ഇങ്ങനെയൊക്കെ ചെയ്യാമോ! തുടയിലും പാഡിലും പന്ത് കൊണ്ടു, പ്രകോപിതനായി കോലി; നെറ്റ്സിൽ വലച്ചത് യുവ ഇന്ത്യൻ പേസർ
Virat Kohli frustrated in nets: ന്യൂസിലൻഡിനെതിരായ ഏകദിനത്തിന് മുന്നോടിയായി സീനിയർ ബാറ്റർമാരെ പരീക്ഷിക്കാൻ ലക്ഷ്യമിട്ട ഇന്ത്യയുടെ പരിശീലന സെഷനിൽ, അഖിബ് നബി, അൻഷുൽ കാംബോജ്, ഗുർനൂർ ബ്രാർ എന്നീ യുവ പേസർമാർ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ തുടങ്ങിയ പ്രമുഖ താരങ്ങൾ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി കളത്തിലിറങ്ങും.
ന്യൂസിലൻഡിന് എതിരായ ടി20 പരമ്പര അവസാനിക്കുന്നതിന് പിന്നാലെ, ഇന്ത്യ- ന്യൂസിലൻഡ് ഏകദിന പരമ്പര ആരംഭിക്കും. ഈ ഏകദിനങ്ങൾക്കായുള്ള തയാറെടുപ്പുകൾ ഒരുവശത്ത് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. മുതിർന്ന താരമായ വിരാട് കോലി ഉൾപ്പെടെയുള്ളവർ പരിശീലനത്തിൽ സജീവമാണ്. എന്നാൽ, ഇത്തരത്തിൽ കഴിഞ്ഞ ദിവസം നടന്ന ഒരു പരിശീലന സെഷന് ഇടയിൽ ശ്രദ്ധേയമായ ചില സംഭവങ്ങൾ അരങ്ങേറിയെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു. നെറ്റ്സിൽ വിരാട് കോലിയെ ഒരു ഇന്ത്യൻ ബൗളർ കുഴപ്പിച്ചു കളഞ്ഞതായും കോലി ഒരു ഘട്ടത്തിൽ പ്രകോപിതനും അസ്വസ്ഥനുമാകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി എന്നുമാണ് റിപ്പോർട്ട്.
യുവ പേസറായ അഖിബ് നബിയാണ് നെറ്റ്സിൽ കോലിയെ കുഴപ്പിച്ച ആ ബൗളർ. ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായി ടീം ഇന്ത്യ നടത്തുന്ന പരിശീലനത്തിനിടെയാണ് സംഭവമുണ്ടായത്. അഖിബ് നബി എറിഞ്ഞ പന്തുകളെ നേരിടുന്നതിനിടെ കോലി ഏറെ ബുദ്ധിമുട്ടി. ഔഖിബ് നബിയുടെ മികച്ച ഇൻ-ഡിപ്പർ പന്തുകളും ഔട്ട് സ്വിങ്ങറുകളും കോഹ്‌ലിയെ നിരന്തരം പരീക്ഷിച്ചു.
Also Read: അഭിഷേകും ഇഷാനും ഏകദിന ടീമിൽ വേണം; ഇന്ത്യൻ ഏകദിന ടീം സെലക്ഷനെതിരെ തുറന്നടിച്ച് യുവരാജ് സിങ്
കോലിയുടെ പാഡിലും തുടയിലും പന്ത് കൊള്ളുന്ന നില ഉണ്ടായി. നബിയുടെ പന്തുകൾക്ക് മുന്നിൽ പലതവണ പരാജയപ്പെട്ടതോടെ കോഹ്‌ലിക്ക് അല്പം അസ്വസ്ഥതയും ദേഷ്യവും തോന്നിയതായി കാണപ്പെട്ടു എന്നാണ് റെവ്‌സ്‌പോർട്‌സ്’ (RevSportz) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എങ്കിലും, പതിവ് പോലെ, ആ പ്രയാസകരമായ നിമിഷങ്ങളെ കോലി വേഗത്തിൽ മറികടന്നു.
നിമിഷങ്ങൾക്കകം വീണ്ടും ഉന്മേഷവാനായി കോലിയെ കാണപ്പെട്ടുവെന്നും ഗ്രൗണ്ടിന് പുറത്ത് രോഹിതുമായി തമാശകൾ പങ്കുവെച്ചും സൗഹൃദം പുതുക്കിയും അദ്ദേഹം സജീവമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പരുക്കേറ്റ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരക്കാരനായാണ് നബി ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. സീനിയർ ബാറ്റർമാരെ പരീക്ഷിക്കാൻ ലക്ഷ്യമിട്ട ഇന്ത്യയുടെ പരിശീലന സെഷനിൽ, അഖിബ് നബി, അൻഷുൽ കാംബോജ്, ഗുർനൂർ ബ്രാർ എന്നീ യുവ പേസർമാർ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ തുടങ്ങിയ പ്രമുഖ താരങ്ങൾ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി കളത്തിലിറങ്ങും. നവംബർ 4 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക. അഞ്ച് മത്സരങ്ങളാണ് ഈ പരമ്പരയിൽ നിശ്ചയിച്ചിരിക്കുന്നത്. അതിന് പിന്നാലെ ടെസ്റ്റ് പരമ്പരയും ഉണ്ട്.
English Summary
Reports indicate that young pacer Aqib Nabi posed a challenge to Virat Kohli during a net session as the latter prepares for the ODI series against New Zealand. Kohli appeared visibly unsettled after being beaten by the deliveries on several occasions, struggling to defend them effectively. However, he quickly overcame these difficulties, regained his composure, and continued to participate actively in the training session.