ചർമ്മം തിളങ്ങാൻ വിലയേറിയ ക്രീമുകൾ വേണ്ട, മുരിങ്ങ മതി; അറിയാം ഈ അത്ഭുത ഗുണങ്ങൾ!
Why Moringa is the Ultimate Superfood for Clear Skin and Strong Hair: മുരിങ്ങാക്കായയും മുരിങ്ങയിലയുമെല്ലാം നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമാണ്. എന്നാൽ നമ്മുടെ നാടൻ മുരിങ്ങയ്ക്ക് നിങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ മതിയാകു. പ്രായം കുറച്ച് സൗന്ദര്യം നിലനിർത്താൻ മുരിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന മുരിങ്ങയെന്ന സൂപ്പർ ഫുഡിൻ്റെ ഗുണങ്ങളാണ് ഇനി പറയുന്നത്.

തിളക്കമുള്ള ചർമ്മം എക്കാലത്തും നിലനിർത്താൻ മുരിങ്ങ നിങ്ങളെ സഹായിക്കും. ഇതിലെ വൈറ്റമിൻ സിയും ആൻ്റീഓക്‌സിഡൻ്റുകളും ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും പ്രായമാകുന്നത് തടയാനും ഏറെ ഗുണകരമാണ്. കൂടാതെ, അന്തരീക്ഷത്തിലെ മലിനീകരണം മൂലമുണ്ടാകുന്ന അണുബാധകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങൾക്ക് മുരിങ്ങയില ഒരു മികച്ച പ്രകൃതിദത്ത പരിഹാരമാണ്. (Image Credit source: Getty images)

മുടിയുടെ വളർച്ച് ആവശ്യമായ വൈറ്റമിൻ എ, സി, അയൺ എന്നിവ മുരിങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും മുടിയുടെ വേരുകൾക്ക് കൂടുതൽ കരുത്ത് നൽകുകയും ചെയ്യുന്നു. മുരിങ്ങയുടെ ആൻ്റീമൈക്രോബയൽ ഗുണങ്ങൾ താരൻ അകറ്റാനും തലയോട്ടിയിലെ അണുബാധകൾ തടയാനും സഹായിക്കും.

മുരിങ്ങയിൽ വിറ്റാമിനുകൾക്ക് പുറമെ അയൺ, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും എല്ലുകൾക്ക് കരുത്ത് നൽകുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇതിലെ കാൽസ്യം പൊട്ടാസ്യം എന്നിവ പേശികളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.

മുരിങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർധിപ്പിച്ച് ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തിലെ അണുബാധകളും മറ്റ് രോഗങ്ങളും തടയാൻ ഇത് ഏറെ മികച്ചതാണ്. പതിവായി മുരിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പനി ജലദോഷം പോലുള്ള സാധാരണ രോഗങ്ങൾ വരുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും.

ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത ഔഷധം കൂടിയാണ് മുരിങ്ങ. ഇത് കരളിൻ്റെ പ്രവർത്തനം സുഗമമാക്കുകയും ദോഷകരമായ വസ്തുക്കളിൽ നിന്ന് കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ മുരിങ്ങ ഉൾപ്പെടുത്തുന്നത് ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകാനും സഹായിക്കും.