AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നിങ്ങൾ വാങ്ങുന്ന നെയ്യ് ശുദ്ധമാണോ? വ്യാജനെ കണ്ടെത്താന്‍ നാല്‌ മാര്‍ഗങ്ങള്‍

How to Test Ghee Purity at Home: സൗകര്യം മുൻനിർത്തി കടകളിൽ നിന്ന് വാങ്ങുന്ന നെയ്യാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന നെയ്യ് ശുദ്ധമാണോ? നമ്മള്‍ വാങ്ങുന്ന നെയ്യ് ശുദ്ധമാണോയെന്ന് കണ്ടെത്താന്‍ ചില മാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിശോധിക്കാം.

Jayadevan AM
Jayadevan AM | Published: 30 Oct 2026 | 06:34 PM
ഇന്ത്യൻ പാചകത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നെയ്യ്. വിവിധ വിഭവങ്ങളുടെ സ്വാദ് കൂട്ടാൻ നെയ്യ് ഉപയോഗിക്കുന്നു.  സൗകര്യം മുൻനിർത്തി കടകളിൽ നിന്ന് വാങ്ങുന്ന നെയ്യാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന നെയ്യ് ശുദ്ധമാണോ? (Image Credit Source: Getty Images).

1 / 5
നമ്മള്‍ വാങ്ങുന്ന നെയ്യ് ശുദ്ധമാണോയെന്ന് കണ്ടെത്താന്‍ ചില മാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിശോധിക്കാം. നിറവും മണവും വഴിയുള്ള പരിശോധനയാണ് ഒരു മാര്‍ഗം. ശരിയായ ശുദ്ധമായ നെയ്യിന് സ്വർണ്ണ നിറവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നല്ല സുഗന്ധവും ഉണ്ടായിരിക്കും. അസ്വഭാവികമായ രുചിയും മണവുമാണെങ്കില്‍ അത് വ്യാജ നെയ്യാകാനാണ് സാധ്യത.

2 / 5
തണുപ്പുള്ള കാലാവസ്ഥയിൽ സാധാരണ ഊഷ്മാവിൽ വയ്ക്കുമ്പോൾ ശുദ്ധമായ നെയ്യ് കട്ടിയാകാറുണ്ട്. എന്നാൽ സാധാരണ ഊഷ്മാവിൽ വച്ചിട്ടും നെയ്യ് ദ്രാവകരൂപത്തിൽ തന്നെ തുടരുകയോ, അല്ലെങ്കിൽ കട്ടിയാകാൻ കൂടുതൽ സമയമെടുക്കുകയോ ചെയ്യുകയാണെങ്കിൽ അത് ഉപയോഗിക്കരുത്. കാരണം അതിൽ മായം ചേർത്തിരിക്കാൻ സാധ്യതയുണ്ട്. ഇതാണ് രണ്ടാമത്തെ മാര്‍ഗം.

3 / 5
വൃത്തിയുള്ള പൊടിയില്ലാത്ത ഒരു വെള്ളക്കടലാസിലോ പ്ലേറ്റിലോ അല്പം നെയ്യ് ഒഴിച്ച് ഏതാനും മണിക്കൂറുകൾ വയ്ക്കുക. പേപ്പർ അഥവാ പ്ലേറ്റിൽ എന്തെങ്കിലും തരത്തിലുള്ള അവശിഷ്ടങ്ങളോ അഴുക്കോ ശേഷിക്കുന്നുണ്ടെങ്കിൽ ആ നെയ്യില്‍ മായമുണ്ടെന്ന് കരുതാം. ശുദ്ധമായ നെയ്യ് ഒരിക്കലും ഇത്തരം അടയാളങ്ങളോ അവശിഷ്ടങ്ങളോ അവശേഷിപ്പിക്കില്ല. ഇതാണ് മൂന്നാമത്തെ മാര്‍ഗം.

4 / 5
 അയഡിന്‍ ടെസ്റ്റാണ് മറ്റൊരു മാര്‍ഗം. അല്പം നെയ്യിൽ അയോഡിൻ ലായനി ചേർത്ത് നിരീക്ഷിക്കുക. നെയ്യ് പർപ്പിൾ (വയലറ്റ്) നിറത്തിലേക്ക് മാറുന്നുണ്ടെങ്കിൽ, അതിൽ മായമുണ്ടെന്ന് കരുതാം. എന്നാൽ ശുദ്ധമായ നെയ്യിൽ നിറവ്യത്യാസം ഉണ്ടാകില്ല.

5 / 5
Follow Us