Egg Price: ആശ്വാസമായി കോഴിമുട്ട, വിലയിൽ വൻ ഇടിവ്
Egg Prices Crash in Namakkal: വരുംദിവസങ്ങളിലും വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഡിസംബറിലാണ് നാമക്കലിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്.

നാമക്കലിൽ കോഴിമുട്ട വിലയിൽ വൻ ഇടിവ്. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദന കേന്ദ്രമാണ് നാമക്കൽ. ജനുവരി ആരംഭത്തിൽ റെക്കോർഡ് ഉയരത്തിലെത്തിയ മുട്ട വില കുറയുന്നതായി വിവരം. ഉത്പാദനം കൂടിയതും തൈപ്പൂയം ആഘോഷവുമാണ് നിലവിലെ ഇടിവിന് കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ജനുവരി ഒന്നിന് 6.40 രൂപയായിരുന്നു വില. എന്നാൽ നാമക്കലിൽ ഇന്നലെ മുട്ട വില അഞ്ച് രൂപയായി കുറഞ്ഞു. ഇരുപത് ദിവസത്തിനിടെ ഒരു രൂപ 40 പൈസയാണ് കുറഞ്ഞത്. കടകളിലെ ചില്ലറവിൽപ്പന വില 6.50 രൂപയാണ്. വരുംദിവസങ്ങളിലും വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

Egg Pricഡിസംബറിലാണ് നാമക്കലിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ആറ് രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. തുടർന്ന് 6.40 രൂപയായി വില കൂടി. ക്രിസ്‌മസും പുതുവർഷവും കണക്കിലെടുത്ത് കേക്ക് നിർമാണത്തിന് വൻതോതിൽ ഓർഡറുകൾ വന്നതോടെയാണ് മുട്ട വിലയും കുതിച്ചത്.

എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില കുറയുകയായിരുന്നു. ജനുവരി അഞ്ചിന് 20 പൈസ കുറഞ്ഞു. ജനുവരി 18-ന് 30 പൈസ കുറഞ്ഞ് 5.30 രൂപയിലെത്തി. നിലവിൽ അഞ്ച് രൂപയാണ് വില. ഇനിയും വില താഴാനാണ് സാധ്യത.

തൈപ്പൂയം മുന്നിൽ കണ്ടാണ് മുട്ട വില താഴ്ന്നേക്കുമെന്ന സൂചന വ്യാപാരികൾ നൽകുന്നത്. ഇത്തവണ ഫെബ്രുവരി ഒന്നിനാണ് തൈപ്പൂയം ആഘോഷിക്കുന്നത്. തൈപ്പൂയം ആഘോഷത്തിന്റെ വേളകളിൽ തമിഴ്‌നാട്ടിൽ മുട്ടയുടെ ഉപയോഗം ഗണ്യമായി കുറയുന്നതാണ് വില കുറയാൻ കാരണമാകുന്നത്. (Image Credit: Getty Images)