AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ganesh Chaturthi 2025: സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദേവത; ​അറിയാം ഗണപതി ഭ​ഗവാൻ്റെ മകളെക്കുറിച്ച്

Ganesha Daughter Santoshi Mata: ഒരിക്കൽ ഗണേശ്വരന് ദേവതകൾ സമ്മാനങ്ങൾ നൽകി അനുഗ്രഹിക്കുന്ന വേളയിലാണ് ബ്രഹ്മാവ് തന്റെ ഹൃദയത്തിൽ നിന്നും രണ്ട് ദേവിമാർക്ക് ജന്മം നൽകുകയും ഗണപതിക്ക് സമ്മാനിക്കുകയും ചെയ്യുന്നത്. ആ ദേവിമാരാണ് ബുദ്ധിയും, സിദ്ധിയും.

neethu-vijayan
Neethu Vijayan | Published: 26 Aug 2025 19:21 PM
ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാർവതി ദേവിയുടേയും ആദ്യ പുത്രനാണ് ഗണപതി ഭ​ഗവാൻ. ചിങ്ങ മാസത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജൻമ ദിനം. ഇക്കൊല്ലത്തെ ​ഗണേശ ചതുർത്തി വരുന്നത് ഓ​ഗസ്റ്റ് 27 ബുധനാഴ്ച്ചയാണ്. അതായത് മലയാള മാസം ചിങ്ങം 11ന്. നാളെ ചിത്തരിയാണ് നക്ഷത്രം വരുന്നത്. ഈ വേളയിൽ ​ഗണപതിയുടെ പുത്രന്മാരെയും മകളെയും കുറിച്ച് നമുക്ക് വായിച്ചറിയാം. (Image Credits: PTI)

1 / 5
സാക്ഷാൽ ഗണപതി ഭ​ഗവാൻ്റെ ഒരേ ഒരു മകളാണ് സന്തോഷി മാതാ എന്നറിയപ്പെടുന്ന സന്തോഷി മാ. കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ ദേവത ആരാധിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ വളരെ വിരളമായാണ് ഈ പേര് കേൾക്കുന്നത്.  സംതൃപ്തിയുടെയും, ആനന്ദത്തിന്റെയും ഐശ്വര്യത്തിൻ്റെയും ദേവതയാണ് സന്തോഷി മാ. ഒരിക്കൽ ഗണേശ്വരന് ദേവതകൾ സമ്മാനങ്ങൾ നൽകി അനുഗ്രഹിക്കുന്ന വേളയിലാണ് ബ്രഹ്മാവ് തന്റെ ഹൃദയത്തിൽ നിന്നും രണ്ട് ദേവിമാർക്ക് ജന്മം നൽകുകയും ഗണപതിക്ക് സമ്മാനിക്കുകയും ചെയ്യുന്നത്. (Image Credits: PTI)

2 / 5
ആ ദേവിമാരാണ് ബുദ്ധിയും, സിദ്ധിയും. ഇവർ രണ്ടുപേരും ബ്രഹ്മാവിന്റെ ആഗ്രഹ പ്രകാരം ലക്ഷ്മിദേവിയിൽ നിന്നും (സമൃദ്ധി), സരസ്വതി ദേവിയിൽ നിന്നും (സിദ്ധി) അംശാവതാരങ്ങളായി ജനിച്ചവരാണന്നാണ് പല വിശ്വാസങ്ങളും പറയപ്പെടുന്നത്. ഇവരിൽ നിന്നും ഗണപതി ഭ​ഗവാന് രണ്ട് ആൺകുട്ടികൾ ജനിച്ചു. ബുദ്ധിദേവിയിൽ നിന്നും ശുഭനും, സിദ്ധിയിൽ നിന്നും ലാഭനും ജനനംകൊണ്ടു. (Image Credits: PTI)

3 / 5
ഒരിക്കൽ കൈലാസത്തിൽ അത്യാഡംബരമായി ഗണേശോത്സവം നടക്കുമ്പോൾ ശുഭനും ലാഭനും പിതാവായ ഗണപതിയുടെ അരികിലേക്ക് വന്നു. എന്നിട്ട് തങ്ങൾക്ക് ഒരു സഹോദരിയെ വേണമെന്ന ആവിശ്യം ഉന്നയിച്ചു. അതീവ സന്തോഷത്തോടെ ഗണപതി പുത്രന്മാരുടെ ആ​ഗ്രഹം സ്വാ​ഗതം ചെയ്തു. ശേഷം അദ്ദേഹത്തിന്റെ പത്നിമാരുടെ തേജസ്സുകളെ ചേർത്ത് തന്റെ ചൈതന്യത്തിൽ നിന്നും ഒരു പുത്രിക്ക് ജന്മം നൽകി. അതാണ് സന്തോഷിമാ അഥവാ സന്തോഷി മാതാ എന്ന ദേവത. (Image Credits: PTI)

4 / 5
ആരാധിക്കുന്നവർക്ക് എക്കാലവും സന്തോഷം നൽകുന്ന ദേവിയാണ് സന്തോഷി മാതാ. സർവ്വ സിദ്ധികളുടെയും അധിദേവതയായി ഈ ദേവിയെ ആരാധിക്കുന്നു. പശുവാണ് ദേവിയുടെ വാഹനം. അസ്ത്രമായി ശൂലമാണ് ദേവി സ്വീകരിച്ചിരിച്ചിരിക്കുന്നത്. ദേവിയെ ആരാധിക്കാൻ വെള്ളിയാഴ്ച ആണ് ഏറ്റവും ഉചിതമായ ദിവസം. (Image Credits: PTI)

5 / 5