മുടി പൊട്ടി പോകുന്നുണ്ടോ? എല്ലാ ദിവസവും ചെയ്യുന്ന ഈ 7 തെറ്റുകളാണ് കാരണം | Hair care tips, these ​7 everyday mistakes that cause breakage​ Malayalam news - Malayalam Tv9

Hair Loss: മുടി പൊട്ടി പോകുന്നുണ്ടോ? എല്ലാ ദിവസവും ചെയ്യുന്ന ഈ 7 തെറ്റുകളാണ് കാരണം

Published: 

18 Nov 2025 13:03 PM

Hair Care Tips: തലമുടി പൊട്ടി പോകുന്നത് പലരെയും അലട്ടുന്ന പ്രധാനപ്രശ്നമാണ്. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏഴ് തെറ്റുകളാണ് ഇവയ്ക്ക് കാരണമെന്ന് അറിയാമോ? ആ തെറ്റുകൾ ഏതെല്ലാമെന്ന് അറിയാം....

1 / 7നനഞ്ഞ മുടി ചീകുന്നതാണ് ഇതിൽ ആദ്യത്തേത്. നനഞ്ഞ മുടി ഏറ്റവും ദുർബലമായ അവസ്ഥയിലാണ്. ഈ സമയത്ത് മുടി ബലമായി ചീകുന്നത്, മുടി പൊട്ടിപ്പോകാൻ കാരണമാകും.

നനഞ്ഞ മുടി ചീകുന്നതാണ് ഇതിൽ ആദ്യത്തേത്. നനഞ്ഞ മുടി ഏറ്റവും ദുർബലമായ അവസ്ഥയിലാണ്. ഈ സമയത്ത് മുടി ബലമായി ചീകുന്നത്, മുടി പൊട്ടിപ്പോകാൻ കാരണമാകും.

2 / 7

അതുപോലെ മുടി നിരന്തരം മുറുക്കി പോണിടെയിലുകളോ ബണ്ണുകളോ കെട്ടുന്നത് വേരുകളിൽ അമിതമായ സമ്മർദ്ദം ചെലുത്തുന്നു. ഇത് മുടി പൊട്ടിപ്പോകാനും കാലക്രമേണ മുടിയുടെ മുൻഭാഗം ദുർബലമാകാനും കാരണമാകും.

3 / 7

ഫ്ലാറ്റ് അയൺ, കേളിംഗ് അയൺ, ബ്ലോ ഡ്രയറുകൾ തുടങ്ങിയ ചൂടുള്ള സ്റ്റൈലിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഹീറ്റ് പ്രൊട്ടക്റ്റന്റ് സ്പ്രേ ഉപയോഗിക്കാതിരിക്കുന്നതും മുടിക്ക് ദോഷകരമായി തീരും.

4 / 7

ചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ പുറംപാളി അമിതമായി തുറക്കാൻ ഇടയാക്കും. ഇത് മുടിയിൽ നിന്ന് സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാനും, വരൾച്ച, മുടി പൊട്ടൽ എന്നിവയ്ക്കും കാരണമാകുന്നു.

5 / 7

മുടിക്ക് അനുയോജ്യമല്ലാത്ത, കട്ടിയുള്ളതോ പരുഷമായതോ ആയ ചീപ്പ് ഉപയോഗിക്കുന്നത് മുടിയിഴകൾക്ക് കൂടുതൽ ഘർഷണം (Friction) ഉണ്ടാക്കുകയും പൊട്ടിപ്പോകാൻ കാരണമാകുകയും ചെയ്യും.

6 / 7

കുളി കഴിഞ്ഞ ഉടൻ ടവ്വൽ ഉപയോഗിച്ച് മുടി ബലമായി തിരുമ്മി ഉണക്കുന്നത് മുടിയുടെ പുറംപാളിയെ പരുപരുത്തതാക്കുകയും മുടി പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യും. അതിനാൽ വെള്ളം ടവ്വൽ ഉപയോഗിച്ച് പതുക്കെ ഒപ്പിയെടുക്കുക.

7 / 7

പരുപരുത്ത കോട്ടൺ തലയിണ ഉറകൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ മുടിയിഴകൾ അതിൽ ഉരസുകയും മുടി എളുപ്പത്തിൽ പൊട്ടിപ്പോകാനും കുരുക്കുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. (Image Credit: Credits: Unsplash/Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും