AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഡൽഹിയിൽ ഇന്ത്യാ മുന്നണി റാലി; 4,000ലേറെ പൊലീസുകാരെ വിന്യസിക്കും, കനത്ത സുരക്ഷ

Delhi on High Alert Ahead of India Bloc Rally at Ramlila Maidan: രാംലീല മൈതാനത്തെ 14 സുരക്ഷാ മേഖലകളായി തിരിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിരീക്ഷണത്തിനായി 200ലേറെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണുകള്‍, പൊലീസുകാരുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ എന്നിവയും നിരീക്ഷണത്തിന്റെ ഭാഗമാകും. മൈതാനത്തിനുള്ളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഇന്ത്യാ മുന്നണി റാലി; 4,000ലേറെ പൊലീസുകാരെ വിന്യസിക്കും, കനത്ത സുരക്ഷ
രാഹുല്‍ ഗാന്ധി Image Credit source: PTI
Shiji M K
Shiji M K | Published: 01 Nov 2026 | 08:43 AM

ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന റാലിക്ക് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി ഡല്‍ഹി പൊലീസ്. 4,000ത്തിലേറെ പൊലീസുകാരെയും കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) കമ്പനികളെയും സുരക്ഷയ്ക്കായി വിന്യസിക്കും. റാലിയില്‍ വന്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാല്‍ മൈതാനവും പരിസരവും കര്‍ശന നിരീക്ഷണത്തിലായിരിക്കും.

രാംലീല മൈതാനത്തെ 14 സുരക്ഷാ മേഖലകളായി തിരിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിരീക്ഷണത്തിനായി 200ലേറെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണുകള്‍, പൊലീസുകാരുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ എന്നിവയും നിരീക്ഷണത്തിന്റെ ഭാഗമാകും. മൈതാനത്തിനുള്ളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ മേഖലയിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം

14 മേഖലകളുടെയും ചുമതല അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും. ഇതില്‍ രണ്ട് മേഖലകള്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് നിരീക്ഷിക്കും. പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും പ്രത്യേക പരിശോധനയുണ്ടാകും. മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും ആളുകളെ മൈതാനത്തേക്ക് പ്രവേശിപ്പിക്കുക.

30,000 മുതല്‍ 40,000 വരെ ആളുകളെ പ്രതീക്ഷിക്കുന്നു

റാലിയില്‍ ഏകദേശം 50,000 പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെയും അധികൃതരുടെയും പ്രതീക്ഷ. എന്നാല്‍ കസേരകള്‍, പ്രത്യേക എന്‍ക്ലോഷറുകള്‍, ആളുകള്‍ക്ക് സഞ്ചരിക്കാനുള്ള വഴികള്‍ എന്നിവ ഒരുക്കുന്നതോടെ മൈതാനത്തിനുള്ളില്‍ 30,000 മുതല്‍ 40,000 വരെ ആളുകളെ മാത്രമേ ഉള്‍ക്കൊള്ളാനാകൂ എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. തിരക്ക് നിയന്ത്രിക്കാനും തിക്കിലും തിരക്കിലും അപകടങ്ങള്‍ ഒഴിവാക്കാനും മൈതാനത്തിന് പുറത്തും അധിക ആളുകളെ ഉള്‍ക്കൊള്ളാനുള്ള ഇടം കണ്ടെത്തിയിട്ടുണ്ട്.

Also Read: Highway Speed Limit: സ്പീഡ് 120 ആയാലും ഫൈൻ വേണ്ടെന്ന് ​ഗതാ​ഗത മന്ത്രി, ബാധകമാവുക ഈ റോഡുകളിൽ?

രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്. പരിപാടി അവസാനിച്ചാല്‍ ആളുകളെ മൈതാനത്തുനിന്ന് ഒഴിപ്പിക്കണം. രാത്രി മൈതാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാനും കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനും സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും

മിന്റോ റോഡ് ജങ്ഷനില്‍നിന്ന് രാംലീല മൈതാനത്തേക്കുള്ള പാതയിലൂടെയാണ് റാലിയുടെ നീക്കം. ഇതിന്റെ ഭാഗമായി പ്രധാന ജങ്ഷനുകളില്‍ 150ഓളം അധിക ട്രാഫിക് പൊലീസുകാരെ വിന്യസിക്കും. തിരക്കനുസരിച്ച് വിവിധ റോഡുകളില്‍ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏര്‍പ്പെടുത്തും. കാല്‍നടയാത്രയ്ക്ക് നിയന്ത്രണമുണ്ടാകില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എല്‍എന്‍ജെപി, ജിബി പന്ത് ആശുപത്രികളിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ക്കും മറ്റ് അടിയന്തര വാഹനങ്ങള്‍ക്കും തടസ്സമില്ലാതെ സഞ്ചരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളുണ്ടാകും. യാത്രക്കാര്‍ ഗതാഗത നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

English Summary

Delhi Police will deploy over 4,000 personnel along with CAPF companies for the India Bloc rally at Ramlila Maidan on November 1. Extensive security measures, CCTV surveillance and traffic restrictions will be implemented to manage the expected crowd and ensure public safety.

Follow Us