Jamie Overton: അനിശ്ചിത കാലത്തേക്ക് വിട്ടുനില്‍ക്കുന്നു ! ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് ജാമി ഓവര്‍ട്ടണ്‍
Jamie Overton takes break from test cricket: ആഷസ് ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളിലേക്ക് ഇംഗ്ലണ്ട് കടക്കാനിരിക്കെയാണ് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അപ്രതീക്ഷിതമായി ഓവര്‍ട്ടണ്‍ പ്രഖ്യാപിച്ചത്

റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേള എടുക്കുന്നതായി ഇംഗ്ലണ്ട് താരം ജാമി ഓവർട്ടൺ. ആഷസ് ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളിലേക്ക് ഇംഗ്ലണ്ട് കടക്കാനിരിക്കെയാണ് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അപ്രതീക്ഷിതമായി ഓവര്‍ട്ടണ്‍ പ്രഖ്യാപിച്ചത് (Image Credits: PTI)

2022 ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഓവർട്ടൺ രണ്ട് ടെസ്റ്റുകളിൽ മാത്രമേ കളിച്ചിട്ടുള്ളൂ. ഓവലില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് അവസാനം കളിച്ചത്. രണ്ട് ടെസ്റ്റുകളില്‍ നിന്നായി 106 റണ്‍സും, നാല് വിക്കറ്റുകളും നേടിയിട്ടുണ്ട് (Image Credits: PTI)

റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കാൻ നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി. ഇംഗ്ലണ്ടിനായി രണ്ട് ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെ 99 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി (Image Credits: PTI)

റെഡ് ബോൾ, ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് പ്രൊഫഷണൽ കരിയറിന് അടിത്തറ പാകി. എല്ലാ അവസരങ്ങളിലേക്കുമുള്ള കവാടമായിരുന്നു ഇത്. ഫസ്റ്റ് ക്ലാസ്, റെഡ് ബോള്‍ ഫോര്‍മാറ്റുകളില്‍ നിന്നാണ് ക്രിക്കറ്റ് പഠിച്ചതെന്നും ജാമി ഓവര്‍ട്ടണ്‍ പറഞ്ഞു (Image Credits: PTI)

വര്‍ഷത്തില്‍ 12 മാസവും ക്രിക്കറ്റ് കളിക്കേണ്ടി വരുന്നു. കരിയറിന്റെ ഈ ഘട്ടത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലും ശ്രദ്ധിക്കാനാകില്ല. ഇനി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കി (Image Credits: PTI)