AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meenakshi Anoop: ജനപ്രിയതയും കയ്യടിയും മാത്രം ലക്ഷ്യം! ഫെമിനിസത്തേക്കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രായം മാറും; വിമർശിച്ച് ശാരദക്കുട്ടി

Meenakshi Anoop: മീനാക്ഷി പണ്ട് പറഞ്ഞതും ടോപ് സിംഗറിൽ എല്ലാവരും പൊട്ടിച്ചിരിച്ചതുമായ പഞ്ഞി ഇരുമ്പ് തമാശകൾ ഇപ്പോഴും ഓർക്കുന്നു... ഇപ്പോൾ പറഞ്ഞ അഭിപ്രായം ടോപ് സിംഗർ വേദിയിൽ MG അങ്കിളിന്റെ ഒക്കെ മുന്നിൽ മാത്രം....

ashli
Ashli C | Updated On: 25 Nov 2025 12:46 PM
നടിയും അവതാരകയും ആയ മീനാക്ഷിയെ വിമർശിച്ച്  എഴുത്തുകാരി ശാരദക്കുട്ടി.  ഫെമിനിസത്തെ കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രായത്തിനെതിരെയാണ് വിമർശനം. മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളൂ എന്നും, ഫെമിനിസത്തെ കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രായം തീർച്ചയായും മാറും എന്നുമാണ് ശാരദക്കുട്ടി കുറിച്ചത്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് മീനാക്ഷിയുടെ അഭിപ്രായപ്രകടനങ്ങളോടുള്ള തന്റെ വിമർശനം ശാരദക്കുട്ടി വ്യക്തമാക്കിയത്. (Photo: Facebook)

1 / 5
അവരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. മീനാക്ഷി പണ്ട് പറഞ്ഞതും ടോപ് സിംഗറിൽ എല്ലാവരും പൊട്ടിച്ചിരിച്ചതുമായ പഞ്ഞി ഇരുമ്പ് തമാശകൾ ഇപ്പോഴും ഓർക്കുന്നു. ഒരു കിലോ പഞ്ഞിയും ഒരു കിലോ ഇരുമ്പും തൂക്കം ഒന്നാണെങ്കിലും അനുഭവം രണ്ടല്ലേ. ആണും പെണ്ണും ഒരേ അവകാശങ്ങൾ ഉള്ളവരെങ്കിലും അനുഭവത്തിൽ 2 ആകുന്നത് പോലെ. മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളൂ. യഥാർത്ഥ ജീവിതം ആരംഭിച്ചു കഴിഞ്ഞാൽ ഫെമിനിസത്തോടുള്ള മീനാക്ഷിയുടെ അഭിപ്രായം ഉറപ്പായും മാറും.  (Photo: Facebook)

2 / 5
അന്ന് ഈ അഭിപ്രായം മാറ്റിപ്പറയും. ചിന്തിക്കുന്നവർക്ക് അധിഷ്ഠിതമുണ്ടെന്നും. യഥാർത്ഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകും. ഇംഗ്ലീഷ് സാഹിത്യ പഠനം ലോകമെമ്പാടുമുള്ള സ്ത്രീ അനുഭവങ്ങളുടെ സമാനതകളിലേക്ക് മീനാക്ഷിയെ നയിക്കട്ടെ എന്നും അതിനു പ്രേരണയാകുന്ന മികച്ച അധ്യാപകരെ കിട്ടട്ടെ എന്നും ശാരദ കുട്ടി കുറിച്ചു. ഫെമിനിസത്തെ കുറിച്ചുള്ള മീനാക്ഷി ഇപ്പോൾ പറഞ്ഞ അഭിപ്രായം ടോപ് സിംഗർ വേദിയിൽ എംജി അങ്കിളിന്റെ ഒക്കെ മുന്നിൽ മാത്രം പറയാവുന്ന പല തരങ്ങളിൽ ഒരു പൊട്ടത്തരം മാത്രമായി എന്ന് മീനാക്ഷി തിരിച്ചറിയുന്ന കാലം വരും. (Photo: Facebook)

3 / 5
ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങൾ ആണെങ്കിൽ അതേ യുക്തി മാത്രം മതി സ്ത്രീ അനുഭവങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ എന്നും ശാരദക്കുട്ടി വിമർശിച്ചു. പക്ഷേ അങ്ങനെ പറയുമ്പോൾ മുൻപ് ലഭിച്ച കയ്യടിയും പ്രോത്സാഹനം കിട്ടില്ല അത് തന്റെ ജനപ്രിയതയെയും ബാധിക്കും. മറ്റൊരു പ്രിയങ്കരി മാത്രമായിരിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് മാറി നടക്കാൻ മീനാക്ഷിക്ക് സാധിക്കട്ടെ എന്നും ശാരദക്കുട്ടി കുറിച്ചു.  (Photo: Facebook)

4 / 5
ഫെമിനിസത്തെ കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രയത്തിലാണ് ശാരദക്കുട്ടി വിമർശിച്ചത്. ഫെമിനിസ്റ്റ് ആണോ എന്നാണ് ചോദ്യമെങ്കിൽ ഉത്തരം എപ്പോഴും പറയുന്നതുപോലെ തന്റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങൾ ഉള്ള ഒരു പുരുഷനെ അതിൽ നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നത് തന്റെ ഫെമിനിസം എന്നായിരുന്നു മീനാക്ഷിയുടെ അഭിപ്രായം  മീനാക്ഷിയുടെ ഈ ചിന്തയ്ക്കും അഭിപ്രായത്തിനും സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. (Photo: Facebook)

5 / 5