AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vitamin C: ഓറഞ്ചിനെക്കാൾ പതിന്മടങ്ങ് വിറ്റാമിൻ സി; ഡയറ്റിൽ ഇവ ചേർത്തോളൂ…

Vitamin C Foods: വിറ്റമിൻ സി എന്നുകേൾക്കുമ്പോൾ ഓറഞ്ച് ആണ് ആദ്യം മനസ്സിൽ വരുന്നതെങ്കിലും, അതിനേക്കാൾ കൂടുതൽ ഗുണം നൽകുന്ന മറ്റു പല ഭക്ഷണങ്ങളുമുണ്ട്. അവ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ.....

nithya
Nithya Vinu | Published: 25 Nov 2025 10:26 AM
ഒരു ഇടത്തരം ഓറഞ്ചിലുള്ളതിനേക്കാൾ മൂന്നിരട്ടി വൈറ്റമിൻ സി ചുവന്ന ക്യാപ്‌സിക്കത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ കണ്ണുകളെ സംരക്ഷിക്കുന്ന വിറ്റാമിൻ എ യുടെ മികച്ച ഉറവിടമാണ്. അതിനാൽ ചുവന്ന ക്യാപ്സിക്കം ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

1 / 5
പട്ടികയിൽ അടുത്തത് പേരയ്ക്ക ആണ് ഏകദേശം 247 മില്ലിഗ്രാം വിറ്റാമിൻ സിയാണ് ഇവയിൽ ഉള്ളത്. അതുപോലെ പോഷകങ്ങളുടെ കലവറയാണ് കിവി പഴം.  ഓറഞ്ചിനേക്കാൾ കൂടുതൽ വൈറ്റമിൻ സി കിവിയിലുണ്ട്.

2 / 5
ബ്രോക്കോളി, സ്ട്രോബറി എന്നിവയിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി വേവിക്കാതെ കഴിക്കുന്നതാണ് ഉത്തമം. ആവിയിൽ വേവിച്ചും ഉപയോഗിക്കാം. സ്ട്രോബറിയിൽ വൈറ്റമിൻ സിക്ക് പുറമെ ഫൈബറും ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളമുണ്ട്.

3 / 5
വിറ്റാമിൻ സി കിട്ടുന്നതിന് ഡയറ്റിൽ കാബേജും ഉൾപ്പെടുത്താം. ഉരുളക്കിഴങ്ങിലും (തൊലിയോടെ), തക്കാളിയിലും വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിനേക്കാൾ പ്രകൃതിദത്തമായ ഭക്ഷണത്തിലൂടെ വൈറ്റമിൻ സി നേടാം.

4 / 5
വിറ്റാമിൻ സി അടങ്ങിയ പച്ചക്കറികൾ കഴിക്കുമ്പോൾ അമിതമായി വേവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വൈറ്റമിൻ സി ചൂട് തട്ടുമ്പോൾ പെട്ടെന്ന് നശിച്ചുപോകുന്ന ഒന്നാണ്. (Photo Credit: Getty Images)

5 / 5