പൈസ ചെലവില്ല, ക്രിസ്മസിന് ചിരട്ട മതി! 5 കിടിലൻ ഐഡിയകൾ ഇതാ... | Easy Coconut Shell Christmas DIY Ideas, Try These Eco-Friendly X-mas Crafts Malayalam news - Malayalam Tv9

Coconut Shell DIY: പൈസ ചെലവില്ല, ക്രിസ്മസിന് ചിരട്ട മതി! 5 കിടിലൻ ഐഡിയകൾ ഇതാ…

Published: 

16 Nov 2026 | 11:06 AM

Coconut Shell Christmas DIY Ideas: ദേ വീണ്ടുമൊരു ക്രിസ്മസ് എത്താറായി. സ്റ്റാ‍‍ർ, പുൽക്കൂട്ട്.... അങ്ങനെ ഇനി വീടിനെ അലങ്കരിക്കാനുള്ള നെട്ടോട്ടത്തിലാകും നമ്മൾ. എന്നാൽ ഇത്തവണ അധികം പൈസ ചെലവില്ലാതെ തന്നെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയാലോ. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ചിരട്ട ഉപയോഗിച്ച് ക്രിസ്മസ് അലങ്കാരങ്ങൾ നിർമ്മിക്കാൻ സാധിക്കും.

1 / 5
ചെറിയ ചിരട്ടകൾ നന്നായി ഉരച്ച് മിനുസപ്പെടുത്തിയ ശേഷം അക്രിലിക് പെയിന്റ് ഉപയോഗിച്ച് ചുവപ്പ്, പച്ച, വെള്ള, സ്വർണ്ണ നിറങ്ങൾ നൽകുക. ഇതിന് മുകളിൽ സ്നോമാൻ , സാന്താക്ലോസ്, നക്ഷത്രങ്ങൾ, റെയിൻഡിയർ എന്നിവയുടെ ചിത്രങ്ങൾ വരയ്ക്കാം. മുകളിൽ ഒരു ചെറിയ ദ്വാരമിട്ട് ചണം അല്ലെങ്കിൽ ചുവന്ന റിബൺ കോർത്ത് ക്രിസ്മസ് ട്രീയിൽ തൂക്കിയിടാവുന്നതാണ്. (Image Credit source: Getty Images)

2 / 5
ചിരട്ടയുടെ ഉൾഭാഗവും പുറംഭാഗവും സാൻഡ് പേപ്പർ ഉപയോഗിച്ച് വൃത്തിയാക്കി വാർണിഷ് അടിക്കുക. ഇതിനുള്ളിൽ ചെറിയ ടീ-ലൈറ്റ് മെഴുകുതിരികളോ ബാറ്ററിയിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റുകളോ വെക്കാം. ചിരട്ടയുടെ വശങ്ങളിൽ ചെറിയ ദ്വാരങ്ങൾ ഇട്ടാൽ മെഴുകുതിരി കത്തുമ്പോൾ മനോഹരമായ നിഴൽ ചിത്രങ്ങൾ മുറിയിൽ തെളിയും.

3 / 5
ഒരു വലിയ ചിരട്ടയുടെ പകുതി ഭാഗം വശങ്ങളിലേക്ക് ചരിച്ചു വെച്ചാൽ മനോഹരമായ ഒരു മിനി പുൽക്കൂടിന്റെ ആകൃതി ലഭിക്കും. ഇതിനുള്ളിൽ ഉണങ്ങിയ പുല്ലോ വൈക്കോലോ വിരിച്ച് ഉണ്ണിയേശു, മാതാവ്, യൗസേപ്പ് എന്നിവരുടെ ചെറിയ രൂപങ്ങൾ വെക്കാം. മുകളിൽ ഒരു ചെറിയ നക്ഷത്രം കൂടി ഒട്ടിച്ചാൽ ടേബിളിൽ വെക്കാൻ പറ്റിയ മനോഹരമായ ക്രിസ്മസ് പുൽക്കൂട് തയ്യാർ.

4 / 5
മിനുസപ്പെടുത്തിയ രണ്ട് ചിരട്ടകൾക്ക് സ്വർണ്ണ അല്ലെങ്കിൽ വെള്ളി നിറം നൽകുക. മുകൾഭാഗത്ത് ദ്വാരമിട്ട് ചരട് കോർത്ത് ചിരട്ടയുടെ ഉള്ളിൽ ചെറിയ മണികൾ കെട്ടിത്തൂക്കുക. രണ്ട് ചിരട്ടകളും ഒന്നിച്ച് ചേർത്ത് മുകളിൽ ഒരു ചുവന്ന റിബൺ ബോ കൂടി വെച്ചാൽ വാതിലിലും ട്രീയിലും തൂക്കാവുന്ന മനോഹരമായ ക്രിസ്മസ് ബെല്ലുകൾ റെഡി.

5 / 5
ചെറിയ ഇൻഡോർ ചെടികൾ നടാൻ ചിരട്ട ഉപയോഗിക്കാം. ചിരട്ടയുടെ പുറംഭാഗത്ത് സാന്താക്ലോസിന്റെ മുഖവും ചുവന്ന തൊപ്പിയും വരയ്ക്കുക. ഇതിനുള്ളിൽ മണ്ണ് നിറച്ച് ചെറിയ കള്ളിച്ചെടികളോ മണി പ്ലാന്റോ നട്ട് ജനാലയ്ക്കരികിലോ സ്വീകരണമുറിയിലോ വെക്കുന്നത് വീടിന് ഒരു പ്രത്യേക ക്രിസ്മസ് ഭംഗി നൽകും.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി നീരും തേനും സമാസമം കഴിച്ചാൽ അസിഡിറ്റി പമ്പകടക്കും
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ