FIFA World Cup 2026: എന്നാലും ഈ ചതി വേണ്ടായിരുന്നു; ഫിഫ ലോകകപ്പ് ഇന്ത്യയില്‍ ഈ സമയങ്ങളില്‍ കാണാം
Argentina Brazil and Portugal FIFA World Cup 2026 Match Timings for India: ഫിഫ ലോകകപ്പിനും ഇന്ത്യയില്‍ ആരാധകരുണ്ട്. മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് ലോകമാകെയുള്ള രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നതും ലോകകപ്പ് തന്നെ. ഇന്ത്യയൊന്നാകെ ലോകകപ്പ് ആവേശത്തിലേക്ക് കടക്കുമ്പോള്‍, കൊച്ചുകേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. കേരളത്തിന്റെ മുക്കും മൂലവും ലോകകപ്പ് ആവേശത്താല്‍ ഉണര്‍ന്നുകഴിഞ്ഞു.

ഫിഫ ലോകകപ്പിന്റെ 23ാം പതിപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് 2026ലെ മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ പതിനൊന്നും മെക്‌സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ട് മത്സരങ്ങളും ഉള്‍പ്പെടെ 16 നഗരങ്ങളില്‍ വെച്ചാണ് ഫിഫ ലോകകപ്പ് 2026 നടക്കുന്നത്. മൂന്ന് രാജ്യങ്ങള്‍ ആതിഥേയമരുളുന്നുവെന്നൊരു പ്രത്യേകത കൂടി ഈ വര്‍ഷത്തെ ലോകകപ്പിനുണ്ട്. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ അമേരിക്കയില്‍ വെച്ച് നടക്കും, 10 മത്സരങ്ങള്‍ വീതം കാനഡയിലും മെക്‌സിക്കോയിലും വെച്ചാകും. (Image Credit Source: Getty Images and PTI)

ഫിഫ ലോകകപ്പിനും ഇന്ത്യയില്‍ ആരാധകരുണ്ട്. മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് ലോകമാകെയുള്ള രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നതും ലോകകപ്പ് തന്നെ. ഇന്ത്യയൊന്നാകെ ലോകകപ്പ് ആവേശത്തിലേക്ക് കടക്കുമ്പോള്‍, കൊച്ചുകേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. കേരളത്തിന്റെ മുക്കും മൂലവും ലോകകപ്പ് ആവേശത്താല്‍ ഉണര്‍ന്നുകഴിഞ്ഞു. എന്നാല്‍ പ്രമുഖ ടീമുകളുടെ മത്സരങ്ങള്‍ നടക്കുന്ന സമയമാണ് ഇന്ത്യക്കാരെ വലയ്ക്കുന്നത്. പലതും അര്‍ധരാത്രിയിലും പുലര്‍ച്ചെയുമാണ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. ഗ്രൂപ്പ് മത്സര സമയം വിശദമായി നോക്കാം.

അര്‍ജന്റീന- അള്‍ജീരിയ- ജൂണ്‍ 17ന് രാവിലെ 6.30ന്. അര്‍ജന്റീന-ഓസ്ട്രിയ-ജൂണ്‍ 22ന് രാത്രി 10.30ന്. അര്‍ജന്റീന-ജോര്‍ദാന്‍-ജൂണ്‍ 28ന് രാവിലെ 7.30ന്. അര്‍ജന്റീനയുടെ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ ഉറക്കം കളഞ്ഞ് കാത്തിരിക്കേണ്ടതില്ല, നന്നായി ഉറങ്ങിയതിന് ശേഷവും അതിന് മുമ്പും മത്സരം ആസ്വദിക്കാവുന്നതാണ്. നെതര്‍ലന്‍ഡ്‌സിന്റെ ജപ്പാനുമായുള്ള മത്സരം ജൂണ്‍ 15ന് അര്‍ധരാത്രി 1.30നും, സ്വീഡനുമായുള്ള മത്സരം ജൂണ്‍ 20ന് രാത്രി 10.30നും, ടുണീഷ്യയുമായുള്ളത് ജൂണ്‍ 26ന് പുലര്‍ച്ചെ 4.30 നുമാണ്.

ബ്രസീല്‍-മൊറോക്കോ-ജൂണ്ഡ 14 ന് പുലര്‍ച്ചെ 3.30ന്. ബ്രസീല്‍-ഹെയ്ത്തി-ജൂണ്‍ 20ന് രാവിലെ 6 മണിക്ക്. ബ്രസീല്‍-സ്‌ക്ടോലന്‍ഡ്-ജൂണ്‍ 25ന് പുലര്‍ച്ചെ 3.30ന്. ബ്രസീല്‍ മത്സരങ്ങള്‍ കാണാന്‍ കാത്തിരുന്നവരുടെ ഉറക്കം അവതാളത്തിലാകും. പുലര്‍ച്ചെയാണ് രണ്ട് മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. മറ്റൊന്ന് രാവിലെ 6 മണിക്ക് ആയതിനാല്‍ ഉറക്കത്തെ വല്ലാതെ ബാധിക്കുന്നതല്ല.

ഇംഗ്ലണ്ടിന്റെ മത്സരങ്ങളാണ് ആരാധകരെ കുഴപ്പത്തിലാക്കുന്നത്. ജൂണ്‍ 18ന് ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മില്‍ നടക്കുന്ന മത്സരം അര്‍ധരാത്രി 1.30നാണ്. ജൂണ്‍ 24ന് ഇംഗ്ലണ്ട്-ഘാന മത്സരം നടക്കുക അര്‍ധരാത്രി 1.30ന് തന്നെ. ഇംഗ്ലണ്ടും പനാമയും തമ്മില്‍ ജൂണ്‍ 28ന് നടക്കുന്ന മത്സരം പുലര്‍ച്ച് 2.30നാണ്. ജര്‍മനിയുടെ ക്യുറസാവോയുമായുള്ള മത്സരം ജൂണ്‍ 14ന് രാത്രി 10.30നാണ്. ഐവറി കോസ്റ്റുമായുള്ള ജൂണ്‍ 21ന് അര്‍ധരാത്രി 1.30നും, ഇക്വഡോറുമായുള്ളത് ജൂണ്‍ 26ന് അര്‍ധരാത്രി 1.30നും നടക്കും.

പോര്‍ച്ചുഗല്‍ മത്സരങ്ങള്‍ തുടങ്ങുന്നത് ജൂണ്‍ 17നാണ്. അന്ന് നടക്കുന്ന പോര്‍ച്ചുഗല്‍-കോംഗോ മത്സരം രാത്രി 10.30ന് കാണാം. പോര്‍ച്ചുഗലും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ജൂണ്‍ 23ന് നടക്കുന്ന മത്സരം രാത്രി 10.30നുമാണ്. പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം ജൂണ്‍ 28ന് പുലര്‍ച്ചെ 5 മണിയ്ക്കായിരിക്കും. ഫ്രാന്‍സും സെനഗലും തമ്മിലുള്ള ജൂണ്‍ 17നുള്ള മത്സരപം അര്‍ധരാത്രി 12.30നാണ്. ഇറാഖുമായുള്ള മത്സരം ജൂണ്‍ 23ന് പുലര്‍ച്ച് 2.30നും നോര്‍വേയുമായുള്ള മത്സരം അര്‍ധരാത്രി 12.30നുമാണ്.