ദിവസം മുഴുവൻ ഊർജ്ജം നൽകും ഈ ഹെൽത്തി കോഫി സ്മൂത്തി | Easy and Healthy Banana Coffee Smoothie Recipe Malayalam news - Malayalam Tv9

ദിവസം മുഴുവൻ ഊർജ്ജം നൽകും ഈ ഹെൽത്തി കോഫി സ്മൂത്തി

Published: 

13 Nov 2026 | 03:28 PM

How to Make a Healthy Coffee Smoothie at Home: എല്ലാ ദിവസവും രാവിലെ സാധാരണ കാപ്പി കുടിച്ചു മടുത്തവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന തികച്ചും ആരോഗ്യകരമായ ഒരു കിടിലൻ കോഫി സ്മൂത്തി റെസിപ്പിയെ കുറിച്ചാണ് ഇനി പറയുന്നത്. ദിവസേനയുള്ള ജോലിത്തിരക്കുകൾക്കിടയിൽ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷവും ഊർജ്ജവും നൽകാൻ ഈ സ്മൂത്തി നിങ്ങളെ സഹായിക്കും.

1 / 5
കാപ്പി പൊടിയും പഴവും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിലടങ്ങിയിട്ടുള്ള പഴം, ബദാം ബട്ടർ (ബദാം ബട്ടൽ ഇല്ലെങ്കിൽ ബദാം കുതിർത്ത ശേഷം മൃദുവായി അരച്ചെടുത്ത് ഉപയോഗിക്കാം), കൊക്കോ പൗഡർ എന്നിവയിലൂടെ ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, ഫൈബർ, പ്രോട്ടീൻ എന്നിവ ലഭിക്കും. മധുരത്തിനായി തേൻ ഉപയോഗിക്കാം, ഡയറ്റിലാണെങ്കിൽ സ്റ്റീവിയ എക്സ്ട്രാക്ട് ഉപയോഗിക്കാവുന്നതാണ്. (Image Credit source: Getty Images)

2 / 5
രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി, രണ്ട് കപ്പ് വെള്ളം, രണ്ട് പഴം എന്നിവയാണ് പ്രധാനമായും വേണ്ടത്. എസ്‌പ്രസ്സോ പൗഡർ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കേണ്ടത് എന്നാൽ സാധാരണ കാപ്പിപ്പൊടിയും ഇൻസ്റ്റൻ്റ് കോഫി പൗഡറും ഉപയോഗിക്കാവുന്നതാണ്. ഇതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ തേൻ അല്ലെങ്കിൽ സ്റ്റീവിയ, കാൽ കപ്പ് ബദാം ബട്ടർ അല്ലെങ്കിൽ അരച്ചെടുത്ത ബദാം, ഒന്നേകാൽ കപ്പ് പാൽ, ആവശ്യത്തിന് ഐസ് എന്നിവയാണ് ഈ സ്മൂത്തി തയ്യാറാക്കാൻ വേണ്ട ചേരുവകൾ.

3 / 5
സ്മൂത്തി തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ചെറിയ പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് നേരത്തെ എടുത്തുവെച്ചിട്ടുള്ള രണ്ട് കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് എടുത്തുവെച്ച രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി ചേർത്ത ശേഷം ഒരു മിനിറ്റോളം നന്നായി ഇളക്കുക. തയ്യാറാക്കിയ കാപ്പി തണുക്കാനായി അല്പനേരം മാറ്റിവെക്കാം.

4 / 5
അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച കോഫിയും, പഴം, തേൻ, ബദാം ബട്ടർ, പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. എല്ലാം യോജിച്ചു വരുമ്പോൾ അതിലേക്ക് ഐസ് കൂടി ഇട്ടുകൊടുത്ത് നല്ല കട്ടിയുള്ള രൂപത്തിൽ ആകുന്നത് വരെ ഒന്നുകൂടി മൃദുവായി ബ്ലെൻഡ് ചെയ്തെടുക്കുക. കൂടുതൽ ക്രീമിയാകാൻ തണുപ്പിച്ച പഴം ഉപയോഗിക്കാവുന്നതാണ്.

5 / 5
കോഫി സ്മൂത്തി തയ്യാറായിക്കഴിഞ്ഞു. ഇനി സ്മൂത്തി നിങ്ങൾക്ക് ഇഷ്ടമുള്ള ഗ്ലാസുകളിലേക്ക് മാറ്റാവുന്നതാണ്. ഇതിന് മുകളിലായി മാറ്റിവെച്ചിട്ടുള്ള അല്പം കൊക്കോ പൗഡർ കൂടി വിതറി അലങ്കരിച്ച് കുടിക്കാം. സുഹൃത്തുക്കളോ ബന്ധുക്കളോ ഒത്തുകൂടുമ്പോഴും അവരെ സൽക്കരിക്കാൻ അഞ്ച് മിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ഈ സിംപിൾ സ്മൂത്തി പരീക്ഷിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു