AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: ആദ്യ ടെസ്റ്റിലൊരുങ്ങുന്നത് കുത്തിത്തിരിയുന്ന പിച്ച്?; നിർണായക വെളിപ്പെടുത്തലുമായി ക്യുറേറ്റർ

Ind vs SA First Test Pitch: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിലൊരുങ്ങുക സ്പിൻ പിച്ചെന്ന് ക്യുറേറ്റർ. കുത്തിത്തിരിയുന്ന പിച്ചാണോ എന്നഎന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല.

Abdul Basith
Abdul Basith | Published: 12 Nov 2025 | 08:27 AM
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച്. ക്യുറേറ്റർ സുജൻ മുഖർജി തന്നെയാണ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഈ മാസം 14നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. (Image Credits- PTI)

1 / 5
"പിച്ച് നല്ലതായിരിക്കും. സ്പോർട്ടിങ് വിക്കറ്റാണ്. കളി പുരോഗമിക്കുമ്പോൾ പന്ത് തിരിയും. ബൗൺസ് ഉണ്ടാവും. പിച്ചിൽ നിന്ന് ബാറ്റർമാർക്കും ബൗളർമാർക്കും പ്രയോജനം ലഭിക്കും. ഇന്ത്യൻ ടീം സ്പിൻ പിച്ച് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു."- സുജൻ മുഖർജി അഭിമുഖത്തിൽ പ്രതികരിച്ചു.

2 / 5
കുത്തിത്തിരിയുന്ന പിച്ചാവുമോ എന്ന ചോദ്യത്തോട് അത് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. "അത് ഞാനെങ്ങനെ പറയും. പിച്ചിൽ കളിക്കുന്നവർക്ക് അത് പറയാനാവും. നല്ല ഒരു പിച്ച് നിർമ്മിക്കുകയെന്നതാണ് ഞങ്ങളുടെ ജോലി. അത്തരത്തിലുള്ള പിച്ചാണ് ഇത്."- അദ്ദേഹം പറഞ്ഞു.

3 / 5
രണ്ട് ടെസ്റ്റിനും മൂന്ന് ഏകദിനങ്ങൾക്കും അഞ്ച് ടി20കൾക്കുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഈഡൻ ഗാർഡൻസിലെ ആദ്യ ടെസ്റ്റിന് ശേഷം ഗുവാഹത്തി ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രണ്ടാം ടെസ്റ്റ് നടക്കും. നവംബർ 22നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

4 / 5
ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. ഡിസംബർ 3, ഡിസംബർ 6 എന്നീ തീയതികളിലും ഏകദിന മത്സരങ്ങളുണ്ട്. ഇതിന് ശേഷം ഡിസംബർ 9ന് ടി20 പരമ്പരയ്ക്ക് തുടക്കമാവും. ഡിസംബർ 11, 14, 17, 19 തീയതികളിലാണ് പരമ്പരയിലെ മറ്റ് ടി20 മത്സരങ്ങൾ നടക്കുക.

5 / 5