Happy Kerala Piravi 2026: മലയാള മണ്ണിന് എഴുപതിൻ്റെ തിളക്കം; ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ
Happy Kerala Piravi 2026 Wishes In Malayalam: തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്ന് പ്രദേശങ്ങൾ സമന്വയിപ്പിച്ച് മലയാളം മാതൃഭാഷയായവർക്കായി ഒരൊറ്റ സംസ്ഥാനം രൂപീകൃതമായി. സാക്ഷരത, ആരോഗ്യം, സാമൂഹിക നീതി, ലിംഗസമത്വം എന്നിവയിൽ ലോക രാഷ്ട്രങ്ങൾക്ക് വരെ മാതൃകയായ 'കേരള മോഡൽ' വികസന പാതയിലാണ് സംസ്ഥാനം 70 വർഷം പൂർത്തിയാക്കുന്നത്. ഈ വേളയിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാൻ മറക്കരുത്.

മലയാള മണ്ണിന് ഇന്ന് എഴുപതിന്റെ വർണ്ണ തിളക്കം... 1956 നവംബർ 1-ന് രൂപീകൃതമായ ഐക്യകേരളം ഇന്ന് 70-ാം പിറന്നാളിന്റെ പവിത്രതയിലാണ്. മനോഹരമായ ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ വികസന വഴികളിലെ ഓർമ്മകളും, സാംസ്കാരിക മഹിമയും ചേർത്തുവെച്ച് നമുക്ക് ഒന്നിച്ച് ഈ സുവർണ നിമിഷം ആഘോഷിക്കാം. ലോകത്ത് എവിടെയാണെങ്കിലും ഇന്നത്തെ ഈ ദിവസം മറക്കാനോ ആഘോഷിക്കാതിരിക്കാനോ മലയാളിക്ക് കഴിയില്ല. (Image Credit Source: Unsplash)

തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്ന് പ്രദേശങ്ങൾ സമന്വയിപ്പിച്ച് മലയാളം മാതൃഭാഷയായവർക്കായി ഒരൊറ്റ സംസ്ഥാനം രൂപീകൃതമായി. സാക്ഷരത, ആരോഗ്യം, സാമൂഹിക നീതി, ലിംഗസമത്വം എന്നിവയിൽ ലോക രാഷ്ട്രങ്ങൾക്ക് വരെ മാതൃകയായ 'കേരള മോഡൽ' വികസന പാതയിലാണ് സംസ്ഥാനം 70 വർഷം പൂർത്തിയാക്കുന്നത്. ഈ വേളയിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാൻ മറക്കരുത്. ഏറ്റവും പ്രിയപ്പെട്ടവർക്കും വാട്സ്ആപ്പ് സ്റ്റാറ്റസിലും ഉപയോഗിക്കാൻ സാധിക്കുന്ന ആശംസകൾ നമുക്ക് നോക്കാം.

"നന്മയുടെയും ഒത്തുചേരലിൻ്റെയും പ്രതീകമായ നമ്മുടെ നാടിൻ്റെ ജന്മദിനത്തിൽ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ", "അറബിക്കടലിൻ്റെ താരാട്ടും കായലോരങ്ങളുടെ പച്ചപ്പും നിറയുന്ന ദൈവത്തിൻ്റെ സ്വന്തം നാടിന് ഹാപ്പി ബർദ്ഡേ", ദൈവത്തിൻ്റെ സ്വന്തം നാടിന് 70ാം പിറന്നാൾ, ഒരായിരം കേരളപ്പിറവി ആശംസകൾ, മാതൃഭാഷയുടെ മധുരവും മലയാള മണ്ണിലെ നന്മകളും നെഞ്ചിലേറ്റുന്ന എല്ലാവർക്കും കേരളപ്പിറവി ദിനാശംസകൾ

"പച്ചപ്പിൻ്റെയും പ്രകൃതിയുടെയും നന്മകൾ നിറഞ്ഞ ദൈവത്തിൻ്റെ സ്വന്തം നാടിന്, കേരളപ്പിറവി ആശംസകൾ!", ‘എൻ്റെ ഭാഷ, എൻ്റെ മണ്ണ്, എൻ്റെ അഭിമാനം!’; ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ, "മനസ്സിൽ നിന്ന് മായാത്ത മലയാളത്തോടെ, ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ!", "ഒരേ മനസ്സോടെ, ഒരേ സ്വരത്തോടെ പറയാം, നമ്മൾ മലയാളി! ഏവർക്കും മനസ്സ് നിറഞ്ഞ കേരളപ്പിറവി ആശംസകൾ"

നവംബർ ഒന്നിന് നാടെങ്ങും കേരള പിറവി ആഘോഷിക്കുന്നത്. കേരളത്തനിമയുള്ള വസത്രം ധരിച്ച്, പുരുഷന്മാർ മുണ്ടും ഷർട്ടും സ്ത്രീകൾ സാരിയും ഉടുത്താണ് ഈ ദിനം കൊണ്ടാടാറുള്ളത്. സ്കൂളുകളിലാകട്ടെ കേരളപ്പിറവിയുടെ ചരിത്രവും പ്രധാന്യവും വിവരിക്കുന്ന പ്രസംഗങ്ങളും ക്വിസ് മത്സരങ്ങളുമൊക്കെ നടത്തി ആ ദിനം ആഘോഷിക്കാറുണ്ട്. ഇന്ന് ഞായറാഴ്ച്ചയായതിനാൽ അവധി ദിവസമാണ്. നാളെ ഇതുമായി ബന്ധപ്പെട്ട് ആഘോഷം നടന്നേക്കാം.