AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Rohit Sharma: ഹിറ്റ്മാന്‍ റിട്ടേണ്‍സ്! രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായേക്കും

Rohit Sharma back as Mumbai Indians captain for IPL 2027: ഐപിഎല്‍ 2027 സീസണില്‍ രോഹിത് ശര്‍മ വീണ്ടും മുംബൈ ഇന്ത്യന്‍സിനെ നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന്‌ ഹാർദിക് പാണ്ഡ്യയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുക്കാൻ രോഹിതിനോട് മുംബൈ ഇന്ത്യൻസ് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.

Jayadevan AM
Jayadevan AM | Updated On: 30 Oct 2026 | 08:44 PM
ഐപിഎല്‍ 2027 സീസണില്‍ രോഹിത് ശര്‍മ വീണ്ടും മുംബൈ ഇന്ത്യന്‍സിനെ നയിച്ചേക്കുമെന്ന് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. ഇത്തവണ വമ്പന്‍ തിരിച്ചുവരവിനാണ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണുകളില്‍ നിരാശജനകമായിരുന്നു പ്രകടനം. ഇത്തവണ സപ്പോര്‍ട്ട് സ്റ്റാഫിലടക്കം വന്‍ അഴിച്ചുപണി നടത്തി (Image Credit Source: PTI).

1 / 5
കഴിഞ്ഞ ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന്‌ ഹാർദിക് പാണ്ഡ്യയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുക്കാൻ രോഹിതിനോട് മുംബൈ ഇന്ത്യൻസ് ആവശ്യപ്പെട്ടിരുന്നതായാണ് വിവരമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാൻ ഫ്രാഞ്ചൈസി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ ആ സ്ഥാനത്തേക്ക് ആരെ കൊണ്ടുവരണമെന്ന കാര്യത്തിൽ മാത്രമായിരുന്നു അവ്യക്തത.

2 / 5
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ കളിച്ച 14 മത്സരങ്ങളില്‍ പത്തിലും മുംബൈ തോറ്റു. തുടര്‍ന്നാണ് രോഹിതിനെ വീണ്ടും ക്യാപ്റ്റന്‍സി ഏല്‍പിക്കാന്‍ തീരുമാനിച്ചത്. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ ഓപ്ഷനുകളും മുംബൈയ്ക്കുണ്ടായിരുന്നു. ഭാവി മുന്‍നിര്‍ത്തി തിലക് വര്‍മയെയും പരിഗണിക്കാമായിരുന്നു.

3 / 5
എന്നാല്‍ പരിചയസമ്പന്നനായ രോഹിതുള്ളപ്പോള്‍ മറ്റ് ഓപ്ഷനുകളിലേക്ക് മുംബൈ കടന്നില്ല. രോഹിത് തുടക്കത്തിൽ തിലക് വർമ്മയുടെ പേര് നിർദ്ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ ഫ്രാഞ്ചൈസി അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും അദ്ദേഹം അത് ഇപ്പോൾ സമ്മതിക്കുകയുമായിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

4 / 5
ന്യൂസിലാൻഡിലേക്ക് പറക്കുന്നതിന് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നിരുന്നു, കൂടാതെ പുതിയ പരിശീലകരുടെ നിയമന വേളയിലും രോഹിതിന്റെ നിർദ്ദേശങ്ങൾ തേടിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  എന്നാല്‍ ട്രേഡ് വിന്‍ഡോയും, നിലനിര്‍ത്തേണ്ട താരങ്ങളുടെ പ്രഖ്യാപനവും പൂര്‍ത്തിയാകുന്നതുവരെ തീരുമാനമെടുക്കില്ലെന്നാണ് ഒരു മുംബൈ ഇന്ത്യന്‍സ് വക്താവ് പ്രതികരിച്ചത്. പരിശീലകനുമായി ആലോചിച്ച ശേഷമായിരിക്കും ക്യാപ്റ്റന്റെ കാര്യത്തിൽ തീരുമാനമെടുക്കുക എന്നും  വക്താവ് കൂട്ടിച്ചേർത്തു.

5 / 5
Follow Us