Prithvi Shaw: ശരീരഭാരം കുറയ്ക്കണം, സ്പിന്നിനെതിരെ കളിക്കണം; പൃഥ്വി ഷായോട് മുൻ സെലക്ടർ
Prithvi Shaw Cricket Career: ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും പ്രതീക്ഷ നൽകിയ യുവതാരങ്ങളിൽ ഒരാളായിരുന്നു പൃഥ്വി ഷാ. അണ്ടർ 19 ലോകകപ്പ് ടീമിന്റെ നായകനായിരുന്ന താരത്തിന്റെ അടച്ചക്കമില്ലായ്മയാണ് അദ്ദേഹത്തെ കരിയറിൽ നിന്ന് മാറ്റി നിർത്താൻ കാരണം.
![ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പിൻഗാമിയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരമായിരുന്നു പൃഥ്വി ഷാ. മോശം ഫോമും അച്ചടക്കമില്ലായ്മയും താരത്തെ ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തി. (Image Credits: Getty Images)](https://images.malayalamtv9.com/uploads/2024/12/Prithvi-Shaw-1.png?w=1280)
1 / 5
![രഞ്ജി ട്രോഫിക്കുള്ള മുംബെെ ടീമിൽ ഇടംലഭിച്ചെങ്കിലും ഐപിഎല്ലിൽ കളിക്കാനുമെന്ന് പ്രതീക്ഷിച്ച താരത്തെ ഫ്രാഞ്ചെെസികളും കെെവിട്ടിരുന്നു. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്. (Image Credits: Getty Images)](https://images.malayalamtv9.com/uploads/2024/12/Prithvi-Shaw-2.png?w=1280)
2 / 5
![മുൻ ബിസിസിഐ സെലക്ടർ ജതിൻ പരഞ്ജപ്പേ താരത്തിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള വഴി പറഞ്ഞ് നൽകിയിരിക്കുകയാണ്. ശരീര ഭാരം കുറച്ച് ഫിറ്റ്നെസ് കാത്ത് സൂക്ഷിക്കണമെന്നും മാനസികാരോഗ്യത്തിൽ ശ്രദ്ധിക്കണമെന്നും വിക്കറ്റ് പോകാതെ ശ്രദ്ധിച്ച് കളിക്കണമെന്നും അദ്ദേഹം പറഞ്ഞു. (Image Credits:Jatin Paranjape)](https://images.malayalamtv9.com/uploads/2024/12/Jatin-Paranjape-1.png?w=1280)
3 / 5
![താരത്തിന് തന്റെ ചിന്തയിലും പ്രവർത്തിയിലും പുനഃ പരിശോധന വേണമെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം താരരത്തോട് സ്പിന്നിനെതിരെ കളിക്കാനും 7 കിലോ മുതൽ 10 കിലോ വരെയുള്ള ശരീര ഭാരം കുറയ്ക്കാനും ആവശ്യപ്പെട്ടു. (Image Credits: Jatin Paranjape)](https://images.malayalamtv9.com/uploads/2024/12/Jatin-Paranjape-2.png?w=1280)
4 / 5
![ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 62 മത്സരങ്ങളും 44 ലിസ്റ്റ് എ മാച്ചുകളും കളിച്ചിട്ടുള്ള ജതിൻ പരഞ്ജപ്പേ ഇന്ത്യൻ ജഴ്സിയിൽ നാല് ഏകദിനവും കളിച്ചിട്ടുണ്ട്. (Image Credits: Jatin Paranjape)](https://images.malayalamtv9.com/uploads/2024/12/Jatin-Paranjape-3.png?w=1280)
5 / 5