AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hero Destini 110 :ക്ലാസ്സ് ലുക്കും കുറഞ്ഞ വിലയും! ഡെസ്റ്റിനി 110 ക്ലാസ്സിക് എഡിഷനെ അവതരിപ്പിച്ച് ഹീറോ

Hero Destini 110 Classic Edition : ഹീറോ തങ്ങളുടെ സ്കൂട്ടർ ലൈനപ്പിലേക്ക് പുതിയൊരു മോഡലിനെ കൂടി അവതരിപ്പിച്ചിരിക്കുകണ്. നിലവിലുള്ള ഡെസ്റ്റിനി 110 (Destini 110) നിരയിലേക്ക് 'ക്ലാസിക് എഡിഷൻ' (Classique Edition) എന്ന പേരിൽ ഒരു പുതിയ പതിപ്പിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡലിന്റെ പ്രത്യേകതകളെ കുറിച്ചും വില എത്രയാണെന്നും മറ്റ് ഫീച്ചേഴ്സുകളെ പറ്റിയും വിശദമായി അറിയാം.

Amal KV
Amal KV | Published: 30 Oct 2026 | 07:56 PM
ഹീറോയുടെ ബജറ്റ് ഫാമിലി സ്കൂട്ടറായാണ് ഡെസ്റ്റിനിയെ പലരും പരി​ഗണിക്കുന്നത്. ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ള താരതമ്യേന നിരക്ക് കുറഞ്ഞ സ്കൂട്ടറ്‍ കൂടിയാണ്  ‍ഡെസ്റ്റിനി 110. 76,400 രൂപയാണ്  ഈ വാഹനത്തിന്റെ എക്സ്-ഷോറൂം വില വരുന്നത്. ദീപാവലിക്ക് മുന്നോടിയായിട്ടണ് ഇപ്പോൾ പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ( Image Credit Source Hero Website)

1 / 5
പുതിയ ക്ലാസ്സിക് എഡിഷൻ പതിപ്പിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും നിയോ-റെട്രോ ശൈലിയിലുള്ള ഡിസൈൻ അപ്ഡേറ്റുകൾ കൊടുത്തിട്ടുണ്ട് കമ്പനി. ക്ലാസിക് എഡിഷൻ രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ആണ് ലഭ്യമാവുക. ഇതിന് പുറമെ ബോഡി പാർട്ടുകളിൽ സ്ട്രൈപ്പ് ഗ്രാഫിക്സുകളും നൽകിയിട്ടുണ്ട്.

2 / 5
ഡെസ്റ്റിനി 110-ൽ ദൈനംദിന ഉപയോഗത്തിനായി നൽകിയിട്ടുള്ള ഹാർഡ്‌വെയർ ഫീച്ചറുകൾ തന്നെയാണ് ക്ലാസിക് എഡിഷനിലും കമ്പനി തുടരുന്നത്. സാധനങ്ങൾ സൂക്ഷിക്കുന്നതിനായി അണ്ടർ സീറ്റ് സ്റ്റോറേജായി 19 ലിറ്റർ സ്ഥലവും, മൊബൈൽ ചാർജിംഗ് സൗകര്യമുള്ള മുൻവശത്ത് ​ഗ്ലോബോക്സും നൽകിയിരിക്കുന്നു. അണ്ടർ സീറ്റ് സ്റ്റോറേജിൽ വെളിച്ചം ലഭിക്കുന്നതിനായി ഒരു 'ബൂട്ട് ലാംപും‌ നൽകിയിട്ടുണ്ട്.

3 / 5
നിലവിലുള്ള 110.9 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാണ് ക്ലാസിക് എഡിഷനിലും കൊടുത്തിരിക്കുന്നത്. 7,250 rpm-ൽ 8 bhp കരുത്തും, 5,750 rpm-ൽ 8.7 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിനിൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

4 / 5
ദൈനംദിന യാത്രകളിൽ ഇന്ധനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഹീറോയുടെ ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം സാങ്കേതികവിദ്യയും പുതിയ എഡിഷനിൽ നിലനിർത്തിയിട്ടുണ്ട്. കളർതീം, സ്റ്റൈലിംഗ് എന്നിവയുടെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകികൊണ്ട് അവതരിപ്പിച്ചിരിക്കുന്ന ഈ എഡിഷനിലൂടെ കൂടുതൽ പേരെ ആകർഷിക്കാൻ കഴിയുമെന്നാണ് ഹീറോയുടെ പ്രതീക്ഷ.

5 / 5

Follow Us