Bone Health: ഈ ശീലങ്ങള്‍ ഉടനടി മാറ്റിക്കോളൂ; എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും
Habits that Damage Bones: ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള എല്ലുകൾ ആവശ്യമാണ്. ആരോഗ്യമുള്ള എല്ലുകൾക്ക് വിറ്റാമിനുകളും ധാതുക്കളും പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ചില ശീലങ്ങൾ നോക്കാം.

ജോലിസ്ഥലത്താണെങ്കിലും ടെലിവിഷൻ കാണുമ്പോഴാണെങ്കിലും നമ്മൾ ദീർഘനേരം ഇരിക്കുന്നത് അസ്ഥികളുടെ ബലത്തിനെ ബാധിക്കും. ഇത് എല്ലുകളുടെ ബലം കുറയ്ക്കും. (Image Credits: Pexel)

കഫീൻ അടങ്ങിയ പാനീയങ്ങൾ, പഞ്ചസാര അടങ്ങിയ സോഡ ഉൾപ്പടെയുള്ളവ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം കുറയുന്നതിന് കാരണമാകും. ഇത് അസ്ഥികളെ ദുർബലപ്പെടുത്തുന്നു. (Image Credits: Pexel)

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് ഭക്ഷണത്തിൽ നിന്ന് കാത്സ്യം ആഗിരണം ചെയ്യുന്നത് തടയുകയും അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. (Image Credits: Pexel)

പുകവലിയും മദ്യപാനവും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. ഇത് അസ്ഥികളിലേക്കുള്ള രക്തചംക്രമണം കുറയ്ക്കുകയും കോശങ്ങളുടെ നിർമ്മാണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ ദുശ്ശീലങ്ങൾ അസ്ഥികളെ ദുർബലപ്പെടുത്തും. (Image Credits: Pexel)

ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്താതിരിക്കുന്നതും അസ്ഥികളുടെ ബലത്തിനെ ബാധിക്കും. ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കാതെ വരുമ്പോൾ അസ്ഥികളുടെ സാന്ദ്രത ക്രമേണ നഷ്ടപ്പെടും. (Image Credits: Pexel)