, പാൽ, ഇഞ്ചി, മഞ്ഞൾപ്പൊടി എന്നീ ചേരുവകൾ മുഴുവനായും ചേർക്കുക. ഈ ചേരുവകൾ എല്ലാം തമ്മിൽ നന്നായി അരഞ്ഞു യോജിക്കുന്നത് വരെ ഉയർന്ന വേഗതയിൽ ഇത് മിക്സിയിൽ കൃത്യമായി അടിച്ചെടുക്കണം.

4 / 5
നന്നായി അരച്ചെടുത്ത ശേഷം സ്മൂത്തിയുടെ രുചി നോക്കി ആവശ്യമാണെങ്കിൽ അല്പം കൂടി ചെറുനാരങ്ങാനീരോ ഇഞ്ചിയോ ചേർക്കാവുന്നതാണ്. അതിനുശേഷം തയ്യാറാക്കിയ പാനീയം ഗ്ലാസുകളിലേക്ക് പകർത്തി ഉടൻ തന്നെ കുടിക്കാം. ബാക്കി വരുന്ന സ്മൂത്തി ഐസ് ക്യൂബ് ട്രേയിലേക്ക് ഒഴിച്ച് ഫ്രീസറിൽ വെച്ച് സൂക്ഷിച്ചാൽ. പിന്നീട് ആവശ്യമുള്ളപ്പോൾ ഈ ഐസ് ക്യൂബുകൾ എടുത്ത് വീണ്ടും മിക്സിയിലിട്ട് അടിച്ചെടുക്കാവുന്നതാണ്.

5 / 5
Follow Us