AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

EPS Pension: 1,000 രൂപയിൽ നിന്ന് 3,000 രൂപയിലേക്ക്; ഇപിഎസ് പെൻഷനിൽ വൻ വർധനയ്ക്ക് നീക്കം

EPS Pension Hike 2026 Will Minimum Monthly Pension Rise to Rs 3,000? എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്ന് 3,000 രൂപയായി ഉയര്‍ത്താനുള്ള നീക്കമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നവംബര്‍ 19ന് ചേരുന്ന ഇപിഎഫ്ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Shiji M K
Shiji M K | Published: 11 Nov 2026 | 10:02 AM
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഇപിഎസ് പെന്‍ഷന്‍കാര്‍ക്കും ആശ്വാസമാകുന്ന പ്രഖ്യാപനം ഉടനുണ്ടാകുമോ? എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്ന് 3,000 രൂപയായി ഉയര്‍ത്താനുള്ള നീക്കമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നവംബര്‍ 19ന് ചേരുന്ന ഇപിഎഫ്ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. (Image Credit Source: Getty Images)

1 / 5
എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് (ഇപിഎസ്) കീഴില്‍ നിലവില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയാണ്. 2014 സെപ്റ്റംബര്‍ മുതലാണ് ഈ തുക പ്രാബല്യത്തിലുള്ളത്. തൊഴില്‍ മന്ത്രാലയവും ധനമന്ത്രാലയവും തമ്മില്‍ തുക ഉയര്‍ത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. 3,000 രൂപയാക്കാനുള്ള നിര്‍ദേശത്തോട് ഇരു മന്ത്രാലയങ്ങള്‍ക്കും അനുകൂല നിലപാടാണെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

2 / 5
ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗം നവംബര്‍ 19ന് നടക്കും. കുറഞ്ഞ പെന്‍ഷന്‍ വര്‍ധന സംബന്ധിച്ച തീരുമാനം ഈ യോഗത്തില്‍ ഉണ്ടാകുമോയെന്നാണ് പെന്‍ഷന്‍കാര്‍ ഉറ്റുനോക്കുന്നത്. 1,000 രൂപയില്‍ നിന്ന് 3,000 രൂപയായി പെന്‍ഷന്‍ ഉയര്‍ത്തിയാല്‍ നിലവിലെ ആനുകൂല്യത്തില്‍ വലിയ മാറ്റമുണ്ടാകും.

3 / 5
സംഘടിത മേഖലയിലെ ജീവനക്കാര്‍ക്കായി ഇപിഎഫ്ഒ നടപ്പാക്കുന്ന വിരമിക്കല്‍ ആനുകൂല്യ പദ്ധതിയാണ് എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും അടിസ്ഥാനത്തിലുള്ള പ്രൊവിഡന്റ് ഫണ്ട് വിഹിതത്തില്‍ നിന്ന് തൊഴിലുടമയുടെ സംഭാവനയുടെ 8.33 ശതമാനമാണ് ഇപിഎസ് പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റുന്നത്.

4 / 5
വിരമിക്കുമ്പോള്‍ ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍ ജീവനക്കാരന്റെ പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള ശമ്പളവും പെന്‍ഷന്‍ പദ്ധതിയിലെ സേവനകാലവും അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. അതിനാല്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന പെന്‍ഷന്‍ തുക വ്യത്യസ്തമായിരിക്കും. നിലവിലെ കുറഞ്ഞ പെന്‍ഷന്‍ 1,000 രൂപയാണ്. ഇത് 3,000 രൂപയായി ഉയര്‍ത്താനുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ കുറഞ്ഞ പെന്‍ഷന്‍ ലഭിക്കുന്ന നിരവധി വിരമിച്ച ജീവനക്കാര്‍ക്ക് പ്രയോജനമുണ്ടാകും.

5 / 5
Follow Us