Health Tips: കോഴിയിറച്ചിയോ മീനോ കഴിച്ചയുടൻ ഇവ കഴിക്കാറുണ്ടോ? എങ്കിൽ ഇതൊന്ന് അറിയുന്നത് നല്ലതാണ്
Harmful Non Veg Food Combinations: പലപ്പോഴും രുചികരമായ നോൺ-വെജ് ഭക്ഷണത്തിന് ശേഷം നമ്മൾ കഴിക്കുന്ന ചില വിഭവങ്ങൾ ശരീരത്തിന് ഒട്ടും നല്ലതാകണമെന്നില്ല. ചില ഭക്ഷണങ്ങൾ ഒന്നിച്ച് കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി, ചർമ്മ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാറുണ്ട്. ഈ വിരുദ്ധ ആഹാരരീതി ദഹനത്തെ മന്ദഗതിയിലാക്കും. കോഴിയിറച്ചിയോ മീനോ കഴിച്ചയുടൻ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

കോഴിയിറച്ചിയോ മീനോ പോലുള്ള നോൺ-വെജ് വിഭവങ്ങൾ ദിവസവും നമ്മുടെ പ്ലേറ്റുകളിൽ ഉണ്ടാകും. എന്നാൽ പലപ്പോഴും രുചികരമായ നോൺ-വെജ് ഭക്ഷണത്തിന് ശേഷം നമ്മൾ കഴിക്കുന്ന ചില വിഭവങ്ങൾ ശരീരത്തിന് ഒട്ടും നല്ലതാകണമെന്നില്ല. ചില ഭക്ഷണങ്ങൾ ഒന്നിച്ച് കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി, ചർമ്മ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാറുണ്ട്. കോഴിയിറച്ചിയോ മീനോ കഴിച്ചയുടൻ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം. (Image Credit Source: Getty Images)

പാലും പാൽ ഉൽപ്പന്നങ്ങളും: ചിക്കൻ കറിയും തൈരും ചേർത്തുള്ള കോമ്പിനേഷൻ പലർക്കും ഇഷ്ടമാണ്. പലപ്പോഴും അവ നമ്മൾ കഴിക്കാറുമുണ്ട്. എന്നാൽ ചിക്കനും തൈരും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിൽ അമിതമായി ചൂട് ഉൽപ്പാദിപ്പിക്കാൻ കാരണമാകും. ചിക്കൻ ശരീരത്തിന് ചൂട് നൽകുന്ന ഭക്ഷണമാണ്, എന്നാൽ തൈര് കഴിക്കുമ്പോൾ ശരീരത്തിന് തണുപ്പാണ് ലഭിക്കുന്നത്. ഈ വിരുദ്ധ ആഹാരരീതി ദഹനത്തെ മന്ദഗതിയിലാക്കും.

ചായയും കാപ്പിയും: ബിരിയാണിയോ ഹെവിയായ നോൺ-വെജ് ഭക്ഷണങ്ങളോ കഴിച്ച ഉടൻ ഒരു ചായ കുടിച്ചേക്കാം എന്ന് പലരും കരുതാറുണ്ട്. എങ്കിൽ അത് അത്ര നല്ലതല്ല. നോൺ-വെജ് ഭക്ഷണങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഘടകമാണ് ഇരുമ്പ്. എന്നാൽ ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ടാന്നിൻ, കഫീൻ എന്നിവ ശരീരം അയൺ ആഗിരണം ചെയ്യുന്നത് തടയും. ഇത് ഭക്ഷണത്തിന്റെ ഗുണം പൂർണ്ണമായി ലഭിക്കാതിരിക്കാൻ കാരണമാകും.

തണ്ണിമത്തൻ: നോൺ-വെജ് വിഭവങ്ങൾ ദഹിക്കാൻ ശരീരത്തിന് ധാരാളം സമയം ആവശ്യമായി വരാറുണ്ട്. എന്നാൽ തണ്ണിമത്തൻ വളരെ പെട്ടെന്ന് ദഹിക്കുന്നതും ജലാംശം കൂടതലുള്ളതുമായ ഒരു പഴവർഗമാണ്. പലപ്പോഴും വയറിൻ്റെ ഭാരം കുറയ്ക്കാൻ ഇത്തരം പഴങ്ങളെ നമ്മൾ ആശ്രയിക്കാറുണ്ട്. എന്നാൽ ചിക്കനോ മീനോ കഴിച്ച ഉടനെ തണ്ണിമത്തൻ കഴിക്കുന്നത് വയറ്റിൽ ഗ്യാസ് നിറയാനും ദഹനക്കേട് മൂലം വയറിളക്കം ഉണ്ടാകാനും കാരണമായേക്കാം.

മധുരപലഹാരങ്ങൾ / ഐസ്ക്രീം: ഹെവി നോൺ-വെജ് ഭക്ഷണത്തിന് ശേഷം വലിയ അളവിൽ ഡെസേർട്ടുകളോ ഐസ്ക്രീമോ കഴിക്കുന്നത് നമുക്ക് ഇഷ്ടമാണ്. എന്നാൽ ഈ ശീലം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. കൂടാതെ തണുത്ത ഐസ്ക്രീം കഴിക്കുന്നത് വയറ്റിലെ ദഹനരസങ്ങളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും ദഹനം കഠിനമാക്കുകയും ചെയ്യും.