Stomach Cancer: വെളുത്തുള്ളി കഴിക്കൂ… വയറ്റിലെ കാൻസർ ഇല്ലാതാക്കാം; ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് പറയുന്നു
Stomach Cancer Symptoms And Prevention: വയറിന് മുകൾ ഭാഗത്ത് തുടർച്ചയായി വയറുവേദനയോ നിങ്ങൾക്ക് ദഹനസംബന്ധമായ പ്രശ്നങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ എച്ച് പൈലോറി പരിശോധന നടത്തേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാണിക്കുന്നു. കാരണം ഈ ബാക്ടീരിയ കാൻസറിനെ വഷളാക്കുന്ന പ്രധാന ഘടകങ്ങളാണ്.

വയറിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ദിവസന്തോറും കൂടിവരികയാണ്. ഒരു പരിധിവരെ മാറി വരുന്ന ഭക്ഷണ ശീലങ്ങളും ജീവിത രീതികളും തന്നെയാണ് ഇതിന് കാരണം. വയറിലെ കോശങ്ങൾ നിയന്ത്രണമില്ലാതെ വളരാൻ തുടങ്ങുന്നതിനെയാണ് ഗ്യാസ്ട്രിക് ക്യാൻസർ അഥവാ വയറ്റിലെ കാൻസർ എന്ന് പറയുന്നത്. എന്നാൽ ഇവയെ തടഞ്ഞുനിർത്താൻ കഴിയുന്ന ചില രീതികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. (Image Credits: Gettyimages)

എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥിയാണ് ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നത്. ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവർ തുടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹം ശുപാർശ ചെയ്യുന്നത്. കാരണം ഇവയിൽ സൾഫോറാഫെയ്ൻ ധാരാളം അടങ്ങിയിട്ടുണ്ട്. (Image Credits: Gettyimages)

കൂടാതെ ഭക്ഷണത്തിൽ ധാരാളം വെളുത്തുള്ളി ചേർത്ത് കഴിക്കുന്നതും കാൻസറിനെ തടയുന്നു. ഇതിൽ കാൻസർ വിരുദ്ധ ഗുണങ്ങൾ അടങ്ങിയ അലിസിൻ സംയുക്തം ധാരാമായി കാണപ്പെടുന്നു. ഫാസ്റ്റ് ഫുഡ്, സംസ്ക്കരിച്ച മാംസങ്ങൾ തുടങ്ങിയവ പരിമിതപ്പെടുത്തുകയോ പരമാവധി ഒഴിവാക്കുകയോ ചെയ്യണമെന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. ഇവ നിങ്ങളിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. (Image Credits: Gettyimages)

വയറിന് മുകൾ ഭാഗത്ത് തുടർച്ചയായി വയറുവേദനയോ നിങ്ങൾക്ക് ദഹനസംബന്ധമായ പ്രശ്നങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ എച്ച് പൈലോറി പരിശോധന നടത്തേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാണിക്കുന്നു. കാരണം ഈ ബാക്ടീരിയ കാൻസറിനെ വഷളാക്കുന്ന പ്രധാന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ സ്വയം ചികിത്സ അരുത്. (Image Credits: Gettyimages)

യാതൊരു കാരണവുമില്ലാതെ ഓക്കാനം, നേരിയ വയറുവേദന എന്നിവ വയറ്റിലുണ്ടാകുന്ന കാൻസറിൻ്റെ പ്രധാന ലക്ഷണങ്ങൾ. ഭക്ഷണത്തിനു ശേഷം ഇടയ്ക്കിടെ ഛർദ്ദിൽ ഉണ്ടാവുന്നുണ്ടെങ്കിൽ ഉറപ്പായും വൈദ്യസഹായം തേടുക. വിശപ്പില്ലായ്മയാണ് മറ്റൊരു ലക്ഷണം. നിരന്തരം ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കാതെ പോകരുത്. (Image Credits: Gettyimages)