18999 രൂപ രൊക്കം കൊടുത്താൽ മതി! 7000mAh ബാറ്ററിയുള്ള മോട്ടോ 5G ഫോണിന് ഡിസ്കൗണ്ട്
Moto G77 Power Flipkart Big Bang Diwali sale discount: വിൽപ്പന ആരംഭിക്കുമ്പോൾ മോട്ടോ ജി77 പവർ 5ജിക്ക് 25,999 രൂപയായിരുന്നു വില. എന്നാൽ പിന്നീട് ഒരു കുറഞ്ഞ റാം വേരിയന്റിലും ഈ മോട്ടറോള ഫോൺ എത്തി. 30W ടർബോചാർജിംഗ്, 6W വയർഡ് റിവേഴ്സ് ചാർജിംഗ് പിന്തുണകളോടെയാണ് മോട്ടോ ജി77 പവർ 5ജിയിലെ 7000mAh ബാറ്ററി എത്തിയിട്ടുള്ളത്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗം ഇത് വാഗ്ദാനം ചെയ്യുന്നു.

ഫ്ലിപ്കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിലിൽ മോട്ടോ ജി77 പവർ 5G 18999 രൂപ വിലയിൽ വാങ്ങാൻ അവസരം. ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി77 പവർ 5G. ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുമ്പോൾ ഇത് 8GB+128GB വേരിയന്റിൽ ആയിരുന്നു ലഭ്യമായിരുന്നത്. (Image credit: Flipkart)

വിൽപ്പന ആരംഭിക്കുമ്പോൾ മോട്ടോ ജി77 പവർ 5ജിക്ക് 25,999 രൂപയായിരുന്നു വില. എന്നാൽ പിന്നീട് ഒരു കുറഞ്ഞ റാം വേരിയന്റിലും ഈ മോട്ടറോള ഫോൺ എത്തി. ഇപ്പോൾ മോട്ടോ ജി77 പവർ 128GB + 4GB വേരിയന്റ് ആണ് ഫ്ലിപ്പ്കാർട്ടിൽ 18999 രൂപ പ്രാരംഭ വിലയിൽ ലഭ്യമായിരിക്കുന്നത്.

Moto G77 Power Flipkart Big Bang Diwali Sale Discount

30W ടർബോചാർജിംഗ്, 6W വയർഡ് റിവേഴ്സ് ചാർജിംഗ് പിന്തുണകളോടെയാണ് മോട്ടോ ജി77 പവർ 5ജിയിലെ 7000mAh ബാറ്ററി എത്തിയിട്ടുള്ളത്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗം ഇത് വാഗ്ദാനം ചെയ്യുന്നു. 120Hz 6.72-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ LCD സ്ക്രീൻ, 1050 nits വരെ HBM ബ്രൈറ്റ്‌നെസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയടങ്ങുന്നതാണ് ഡിസ്പ്ലേ.

50MP മെയിൻ ക്യാമറ (സോണി LYTIA 600 സെൻസർ, f/1.8 അപ്പർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 2-ഇൻ-1 ലൈറ്റ് സെൻസർ, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ ആണ് മോട്ടോ ജി77 പവർ 5ജിയുടെ കരുത്ത്. 16GB വരെ വെർച്വൽ റാം, ആം മാലി-G57 MC2 ജിപിയു, LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, മിലിട്ടറി ഗ്രേഡ് (MIL-STD 810H) സർട്ടിഫിക്കേഷൻ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.