വൈഭവ് സൂര്യവംശിയെ കണ്ണുരുട്ടി പേടിപ്പിച്ച് തിലക് വര്‍മ; നെഞ്ചുവിരിച്ച് നേരിട്ട് 15-കാരന്‍
Vaibhav Sooryavanshi Rattles Tilak Varma: വൈഭവിന്റെ മനസാന്നിധ്യം തകര്‍ക്കാനായിരുന്നു തിലകിന്റെ ശ്രമം. വൈഭവിന്റെ ഏകാഗ്രത തെറ്റിക്കാന്‍ തിലക് അടുത്ത് ചെന്ന് സംസാരിച്ചു. എന്നാൽ, "ക്യാ രേ യേ വൈസ് ക്യാപ്റ്റൻ?" എന്നാണ് വൈഭവിനോട് തിലക് പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം അവിടെനിന്ന് നടന്നു നീങ്ങി

ദുലീപ് ട്രോഫി ഫൈനലിനിടെ ഈസ്റ്റ് സോണിന്റെ ഉപനായകനായ വൈഭവ് സൂര്യവംശിയോട് പ്രകോപിതനായി സൗത്ത് സോണ്‍ ക്യാപ്റ്റന്‍ തിലക് വര്‍മ. ഫൈനലിൻ്റെ ഒന്നാം ദിനത്തിൽ അഗ്രസീവ് ബാറ്റിങ് പുറത്തെടുത്ത 15-കാരനായ സൂര്യവംശിയോട് അസ്വസ്ഥതയോടെയാണ് തിലക് സംസാരിച്ചത്. മോശമായി സംസാരിക്കുകയുമായിരുന്നു (Image Credit Source: PTI).

വൈഭവിന്റെ മനസാന്നിധ്യം തകര്‍ക്കാനായിരുന്നു തിലകിന്റെ ശ്രമം. വൈഭവിന്റെ ഏകാഗ്രത തെറ്റിക്കാന്‍ തിലക് അടുത്ത് ചെന്ന് സംസാരിച്ചു. എന്നാൽ, "ക്യാ രേ യേ വൈസ് ക്യാപ്റ്റൻ?" എന്നാണ് വൈഭവിനോട് തിലക് പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം അവിടെനിന്ന് നടന്നു നീങ്ങി.

എന്നാല്‍ ഇതുകൊണ്ടൊന്നും വൈഭവ് തളര്‍ന്നില്ല. തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത ശേഷമാണ് താരം ഔട്ടായത്. 37 പന്തില്‍ 44 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. ഒരു സിക്‌സറും, അഞ്ച് ഫോറും നേടി. ചാമ മിലിന്ദാണ് അര്‍ധ സെഞ്ചുറിക്ക് ആറു റണ്‍സകലെ വൈഭവിനെ പുറത്താക്കിയത്.

14.4 ഓവറില്‍ മിലിന്ദിന്റെ ഷോര്‍ട്ട് ബോളിലാണ് വൈഭവ് പുറത്തായത്. ആദ്യ 15 ഓവറിൽ തന്നെ വൈഭവ് സൂര്യവംശിയും അഭിമന്യു ഈശ്വരനും ചേർന്ന് 100 റൺസ് കൂട്ടിച്ചേർത്തിരുന്നു. ദുലീപ് ട്രോഫി ഫൈനലിൽ ടോസ് നേടിയ ഈസ്റ്റ് സോൺ ക്യാപ്റ്റൻ ഇഷാൻ കിഷൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഈസ്റ്റ് സോണ്‍ 79 ഓവറില്‍ നാലു വിക്കറ്റിന് 385 റണ്‍സ് എന്ന നിലയിലാണ്. 135 പന്തില്‍ 115 റണ്‍സുമായി ഇഷാന്‍ കിഷനും, 75 പന്തില്‍ 63 റണ്‍സുമായി കുമാര്‍ കുശാഗ്രയുമാണ് ക്രീസില്‍. 86 പന്തില്‍ 72 റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍, 120 പന്തില്‍ 85 റണ്‍സെടുത്ത ശിഖര്‍ മോഹന്‍ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 25 പന്തില്‍ ആറു റണ്‍സെടുത്ത സുദീപ് കുമാര്‍ ഗരാമി മാത്രമാണ് ആദ്യ ദിനം ഈസ്റ്റ് സോണ്‍ നിരയില്‍ നിരാശപ്പെടുത്തിയത്.