Gold From Dubai: ദുബായിൽ നിന്ന് പ്രവാസികൾക്ക് എത്ര സ്വർണം കൊണ്ടുവരാം?
Gold From Dubai: ദുബായിൽ നിന്ന് പ്രവാസികൾക്ക് നിയമപരമായി സ്വർണം നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കും. എന്നാൽ അവയ്ക്ക് നിശ്ചിത പരിധി രേഖപ്പെടുത്തിയിട്ടുണ്ട്.

ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 420 ദിർഹത്തിന് മുകളിലാണ് ഇപ്പോൾ വില. സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത്, പലിശ നിരക്കുകളിലുണ്ടായ കുറവ്, ലോകത്തെങ്ങുമുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാണ് അവിടത്തെ സ്വർണവില കൂട്ടുന്നത്.

ദുബായിൽ (യു.എ.ഇ.) സ്വർണ്ണം ഇറക്കുമതി ചെയ്യുപ്പോൾ ഇറക്കുമതി തീരുവ (Import Duty) നൽകേണ്ടതില്ല. അതിനാൽ സ്വർണ വില കേരളത്തെക്കാൾ ദുബായിൽ കുറവായിരിക്കുമെന്ന് പറയപ്പെടുന്നു.

ദുബായിൽ നിന്ന് പ്രവാസികൾക്ക് നിയമപരമായി സ്വർണം നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കും. എന്നാൽ അവയ്ക്ക് നിശ്ചിത പരിധി രേഖപ്പെടുത്തിയിട്ടുണ്ട്. അവ ഏപ്രകാരമെന്ന് നോക്കിയാലോ.

ഇന്ത്യയിലെ കസ്റ്റംസ് നിയമപ്രകാരം പുരുഷന്മാർക്ക് 20 ഗ്രാം വരെ അതായത്, 50,000 രൂപ വരെ മൂല്യമുള്ള സ്വർണാഭരണങ്ങൾ കൊണ്ടുവരാൻ കഴിയും. സ്ത്രീകൾക്ക് 40 ഗ്രാം വരെ അതായത് 1 ലക്ഷം രൂപ വരെ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാം.

ഈ പരിധിക്ക് മുകളിലായി കൊണ്ടുവരുന്ന സ്വർണ്ണത്തിന് ഇന്ത്യൻ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വരും. സ്വർണ്ണാഭരണങ്ങൾക്ക് മാത്രമാണ് ഈ നിയമം ബാധകം, സ്വർണ്ണ ബാറുകൾക്ക് അല്ല.