Silver Jewellery: വെള്ളി ആഭരണങ്ങൾ കറുത്തുപോയോ? മിനുക്കിയെടുക്കാൻ അടുക്കളയിലുണ്ട് വഴി
Home Remedies for Cleaning Silver Jewellery: വെള്ളി ആഭരണങ്ങളും പാത്രങ്ങളും കറുത്തു മങ്ങുന്നത് സാധാരണയാണ്. എന്നാൽ കടകളിൽ കൊണ്ടുപോയി പണം ചെലവാക്കാതെ തന്നെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വെള്ളിയുടെ തിളക്കം വീണ്ടെടുക്കാൻ കഴിയുമെന്ന് അറിയാമോ? വെള്ളി ആഭരണങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാനുള്ള ചില മാർഗ്ഗങ്ങൾ അറിയാം....

വെള്ളി ആഭരണങ്ങളും പാത്രങ്ങളും ഉപയോഗിക്കാതിരിക്കുമ്പോഴും കാറ്റും ഈർപ്പവും തട്ടുമ്പോഴും കറുത്തു മങ്ങുന്നത് സാധാരണയാണ്. എന്നാൽ കടകളിൽ കൊണ്ടുപോയി പണം ചെലവാക്കാതെ തന്നെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വെള്ളിയുടെ തിളക്കം വീണ്ടെടുക്കാൻ കഴിയുമെന്ന് അറിയാമോ? വെള്ളി ആഭരണങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാനുള്ള ചില മാർഗ്ഗങ്ങൾ അറിയാം.... (Image Credit source: Unsplash)

ഒരു പാത്രത്തിൽ അലുമിനിയം ഫോയിൽ വിരിക്കുക. അതിലേക്ക് തിളച്ച വെള്ളവും 1-2 ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും ചേർക്കുക. വെള്ളി ആഭരണങ്ങൾ ഇതിൽ കുറച്ചുസമയം മുക്കിവെക്കുക. കാർബൺ മങ്ങൽ ഫോയിലിലേക്ക് മാറുന്നത് കാണാം. ശേഷം പുറത്തെടുത്ത് വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക.

ജെൽ അല്ലാത്ത സാധാ വെളുത്ത ടൂത്ത്പേസ്റ്റ് കുറച്ചെടുത്ത് ആഭരണങ്ങളിൽ പുരട്ടുക. പഴയ ബ്രഷ് അല്ലെങ്കിൽ മൈക്രോഫൈബർ തുണി ഉപയോഗിച്ച് പതുക്കെ ഉരച്ച് കഴുകുക. അല്ലെങ്കിൽ അരക്കപ്പ് നാരങ്ങാനീരിലേക്ക് ഒരു ടേബിൾസ്പൂൺ ഉപ്പും ആവശ്യത്തിന് ചൂടുവെള്ളവും ചേർക്കുക. വെള്ളി ആഭരണങ്ങൾ ഇതിൽ 5-10 മിനിറ്റ് മുക്കിവെച്ച ശേഷം കഴുകി ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കുക.

അതുപോലെ, അരക്കപ്പ് വിനാഗിരിയിലേക്ക് രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ഈ ലായനിയിൽ ആഭരണങ്ങൾ 2-3 മണിക്കൂർ മുക്കിവെക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി ഉണക്കുക. ഈ വിനാഗിരിയും ബേക്കിംഗ് സോഡയും കടുപ്പമേറിയ കറുത്ത പാടുകൾ മാറ്റാൻ സഹായിക്കും.

ഹാൻഡ് സാനിറ്റൈസറാണ് മറ്റൊരു വഴി. പെട്ടെന്ന് വൃത്തിയാക്കാൻ സാനിറ്റൈസർ ഉപയോഗിക്കാം. ഏതാനും തുള്ളി സാനിറ്റൈസർ ഒരു കോട്ടൺ തുണിയിലോ പഞ്ഞിയിലോ എടുത്ത് ആഭരണങ്ങളിൽ പതുക്കെ ഉരസുക. മങ്ങൽ മാറി തിളക്കം ലഭിക്കും. ഇനി എളുപ്പത്തിൽ നിങ്ങളുടെ വെള്ളി ആഭരണം വൃത്തിയാക്കാം.