AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

School Exam Dates 2026-27: വിദ്യാർഥികൾ ശ്രദ്ധിക്കുക; എസ്എസ്എൽസി, പ്ലസ് ടു വാർഷിക പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

Kerala SSLC Plus Two Exams 2027 Dates Announced Check Complete School Exam Schedule: ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 25ന് ആരംഭിക്കും. ഫെബ്രുവരി രണ്ടാംവാരം മോഡല്‍ പരീക്ഷകള്‍ നടത്താനാണ് തീരുമാനം. മാര്‍ച്ച് ഒന്നുമുതല്‍ എസ്എസ്എല്‍സി പരീക്ഷയും രണ്ടുമുതല്‍ പ്ലസ് ടു പരീക്ഷയും ആരംഭിക്കും. മാര്‍ച്ച് 30 വരെ പരീക്ഷകള്‍ തുടരും.

School Exam Dates 2026-27: വിദ്യാർഥികൾ ശ്രദ്ധിക്കുക; എസ്എസ്എൽസി, പ്ലസ് ടു വാർഷിക പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Hindustan Times/Getty Images Editorial 2026
Shiji M K
Shiji M K | Published: 11 Nov 2026 | 08:25 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026-27 അധ്യയനവര്‍ഷത്തെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ എട്ട് മുതല്‍ 17 വരെ നടക്കും. എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നും രണ്ടും തീയതികളില്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 25ന് തുടങ്ങും. ഒന്‍പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഫെബ്രുവരി 28ന് ആരംഭിച്ച് മാര്‍ച്ച് 30നകം പൂര്‍ത്തിയാക്കും.

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 25ന് ആരംഭിക്കും. ഫെബ്രുവരി രണ്ടാംവാരം മോഡല്‍ പരീക്ഷകള്‍ നടത്താനാണ് തീരുമാനം. മാര്‍ച്ച് ഒന്നുമുതല്‍ എസ്എസ്എല്‍സി പരീക്ഷയും രണ്ടുമുതല്‍ പ്ലസ് ടു പരീക്ഷയും ആരംഭിക്കും. മാര്‍ച്ച് 30 വരെ പരീക്ഷകള്‍ തുടരും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് സമയം ലഭിക്കുന്ന രീതിയിലാണ് പരീക്ഷാ ക്രമീകരണങ്ങള്‍.

ഒന്‍പതാം ക്ലാസ് വരെയുള്ള മറ്റ് പരീക്ഷകള്‍ ഫെബ്രുവരി 28ന് ആരംഭിച്ച് മാര്‍ച്ച് 30നകം പൂര്‍ത്തിയാക്കാനാണ് ധാരണ. ഇതോടെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ തയാറെടുപ്പിനും പരീക്ഷകള്‍ക്കും നിര്‍ണായകമാകും. വിവിധ ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും മുന്‍കൂട്ടി ക്രമീകരണങ്ങള്‍ നടത്തേണ്ടിവരും.

Also Read: Kerala Christmas Exam 2026: ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ; അവധി കഴിഞ്ഞ് തുറക്കുന്നത് എന്ന്?

ക്രിസ്മസ് പരീക്ഷ ഡിസംബറില്‍

അതേസമയം, ഈ അധ്യയനവര്‍ഷത്തെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ മാസത്തില്‍ നടത്തും. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന പരീക്ഷകള്‍ 17ന് അവസാനിക്കും. ഡിസംബര്‍ 18ന് സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കും. തുടര്‍ന്ന് ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. ഡിസംബര്‍ 28നാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുക.

വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരും മാസങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. പരീക്ഷാ തീയതികള്‍ നേരത്തേ അറിയാന്‍ കഴിയുന്നത് പഠനക്രമം തയാറാക്കുന്നതിനും ഓരോ വിഷയത്തിനും ആവശ്യമായ സമയം കണ്ടെത്തുന്നതിനും സഹായിക്കും. സ്‌കൂളുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് പഠനവും പരീക്ഷാ മുന്നൊരുക്കങ്ങളും ക്രമീകരിക്കേണ്ടതുണ്ട്.

പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍, വിഷയങ്ങള്‍ തിരിച്ചുള്ള തീയതികള്‍, പരീക്ഷാ സമയക്രമം എന്നിവ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. പരീക്ഷാ കലണ്ടറിലെ തീയതികളില്‍ മാറ്റമുണ്ടാകുന്നുണ്ടോയെന്നും ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പുകളിലൂടെ പരിശോധിക്കണം.

English Summary

Kerala has announced the school examination schedule for the 2026-27 academic year. SSLC exams will begin on March 1, while Plus Two exams start on March 2. Higher Secondary practical exams are scheduled to begin on February 25, and annual exams for classes up to Class 9 will start on February 28.

Follow Us