AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Health Tips: മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിക്കാം; ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറിയാം

Health Benefits Of Eating Honey And Turmeric: നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യമായ മഞ്ഞളും ശുദ്ധമായ തേനും വെറുമൊരു മികച്ച ഔഷധങ്ങളാണ്. ഇവ രണ്ടും കൃത്യമായ അളവിൽ ചാലിച്ച് ദിവസവും കഴിക്കുന്നത് ശരീരത്തിന് നൽകുന്നത് നമ്മൾ കരുതുന്നതിലും അപ്പുറം ​ഗുണങ്ങളാണ്. പാർശ്വഫലങ്ങളില്ലാത്ത ഈ പ്രകൃതിദത്ത ആന്റിബയോട്ടിക്കിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്, രോഗപ്രതിരോധ ശേഷി ഇരട്ടിയാക്കുന്നു എന്നത്.

Neethu Vijayan
Neethu Vijayan | Published: 15 Jul 2026 | 10:39 AM
പണ്ടുകാലത്ത് അസുഖങ്ങൾ വരുമ്പോൾ പ്രായമായവർ ആശ്രയിക്കുന്നത് വീട്ടിലുള്ള നാടൻ വൈദ്യങ്ങളെയായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞളും തേനും പ്രകൃതി തന്നിട്ടുള്ള ഏറ്റവും ശക്തമായ രണ്ട് ഔഷധങ്ങൾ ഒന്നിച്ചുചേരുമ്പോൾ അതൊരു മാന്ത്രികമായി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിന് നൽകുന്നത് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളാണ്. അവ എന്തെല്ലാമെന്ന് നോക്കാം. (Image Credit Source: Getty Images)

1 / 5
നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യമായ മഞ്ഞളും ശുദ്ധമായ തേനും വെറുമൊരു മികച്ച ഔഷധങ്ങളാണ്. ഇവ രണ്ടും കൃത്യമായ അളവിൽ ചാലിച്ച് ദിവസവും കഴിക്കുന്നത് ശരീരത്തിന് നൽകുന്നത് നമ്മൾ കരുതുന്നതിലും അപ്പുറം ​ഗുണങ്ങളാണ്. പാർശ്വഫലങ്ങളില്ലാത്ത ഈ പ്രകൃതിദത്ത ആന്റിബയോട്ടിക്കിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്, രോഗപ്രതിരോധ ശേഷി ഇരട്ടിയാക്കുന്നു എന്നത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന 'കുർകുമിൻ' എന്ന ഘടകത്തിന് ശക്തമായ ആൻ്റി-ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

2 / 5
തേനാകട്ടെ മികച്ചൊരു ആൻ്റി-ബാക്ടീരിയൽ ഉപാധിയുമാണ്. ഇവ രണ്ടും ചേരുമ്പോൾ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകുകയും, പനി, ജലദോഷം, മറ്റ് പകർച്ചവ്യാധികൾ എന്നിവ തടയാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ മഴക്കാലത്തോ തണുപ്പുകാലത്തോ ഉണ്ടാകുന്ന വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, തൊണ്ടവേദന, നീർക്കെട്ട് എന്നിവയ്ക്ക് മഞ്ഞളും തേനും ചേർന്ന കൂട്ട് ഉത്തമ പരിഹാരമാണ്.

3 / 5
തൊണ്ടയിലെ അണുബാധകളെ ഇല്ലാതാക്കാനും ശ്വാസനാളത്തിലെ തടസ്സങ്ങൾ നീക്കാനും ഇത് സഹായിക്കും. വയറുവേദന, ഗ്യാസ് ട്രബിൾ, ദഹനക്കേട് എന്നിവ അനുഭവപ്പെടുന്നവർക്ക് ഈ കൂട്ട് വളരെ നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ ഇവ സഹായിക്കുകയും ദഹനത്തെ സുഗമമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ മഞ്ഞളിലെ കുർകുമിൻ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ ശേഷിയുള്ളതാണ്.

4 / 5
ദിവസവും മഞ്ഞളും തേനും കഴിക്കുന്നത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന അൽഷിമേഴ്സ് പോലുള്ള മറവിരോഗങ്ങളെ പ്രതിരോധിക്കാനും മാനസിക ഉന്മേഷം നൽകാനും സഹായിക്കും. ഒരു ടീസ്പൂൺ നല്ല ശുദ്ധമായ തേനിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി   ചേർത്ത് നന്നായി ചാലിച്ചെടുക്കുക.  രാവിലെ വെറുംവയറ്റിലോ അല്ലെങ്കിൽ രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപോ ഇത് കഴിക്കാവുന്നതാണ്. ചൂടുവെള്ളത്തിലോ പാലിലോ ചേർത്തും ഇത് കഴിക്കാം. എന്നാൽ തിളച്ച വെള്ളത്തിൽ നേരിട്ട് തേൻ ചേർക്കരുത്. മഞ്ഞളും തേനും ശരീരത്തിന് ഏറെ നല്ലതാണെങ്കിലും പ്രമേഹ രോഗികൾ, അലർജി പ്രശ്നമുള്ളവർ എന്നിവർ തേൻ ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ നിർദ്ദേശം തേടുക.

5 / 5
Follow Us