AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Calcium: പാൽ കുടിക്കാൻ മടിയാണോ? കാത്സ്യം കിട്ടാൻ ഇവ കഴിച്ചാലും മതി

Calcium Rich Foods: ശരീരത്തിന് വളരെ പ്രധാനപ്പെട്ട ധാതുവാണ് കാത്സ്യം. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇവ അനിവാര്യമാണ്. കാത്സ്യത്തിന്റെ മികച്ച സ്രോതസ്സാണ് പാൽ. എന്നാൽ പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പകരക്കാരായി മറ്റ് ചില ഭക്ഷ്യവസ്തുക്കൾ ഉപയോ​ഗിക്കാവുന്നതാണ്.

nithya
Nithya Vinu | Published: 12 Nov 2025 13:18 PM
ബദാമാണ് പട്ടികയിൽ ആദ്യത്തേത്. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരു ഭാഗത്തോളം ഇതിലുണ്ടെന്നാണ് കണക്ക്. (Image Credit: Getty Images)

1 / 5
പാലിന് പകരം ഫിഗ്സ് അഥവാ അത്തിപ്പഴവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കാൻ സഹായിക്കും. അതുപോലെ കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്ക് ഓറഞ്ചും കഴിക്കാവുന്നതാണ്. (Image Credit: Getty Images)

2 / 5
ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ സാല്‍മണ്‍ ഫിഷിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്.  (Image Credit: Getty Images)

3 / 5
പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം അടങ്ങിയിരിക്കുന്നു. ചീസിലും ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. (Image Credit: Getty Images)

4 / 5
കാത്സ്യം അതുപോലെ കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും പ്രോട്ടീനും അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ് സോയാ പാൽ. ചിയ വിത്തുകളിൽ ഫൈബറിനും ഒമേഗ 3 ഫാറ്റി ആസിഡിനും അടങ്ങിയിട്ടുണ്ട്. (Image Credit: Getty Images)

5 / 5