സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്ത്! സാംസങ് ഗാലക്സി S25 57999 രൂപയ്ക്ക് വാങ്ങാം
Samsung Galaxy S25 Flipkart Big Billion Days 2026 Deal: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിൽപ്പെടുന്ന ഗാലക്സി എസ്25 മോഡൽ 57999 രൂപ വിലയിൽ സ്വന്തമാക്കാം. ഇന്ത്യയിൽ 2025-ൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്25 മോഡലിന്റെ 12GB + 256G അടിസ്ഥാന വേരിയന്റിന് 80,999 രൂപയും 12GB + 512GB വേരിയന്റിന് 92,999 രൂപയും ആയിരുന്നു യഥാർഥ വില.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിൽപ്പെടുന്ന ഗാലക്സി എസ്25 (Samsung Galaxy S25 5G) മോഡൽ 57999 രൂപ വിലയിൽ സ്വന്തമാക്കാം. ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 9 ന് ആണ് ആരംഭിക്കുന്നത് എങ്കിലും ഡിസ്കൗണ്ട് ഡീലുകൾ ഇതിനകം തന്നെ വെളിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോൾ ഗാലക്സി എസ്25 മോഡലിന്റെ BBD ഡീൽ ഫ്ലിപ്പ്കാർട്ട് ടീസറിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. (Image credit: Samsung)

ഇന്ത്യയിൽ 2025-ൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്25 മോഡലിന്റെ 12GB + 256G അടിസ്ഥാന വേരിയന്റിന് 80,999 രൂപയും 12GB + 512GB വേരിയന്റിന് 92,999 രൂപയും ആയിരുന്നു യഥാർഥ വില. എന്നാൽ പിന്നീട് വിലയിൽ പല മാറ്റങ്ങളും വന്നു. നിലവിൽ 74999 രൂപ, 84999 രൂപ, 104999 രൂപ (12GB+ 512GB) വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ 2025-ൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്25 മോഡലിന്റെ 12GB + 256G അടിസ്ഥാന വേരിയന്റിന് 80,999 രൂപയും 12GB + 512GB വേരിയന്റിന് 92,999 രൂപയും ആയിരുന്നു യഥാർഥ വില. എന്നാൽ പിന്നീട് വിലയിൽ പല മാറ്റങ്ങളും വന്നു. നിലവിൽ 74999 രൂപ, 84999 രൂപ, 104999 രൂപ (12GB+ 512GB) വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

2025-ൽ ലോഞ്ച് ചെയ്ത ഫോൺ ആണെങ്കിലും പ്രീമിയം മോഡൽ എന്ന നിലയിൽ ഏറ്റവും മികച്ച ഫീച്ചറുകളോടെ എത്തിയതിനാൽ ഇപ്പോഴും വാങ്ങാൻ പരിഗണിക്കാവുന്ന മോഡലാണിത്. മികച്ച പെർഫോമൻസിനായി ശക്തൻ പ്രോസസർ അടക്കമുള്ളവ ഇതിലുണ്ട്. മാത്രമല്ല, സാംസങ് ദീർഘകാല സോഫ്ട്വെയർ പിന്തുണ അടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രധാന ഫീച്ചറുകൾ: 4.47 GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. 50MP വൈഡ് ക്യാമറ (OIS F1.8, FOV 85˚), 12MP അൾട്രാ വൈഡ് ക്യാമറ (F2.2, FOV 120˚), 10MP ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കൽ സൂം, F2.4, FOV 36˚) എന്നിവ അതിലടങ്ങുന്നു. ഫ്രണ്ടിൽ 12MP സെൽഫി ക്യാമറയും ഉണ്ട്.

6.2- ഇഞ്ച് FHD+ ഡിസ്പ്ലേ, അഡ്രിനോ 830 ജിപിയു, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7 (7 OS അപ്‌ഗ്രേഡുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതം), 5G, IP68 റേറ്റിങ്, 25W അഡാപ്റ്റർ, ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ, 4,000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. നേവി, സിൽവർ ഷാഡോ, ഐസിബ്ലൂ, മിന്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.