Pumpkin Seeds Benefits: നല്ല ഉറക്കം മുതൽ എല്ലുകളുടെ ആരോഗ്യം വരെ; കഴിക്കാം മത്തങ്ങ വിത്തുകൾ
Health Benefits of Eating Pumpkin Seeds: മത്തങ്ങയെക്കാൾ ഗുണങ്ങൾ മത്തങ്ങയുടെ വിത്തിൽ ഉണ്ട്. നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയുടെ കലവറയാണിത്.

പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങയെക്കാൾ ഗുണങ്ങൾ മത്തങ്ങയുടെ വിത്തിൽ ഉണ്ട്. നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയുടെ കലവറയാണിത്. മത്തങ്ങ വിത്തുകൾ പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം. (Image Credits: Freepik)

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ മത്തങ്ങ വിത്തുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഗുണം ചെയ്യും. (Image Credits: Freepik)

മത്തങ്ങ വിത്തുകളിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ശരീരത്തിലെ സെറോടോണിൻ ആയി മാറുകയും നല്ല ഉറക്കം കിട്ടാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിലെ കുക്കുർബിറ്റാസിൻ എന്ന അമിനോ ആസിഡ് മുടിയുടെ വളർച്ചയ്ക്കും ഏറെ നല്ലതാണ്. (Image Credits: Freepik)

വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമായ മത്തങ്ങ വിത്തുകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഗുണം ചെയ്യും. ജലദോഷം, പനി, ക്ഷീണം തുടങ്ങിയ അസുഖങ്ങളിലേക്ക് നയിച്ചേക്കാവുന്ന വൈറൽ അണുബാധകളുടെ സാധ്യതയും ഇത് കുറയ്ക്കുന്നു. (Image Credits: Freepik)

മഗ്നീഷ്യവും ഫോസ്ഫറസും അടങ്ങിയ മത്തങ്ങ വിത്തുകള്‍ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. നാരുകളാൽ സമ്പുഷ്ടമായ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും മികച്ചതാണ്. (Image Credits: Freepik)