Fridge Storage Tips: ഫ്രിഡ്ജിൽ നിന്ന് പ്ലാസ്റ്റിക് കവർ മാറ്റൂ; നിങ്ങൾ പച്ചക്കറിക്കൊപ്പം കഴിക്കുന്നത് വിഷാംശം
Vegetables Storage Tips In Fridge: നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഭക്ഷണത്തെ വിഷമയമാക്കാൻ ഈ ചെറിയ പ്ലാസ്റ്റിക് കവറുകൾക്ക് സാധിക്കും. വായുസഞ്ചാരം തടയുന്നത് മുതൽ മാരകമായ രാസവസ്തുക്കൾ പച്ചക്കറിയിൽ കലരുന്നത് വരെ നീളുന്ന ഇതിൻ്റെ ഗുരുതരമായ അപകടവശങ്ങൾ ഓരോ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ടതാണ്.

നമ്മളിൽ മിക്കവരുടെയും ശീലമാണ് മാർക്കറ്റിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികൾ അതേ പ്ലാസ്റ്റിക് കവറുകളോടെ തന്നെ ഫ്രിഡ്ജിലേക്ക് എടുത്തുവെക്കുന്നത്. പച്ചക്കറികൾ വാടിപ്പോകാതിരിക്കാൻ ഇത് സഹായിക്കുമെന്ന് നമ്മൾ കരുതുമെങ്കിലും, യഥാർത്ഥത്തിൽ ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഇത് ഉണ്ടാക്കുന്നത്. പച്ചക്കറികൾ ഫ്രഷ് ആയിരിക്കാൻ ഫ്രിഡ്ജിൽ വെക്കുന്നത് നല്ലതാണെങ്കിലും, പ്രാസ്റ്റിക് കവറുകളിൽ വയ്ക്കുന്നത് അത്ര നല്ലതല്ല. (Image Credits: Social Media)

നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഭക്ഷണത്തെ വിഷമയമാക്കാൻ ഈ ചെറിയ പ്ലാസ്റ്റിക് കവറുകൾക്ക് സാധിക്കും. വായുസഞ്ചാരം തടയുന്നത് മുതൽ മാരകമായ രാസവസ്തുക്കൾ പച്ചക്കറിയിൽ കലരുന്നത് വരെ നീളുന്ന ഇതിൻ്റെ ഗുരുതരമായ അപകടവശങ്ങൾ ഓരോ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ടതാണ്.

പച്ചക്കറികൾ സ്വഭാവികമായി പുറത്തുവിടുന്ന ഈർപ്പവും വാതകങ്ങളും പ്ലാസ്റ്റിക് ബാഗിനുള്ളിൽ തങ്ങിനിൽക്കുന്നു. വായുസഞ്ചാരം തീരെയില്ലാത്ത ഈ അവസ്ഥ ബാക്ടീരിയകൾക്കും ഫംഗസുകൾക്കും അതിവേഗം വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. അങ്ങനെ അവ പെട്ടെന്ന് കേടാകുന്നു. ഇത്തരത്തിൽ പ്ലാസ്റ്റിക്കിനുള്ളിൽ വളരുന്ന പൂപ്പലുകൾ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നത് ദഹനപ്രശ്നങ്ങൾക്കും അലർജിക്കും കാരണമായേക്കാം. പ്ലാസ്റ്റിക്കിലെ ബിപിഎ പോലുള്ള രാസവസ്തുക്കൾ ഈർപ്പവുമായി ചേർന്ന് പച്ചക്കറികളിൽ കലരാനും സാധ്യതയുണ്ട്.

പ്ലാസ്റ്റിക് കവറുകളിൽ കുത്തിനിറച്ചു വെക്കുമ്പോൾ വായുസഞ്ചാരം നിലയ്ക്കുകയും 'ഓക്സിഡേഷൻ' എന്ന പ്രക്രിയ വഴി വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ അവശ്യ പോഷകങ്ങൾ അതിവേഗം നശിക്കുകയും ചെയ്യുന്നു. വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെട്ട പച്ചക്കറികൾ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ലഭിക്കില്ല. വെറും നാരുകൾ മാത്രമായി അവ മാറുന്നു.

പച്ചക്കറികൾ കഴുകി വെള്ളം തോർന്ന ശേഷം ഒരു കോട്ടൺ തുണിയിലോ പേപ്പർ ടവലിലോ പൊതിഞ്ഞു വെക്കുക. പ്ലാസ്റ്റിക് ഒഴിവാക്കാൻ സാധിക്കില്ലെങ്കിൽ വായുസഞ്ചാരത്തിനായി സുഷിരങ്ങളുള്ള ബാഗുകൾ ഉപയോഗിക്കുക. മുറിച്ച പച്ചക്കറികൾ വായു കടക്കാത്ത ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് പോഷകനഷ്ടം കുറയ്ക്കും.