മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? എങ്കിൽ തെറ്റി!
What to Eat Besides Protein for Better Results: മികച്ച ഫിറ്റ്നസ് നിലനിർത്താൻ ഏറ്റവും മികച്ച മാർഗമാണ് സ്ട്രെങ്ത് ട്രെയിനിങ്. എന്നാൽ വ്യായാമത്തിനൊപ്പം തന്നെ പ്രാധാന്യമുണ്ട് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനും. മസിലുകൾ വളർത്താൻ പ്രോട്ടീൻ മാത്രം കഴിച്ചാൽ മതി എന്നാണ് ചിലരുടെ ധാരണ. എന്നാൽ അത് തെറ്റാണ്. ശരീരത്തിൻ്റെ ഊർജ്ജം നിലനിർത്താനും വ്യായാമത്തിന് ശേഷം മസിലുകളുടെ റിക്കവറിക്കും പ്രധാന പോഷകങ്ങളും വൈറ്റമിനുകളും മിനറലുകളും അടങ്ങിയ കൃത്യമായ സമീകൃതാഹാരം നമ്മൾ ഡയറ്റിൻ്റെ ഭാഗമാക്കേണ്ടതുണ്ട്..

കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജ്ജം നൽകുന്നത് കാർബോഹൈഡ്രേറ്റുകളാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ നിന്ന് ഇവ ധാരാളമായി ലഭിക്കുന്നു. വ്യായാമത്തിന് ശേഷം പേശികൾക്ക് ആവശ്യമായ ഊർജ്ജം നൽകാനും ഇത് സഹായിക്കും. ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് ലഭിച്ചില്ലെങ്കിൽ ഊർജ്ജത്തിനായി ശരീരം പേശികളെ ആശ്രയിക്കും. ഇത് മസിലുകൾ നഷ്ടപ്പെടാൻ കാരണമാകും. കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കുന്നറ്റ് തെറ്റായ രീതിയാണ്. (Image Credit source: Unsplash)

മസിലുകളുടെ മികച്ച വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോണുകളുടെ ഉത്പാദനത്തിന് ആരോഗ്യകരമായ കൊഴുപ്പ് വളരെ അത്യാവശ്യമാണ്. ഇതിനായി അവോക്കാഡോ, വിവിധ തരം നട്സ്, ഒലിവ് ഓയിൽ എന്നിവ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്താം. കൂടാതെ മത്സ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും കഠിനമായ വ്യായാമത്തിന് ശേഷം മസിലുകളുടെ റിക്കവറി പെട്ടെന്ന് വേഗത്തിലാക്കാനും സഹായിക്കും.

ശരീരത്തിന് മതിയായ ഊർജ്ജം നൽകാനും പേശികളുടെ ശരിയായ പ്രവർത്തനത്തിനും വിവിധ വൈറ്റമിനുകളും മിനറലുകളും എപ്പോഴും ആവശ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം, വൈറ്റമിൻ ഡി എന്നിവയും, പേശികൾക്ക് മഗ്നീഷ്യം നിത്യവും ആവശ്യമാണ്. ശരീരത്തിൽ ഓക്സിജൻ കൃത്യമായി എത്തിക്കുന്നതിൽ അയൺ പ്രധാന പങ്ക് വഹിക്കുന്നു. ഊർജ്ജം വർദ്ധിപ്പിക്കാൻ ബി വൈറ്റമിനുകളും കോശങ്ങളുടെ കേടുപാടുകൾ വേഗത്തിൽ പരിഹരിക്കാൻ സിങ്കും ശരീരത്തിൽ എത്തിയേ മതിയാകു..

ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കുക. എന്നത് വളരെ പ്രധാനമാണ്. പേശികളുടെ കൃത്യമായ പ്രവർത്തനത്തിന് ശരീരത്തിൽ എപ്പോഴും ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. കഠിനമായി വ്യായാമം ചെയ്യുമ്പോൾ വിയർപ്പിലൂടെ ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ സോഡിയം, പൊട്ടാസ്യം എന്നിവയടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് വ്യായാനൻ ചെയ്യുമ്പോഴുള്ള ക്ഷീണം വേഗത്തിൽ അകറ്റാൻ സഹായിക്കും.

കഠിനമായ വ്യായാമങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് സഹായിക്കും ഇതിലൂടെ.ലഭിക്കുന്ന ആൻ്റീഓക്സിഡൻ്റുകൾ അനാവശ്യമായ സമ്മർദ്ദങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. മികച്ച ആരോഗ്യത്തിനും മസിലുകളുടെ വളർച്ചയ്ക്കും പ്രോട്ടീന് പുറമെ ഇത്തരം പോഷകങ്ങൾ ഭക്ഷണത്തിൽ ഉറപ്പാക്കിയെങ്കിൽ മാത്രമേ ദിവസവും വ്യായാമം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് പൂർണ്ണമായ പ്രയോജനം ലഭിക്കൂ.