'കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത്'; ഗോപി സുന്ദറിനെക്കുറിച്ച് ഷിനു; ആരാണ് ഈ പുതിയൊരാൾ എന്ന് ആരാധകർ | Gopi Sundar Share a post with Model Shinu Prem goes viral Malayalam news - Malayalam Tv9

Gopi Sundar: ‘കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത്’; ഗോപി സുന്ദറിനെക്കുറിച്ച് ഷിനു; ആരാണ് ഈ പുതിയൊരാൾ എന്ന് ആരാധകർ

Published: 

08 Oct 2024 17:47 PM

Gopi Sundar: ചിത്രം വൈറലായതോടെ നിരവധി പേരാണ് താരത്തിനെതിരെ കമന്റുമായി എത്തുന്നത്. ഇതോടെ ആരാണ് ഷിനു എന്നായി സമൂഹമാധ്യമത്തിലെ ചർച്ചകൾ. മോഡൽ ആണ് ഷിനു പ്രേം. 2023ൽ മിസ് തൃശൂർ ആയി കിരീടം ചൂടി.

1 / 6പതിവായി സമൂഹ മാധ്യമത്തിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വിമർശനങ്ങളും നേരിടുന്ന ഒരു താരമാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന് പല പോസ്റ്റുകളും ഏറെ വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ട്. (image credits:instagram-gopi sundar)

പതിവായി സമൂഹ മാധ്യമത്തിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വിമർശനങ്ങളും നേരിടുന്ന ഒരു താരമാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന് പല പോസ്റ്റുകളും ഏറെ വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ട്. (image credits:instagram-gopi sundar)

2 / 6

ഇപ്പോഴിതാ താരം പുതിയതായി പങ്കുവച്ച ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ഗോപി സുന്ദറിനൊപ്പം സുഹൃത്ത് ഷിനു പ്രേമിന്റെ ചിത്രമാണ് അത്. ചിത്രത്തിനൊപ്പം ഷിനു നൽകിയ അടിക്കുറിപ്പും ഏറെ ശ്രദ്ധ നേടി. (image credits:instagram-gopi sundar)

3 / 6

നിങ്ങളുടെ കുറവുകളെ അവഗണിച്ച്, കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്നർഥം വരുന്ന പ്രസിദ്ധമായ ഉദ്ധരണി അടിക്കുറിപ്പാക്കിയാണ് ഷിനു ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. #myguru #respect #life #shoot എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം ചേർത്തിരിക്കുന്നു. (image credits:instagram-gopi sundar)

4 / 6

എന്നാൽ ചിത്രം വൈറലായതോടെ നിരവധി പേരാണ് താരത്തിനെതിരെ കമന്റുമായി എത്തുന്നത്. ഇതോടെ ആരാണ് ഷിനു എന്നായി സമൂഹമാധ്യമത്തിലെ ചർച്ചകൾ. മോഡൽ ആണ് ഷിനു പ്രേം. 2023ൽ മിസ് തൃശൂർ ആയി കിരീടം ചൂടി. കേരളത്തിലെ വിവിധ സൗന്ദര്യമത്സര വേദികളിൽ ശ്രദ്ധേയ സാന്നിധ്യമറിയിച്ചിട്ടുണ്ട്. (image credits:instagram-gopi sundar)

5 / 6

അതേസമയം ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായത് മുതൽ താരത്തിനെതിരെ സൈബർ ആക്രമണം ആരംഭിച്ചു. എന്നാൽ പിന്നീട് ഈ ബന്ധം അവസാനിപ്പിച്ച് ഗായിക അമൃത സുരേഷുമായി ലിവ് ഇൻ റിലേഷൻ തുടങ്ങിയപ്പോഴേക്കും ഇതിന്റെ അളവ് കൂടി. (image credits:instagram-gopi sundar)

6 / 6

അമൃതയുമായി പിരിഞ്ഞതിന് പിന്നാലെ സുഹൃത്ത് മയോണിക്കൊപ്പം ചിത്രം പങ്കിട്ടപ്പോഴും ഗോപി സുന്ദറിനെ വിടാൻ ഇക്കൂട്ടർ ഒരുക്കമായിരുന്നില്ല. ഇതരത്തിൽ ഏത് സ്ത്രീകൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കിട്ടാലും ഗോപി സുന്ദറിനെ അധിക്ഷേപിക്കുകയാണ് ചിലർ. (image credits:instagram-gopi sundar)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും