മെസിക്കും സംഘത്തിനും റഫറിമാരുടെ പിന്തുണ? അർജന്റീനയെ പുറത്താക്കൂ! 75 ലക്ഷം ഒപ്പുകളുമായി ഓൺലൈൻ ഹർജി
Argentina out petition crosses 7.5 million signatures: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് റഫറിമാരുടെ പ്രത്യേക പിന്തുണ ലഭിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. സെമി ഫൈനലില്‍ അര്‍ജന്റീന ഇംഗ്ലണ്ടിനെ നേരിടാന്‍ തയ്യാറാക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമാകുന്നത്. അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ ഹര്‍ജിയില്‍ ഒപ്പുവെച്ചു.

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് റഫറിമാരുടെ പ്രത്യേക പിന്തുണ ലഭിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. റഫറിമാരുടെ പക്ഷപാതപരമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 60 ലക്ഷത്തിലധികം ആളുകൾ ഓൺലൈൻ ഹർജിയിൽ ഒപ്പുവെച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സെമി ഫൈനലില്‍ അര്‍ജന്റീന ഇംഗ്ലണ്ടിനെ നേരിടാന്‍ തയ്യാറാക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമാകുന്നത്. 'argentinaout.com' എന്ന വെബ്‌സൈറ്റ് വഴി കാമ്പയിനും ആരംഭിച്ചിട്ടുണ്ട് (Image Credit Source: PTI).

ഫിഫയും റഫറിമാരും ലയണൽ മെസ്സിയോടും അർജന്റീനയോടും വ്യക്തമായ പക്ഷപാതം കാണിക്കുന്നു എന്നത് തികച്ചും പരസ്യമായ കാര്യമാണെന്ന് വെബ്‌സൈറ്റില്‍ ആരോപിക്കുന്നുണ്ട്. "വിജയിയെ ഇതിനകം തീരുമാനിച്ചിരിക്കെ ലോകം മുഴുവൻ എന്തിന് മത്സരിക്കണം? അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കി മറ്റെല്ലാവർക്കും ന്യായമായ അവസരം നൽകണം"-എന്നും വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

ബുധനാഴ്ച രാവിലെ ആയപ്പോഴേക്കും ഈ ഓൺലൈൻ ഹർജിയിൽ ഒപ്പുവെച്ചവരുടെ എണ്ണം 75 ലക്ഷം കടന്നിരിക്കുകയാണ്. അതേസമയം, അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം അര്‍ധരാത്രി 12.30-ന് ആരംഭിക്കും. 1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ ഡീഗോ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ് ഗോളിന്റെ സഹായത്തോടെ അർജന്റീന ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയതിന്റെ കൃത്യം 40-ാം വർഷത്തിലാണ് പോരാട്ടം നടക്കുന്നത്. മുൻകാല ചരിത്രങ്ങളിലെ വൈകാരികമായ ഭാരങ്ങളൊന്നും ടീമിനെ ബാധിക്കില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ പറഞ്ഞു.

"ഒരു കളിക്കാരന്റെ കാഴ്ചപ്പാടിൽ നോക്കിയാൽ, ഇത് ഞങ്ങളും ഒരു മികച്ച ടീമും തമ്മിലുള്ള മത്സരമാണ്. അവർ വളരെ തന്ത്രശാലികളും കളി മെനയാൻ അറിയുന്നവരുമാണ്. ഫൗളുകൾ എങ്ങനെ നേടിയെടുക്കണമെന്നും കളിയുടെ വേഗത എങ്ങനെ കുറയ്ക്കണമെന്നും അവർക്ക് നന്നായി അറിയാം. കരിയറിലുടനീളം നേരിടേണ്ടി വരുന്ന വിവിധ ടീമുകളെപ്പോലെ തന്നെയാണ് ഇതും", ഹാരി കെയ്ൻ ഐടിവിയോട് പറഞ്ഞു.

നോര്‍വേയെ കീഴടക്കിയാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ഈ മത്സരത്തിലെ വിജയികള്‍ കലാശപ്പോരാട്ടത്തില്‍ സ്‌പെയിനിനെ നേരിടും. തോല്‍ക്കുന്ന ടീമിന് ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സുമായി മത്സരമുണ്ട്.