Friday Remedies: ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാൻ വെള്ളിയാഴ്ച്ച ഇക്കാര്യങ്ങൾ ചെയ്യൂ; സമ്പത്തും മനസ്സാധാനവും ഉറപ്പ്
Friday Astrology Remedies: ഹിന്ദുമതത്തിൽ പശുവിനെ അമ്മയായാണ് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. 33 കോടി ദേവതകൾ പശുവിൽ വസിക്കുന്നുവെന്നാണ് വിശ്വാസം

സമ്പത്ത് സമൃദ്ധി എന്നിവയുടെ ഒരു ദേവി ആയാണ് മഹാലക്ഷ്മി കണക്കാക്കുന്നത്. വെള്ളിയാഴ്ച ദേവി മഹാലക്ഷ്മിയുടെ ദിവസമാണ്. അന്ന് ദേവിയെ ആരാധിക്കുന്നത് ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. അതിനാൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ചില പ്രത്യേക പ്രതിവിധികൾ ചെയ്യുന്നതിലൂടെ മഹാലക്ഷ്മിയുടെ അനുഗ്രഹം നേടാൻ സാധിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. വെള്ളിയാഴ്ചകളിൽ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താനും സമൃദ്ധി, ഭാഗ്യം എന്നിവ നേടാനായി ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ ചെയ്യൂ.

ലക്ഷ്മി ബീജ മന്ത്രം ജപിക്കുക : വെള്ളിയാഴ്ച ദിവസത്തിൽ ലക്ഷ്മി പ്രീതി നേടാനായി ദേവിയുടെ ബീജ മന്ത്രം ജപിക്കുന്നത് നല്ലതാണ്.," ഓം ശ്രീ മഹാലക്ഷ്മായേ നമഃ ". 108 തവണ ജപിക്കണം. അങ്ങനെ ചെയ്യുന്നത് ഐശ്വര്യം വിജയം ഭാഗ്യം എന്നിവ ജീവിതത്തിൽ ഉണ്ടാകും. വെളുത്ത വസ്ത്രം ധരിച്ച് ലക്ഷ്മി ദേവിയെ പൂജിച്ചാൽ സാമ്പത്തിക വളർച്ച ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. (Photos Credit: https: easy peasy ai)

ശ്രീ സുക്തം പാരായണം ചെയ്യുക: ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തുന്നതിനായി വെള്ളിയാഴ്ച ദിവസങ്ങളിൽ ശ്രീ സുക്തം ചൊല്ലുന്നത് വളരെ ശുഭകരമാണ്. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ പോസിറ്റിവിറ്റി കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് ആത്മീയമായി മനസ്സമാധാനം ലഭിക്കുകയും വെല്ലുവിളികളിൽ നിന്നും മുക്തി നേടാൻ സഹായിക്കുകയും ചെയ്യുന്നു. ശ്രീ സുക്തം പാരായണം ചെയ്യുന്നത് ഒരു വ്യക്തിയെ ആന്തരികമായി ശുദ്ധീകരിക്കുമെന്നാണ് വിശ്വാസം. (Photos Credit: https: easy peasy ai)

പശുക്കൾക്ക് തീറ്റ കൊടുക്കുക: ഹിന്ദുമതത്തിൽ പശുവിനെ അമ്മയായാണ് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. 33 കോടി ദേവതകൾ പശുവിൽ വസിക്കുന്നുവെന്നാണ് വിശ്വാസം. പശുക്കളെ ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്നവരെ ലക്ഷ്മി ദേവി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. അതിനാൽ ദേവിയുടെ അനുഗ്രഹം നേടാനായി വെള്ളിയാഴ്ചകളിൽ നെയ്യും ശർക്കരയും പുരട്ടിയ റൊട്ടി പശുക്കൾക്ക് നൽകണം. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാൻ സഹായിക്കും. (Photos Credit: https: easy peasy ai)

ലക്ഷ്മിദേവിക്ക് ചുവന്ന റോസ് അല്ലെങ്കിൽ താമര സമർപ്പിക്കുക: വിജയം, സമ്പത്ത് സമൃദ്ധി എന്നിവ നേടാനായി ലക്ഷ്മി ദേവിക്ക് ചുവന്ന റോസ് അല്ലെങ്കിൽ താമര സമർപ്പിക്കുന്നത് നല്ലതാണ്. ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ട പുഷ്പമാണ് താമര. (Photos Credit: https: easy peasy ai)

കടബാധ്യതയിൽ നിന്നും മുക്തി നേടാൻ : വെള്ളിയാഴ്ച 5 നാണയങ്ങൾ, ഒരു നുള്ള് കുങ്കുമം, ഒരു വെള്ളിനാണയം എന്നിവ ഒരു മഞ്ഞ തുണിയിൽ കെട്ടി സുരക്ഷിതമായി സൂക്ഷിക്കുക. ഇത് സാമ്പത്തിക സമൃദ്ധി ആകർഷിക്കുമെന്നും പുതിയ വരുമാന അവസരങ്ങൾ കൊണ്ടുവരുമെന്നും കടങ്ങൾ വീട്ടാൻ സഹായിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും നിങ്ങളുടെ ജീവിതത്തിലേക്ക് അഭിവൃദ്ധി സ്വാഗതം ചെയ്യാനും സഹായിക്കും.(Photos Credit: https: easy peasy ai)