AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mammootty:ഏതെങ്കിലും ചില സംഭവങ്ങളുടെ പേരില്‍ പ്രതിഭകളെ വിലയിരുത്തരുത്; മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരം; ചിന്ത ജേറോം

രാഷ്ട്രീയവും രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ച ചെയ്തെന്നും ചിന്ത പറഞ്ഞു. കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം തങ്ങൾക്ക് പറയാനുള്ളതും കേട്ടു. പുതിയ തലമുറ എങ്ങനെയാണ് രാഷ്ട്രീയത്തെയും സമരങ്ങളെയും പുതിയ വിഷയങ്ങളെയും കാണുന്നത് എന്ന് അടക്കമുള്ള പ്രോഡക്റ്റീവ് ആയിട്ടുള്ള ചർച്ചകളാണ് നടന്നത്. ഏറ്റവും ക്വാളിറ്റി ടൈം ആയിട്ടാണ് സംഘടന ഇതിനെ.....

Mammootty:ഏതെങ്കിലും ചില സംഭവങ്ങളുടെ പേരില്‍ പ്രതിഭകളെ വിലയിരുത്തരുത്; മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരം; ചിന്ത ജേറോം
Mammootty,chintha JeromImage Credit source: Social Media
Ashli C
Ashli C | Published: 30 Oct 2026 | 08:58 PM

നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ തള്ളി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് ചിന്ത ജെറോം. മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രം പങ്കുവെക്കുമ്പോൾ നടക്കുന്ന വിമർശനങ്ങളെ അംഗീകരിക്കേണ്ടതില്ലെന്നും വിവാദങ്ങളെല്ല നമുക്ക് സംവാദങ്ങളാണ് ആവശ്യമെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞദിവസം ഡിവൈഎഫ്ഐ നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ച വേളയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും സൈബർ അറ്റാക്കുകളുമായിരുന്നു സോഷ്യൽ മീഡിയയിൽ അരങ്ങേറിയത്.

ഇതിന് പിന്നാലെ നിരവധി ആളുകളാണ് സംഭവത്തെ എതിർത്തും അനുകൂലിച്ചും രംഗത്തെത്തിയത്. കഴിഞ്ഞദിവസം എം വിജിനും മമ്മൂട്ടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ചിന്ത ജെറോമും വിഷയത്തിലെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരവും പൊതു സ്വത്തും ആണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും ഏതെങ്കിലും ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിൽ ഒതുക്കി നിർത്തേണ്ട വ്യക്തിത്വങ്ങൾ അല്ല എന്നും ചിന്ത കൂട്ടിച്ചേർത്തു.

ALSO READ:മോഹൻലാലിന്റെ ആ കാര്യം പറഞ്ഞ് അനൂപ് എന്നോട് പിണങ്ങിയിട്ടുണ്ട്; സത്യൻ അന്തിക്കാട്

എസ്എഫ്ഐയുമായി മമ്മൂട്ടി ഏറ്റവും ആഴത്തിലുള്ള ചർച്ചയാണ് നടത്തിയത്…

മാത്രമല്ല ഡിവൈഎഫ്ഐ എസ്എഫ്ഐയുമായി മമ്മൂട്ടി ഏറ്റവും ആഴത്തിലുള്ള ചർച്ചയാണ് നടത്തിയത് എന്നും മൂന്നരമണിക്കൂറോളം കടവന്ത്രയിലെ അദ്ദേഹത്തിന് വീട്ടിൽ തങ്ങളും ഉണ്ടായിരുന്നു. രാഷ്ട്രീയവും രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ചചെയ്തെന്നും അദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവയ്ക്കുന്നതിനൊപ്പം തങ്ങൾക്ക് പറയാനുള്ളതും കേട്ടു എന്നും ചിന്ത ജെറോം പറയുന്നു. മൂന്നരമണിക്കൂറോളം കടവന്ത്രയിലെ അദ്ദേഹത്തിന്റെ വീട്ടിൽ തങ്ങളുമുണ്ടായിരുന്നു.

രാഷ്ട്രീയവും രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ച ചെയ്തെന്നും ചിന്ത പറഞ്ഞു. കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം തങ്ങൾക്ക് പറയാനുള്ളതും കേട്ടു. പുതിയ തലമുറ എങ്ങനെയാണ് രാഷ്ട്രീയത്തെയും സമരങ്ങളെയും പുതിയ വിഷയങ്ങളെയും കാണുന്നത് എന്ന് അടക്കമുള്ള പ്രോഡക്റ്റീവ് ആയിട്ടുള്ള ചർച്ചകളാണ് നടന്നത്. ഏറ്റവും ക്വാളിറ്റി ടൈം ആയിട്ടാണ് സംഘടന ഇതിനെ കാണുന്നത് എന്നും ഇത് ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം കൂടിയാണെന്നും ചിന്ത വ്യക്തമാക്കി.

ആദരവുകളുടെയും ബഹുമാനത്തോടെയും ആണ് മമ്മൂട്ടിയെ കാണുന്നത് ദീർഘകാലമായി മുന്നോട്ടുവച്ച കാര്യങ്ങളെയാണ് നാം നോക്കേണ്ടത്.
അതേസമയം വയനാട് ജില്ലാ സെക്രട്ടറിക്ക് റഫീക്കിന് അപമാനിച്ചു എന്ന പേരും പറഞ്ഞാണ് സിപിഎം അണികൾ അടക്കമുള്ളവർ മമ്മൂട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. എന്നാൽ ഈ വിഷയങ്ങളെല്ലാം പറഞ്ഞു തീർത്തു എന്ന് തന്നെയാണ് മുതിർന്ന നേതാക്കൾ അടക്കം പ്രതികരിക്കുന്നത്.

ENGLISH SUMMARY

DYFI State President Chintha Jerome has dismissed the campaigns directed against actor Mammootty. Speaking to the media, she stated that the criticisms arising when a photograph with Mammootty is shared should not be given any weight, adding that what is needed is constructive dialogue, not controversies.

Follow Us