AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Unniyappam Story: ​ഗണപതിയ്ക്കായി പെട്ടെന്നുണ്ടാക്കിയ വിഭവം, ഒരു നാടിന് പേരുണ്ടാക്കിയ കഥ

History of Unniyappam: കല്ലിൽ കൊത്തിയെടുത്ത അപ്പക്കാരങ്ങൾ ആയിരുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് വെങ്കലത്തിലേക്കും ഓടിലേക്കും വഴിമാറി. ഈ ചട്ടിയുടെ സവിശേഷമായ കുഴികളാണ് ഉണ്ണിയപ്പത്തിന് അതിന്റെ തനതായ ഗോളാകൃതി നൽകുന്നത്. കേരളത്തിലെ പല ഭക്ഷണരീതികളിലും ബുദ്ധമതത്തിന് വലിയ സ്വാധീനമുണ്ട്.

Unniyappam Story: ​ഗണപതിയ്ക്കായി പെട്ടെന്നുണ്ടാക്കിയ വിഭവം, ഒരു നാടിന് പേരുണ്ടാക്കിയ കഥ
Unniyappam And Kottarakkara GanapathyImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 30 Jan 2026 | 07:36 PM

നേർത്ത മധുരവും നെയ്യിന്റെ ഗന്ധവും ഒത്തുചേരുന്ന ഒരു കുഞ്ഞു വിഭവം. അത് ഒരു നാടിന്റെ പേരിലെ വാലായി ആളുകൾ ഏറ്റെടുത്ത ഒരു കഥയുണ്ട്. ഉണ്ണിയപ്പത്തെക്കുറിച്ചാണ് പറയുന്നത്. ഉണ്ണിയപ്പം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക കൊട്ടാരക്കര മഹാഗണപതി ക്ഷേത്രമാണ്. കൊട്ടാരക്കരയ്ക്ക് സ്വന്തമായ ​ഗണപതിയുടെയും ആ ​ഗണപതിയ്ക്ക് പ്രീയപ്പെട്ട ഉണ്ണിയപ്പത്തിന്റെയും കഥ ഇതാ

വിഖ്യാത ശില്പി പെരുന്തച്ചനുമായി ബന്ധപ്പെട്ടതാണ് ഇവിടുത്തെ ഉണ്ണിയപ്പക്കഥ. ഗണപതി വിഗ്രഹം കൊത്തിയ ശേഷം ഉടനടി എന്തെങ്കിലും നിവേദിക്കണമെന്ന ആഗ്രഹത്തിൽ, അടുത്തുണ്ടായിരുന്ന അരിപ്പൊടിയും ശർക്കരയും പഴവും ചേർത്ത് പെട്ടെന്നുണ്ടാക്കിയ വിഭവമാണ് ഇന്നത്തെ പ്രശസ്തമായ ‘കൊട്ടാരക്കര ഉണ്ണിയപ്പം’ എന്ന് ഒരു കഥ.

 

കാർഷിക കേരളത്തിന്റെ കയ്യൊപ്പ്

 

കല്ലിൽ കൊത്തിയെടുത്ത അപ്പക്കാരങ്ങൾ ആയിരുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് വെങ്കലത്തിലേക്കും ഓടിലേക്കും വഴിമാറി. ഈ ചട്ടിയുടെ സവിശേഷമായ കുഴികളാണ് ഉണ്ണിയപ്പത്തിന് അതിന്റെ തനതായ ഗോളാകൃതി നൽകുന്നത്. കേരളത്തിലെ പല ഭക്ഷണരീതികളിലും ബുദ്ധമതത്തിന് വലിയ സ്വാധീനമുണ്ട്.

ALSO READ: യാത്ര കഴിഞ്ഞുള്ള കാലുവേദനയും നീരും അകറ്റാം; ആശ്വാസം നൽകും ഈ രീതികൾ പരീക്ഷിക്കൂ

ബുദ്ധമതക്കാർ വിതരണം ചെയ്തിരുന്ന മധുരപലഹാരങ്ങളിൽ നിന്നാണ് അപ്പവും ഉണ്ണിയപ്പവും രൂപപ്പെട്ടതെന്ന്. പതിനാലാം നൂറ്റാണ്ടിലെ സാഹിത്യ കൃതികളിൽ പോലും അരിയും ശർക്കരയും ചേർത്തുള്ള ഇത്തരം പലഹാരങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്.

 

അടുക്കളയിലെ വിശ്വാസങ്ങൾ

 

വീടുകളിൽ ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ഇന്നും പല കാരണവന്മാരും ചില ചിട്ടകൾ പാലിക്കാറുണ്ട്. മാവ് കൃത്യമായി പുളിച്ചില്ലെങ്കിൽ അത് ദൈവഹിതത്തിന് വിപരീതമാണെന്ന് പണ്ട് വിശ്വസിച്ചിരുന്നു. ഉണ്ണിയപ്പത്തിന് ലഭിക്കുന്ന കറുത്ത നിറം ഐശ്വര്യത്തിന്റെ പ്രതീകമായാണ് പഴമക്കാർ കാണുന്നത്. ശർക്കരയുടെ പാകവും നെയ്യിന്റെ സാന്നിധ്യവുമാണ് ഇതിന് പിന്നിലെ ശാസ്ത്രമെങ്കിലും രുചിയിൽ അത്ഭുതങ്ങൾ ഒളിപ്പിക്കാൻ ഈ നിറത്തിന് സാധിക്കുന്നു. യാത്രക്കാർക്കും മറ്റും കരുതി വെക്കാവുന്ന ഏറ്റവും മികച്ച പലഹാരമെന്ന നിലയിൽ ഇന്നും ഉണ്ണിയപ്പം അതിന്റെ പ്രതാപം നിലനിർത്തുന്നു. നെയ്യിന്റെ ഗന്ധം മാറാത്ത ഉണ്ണിയപ്പം ഇന്നും മലയാളിയുടെ ഗൃഹാതുരത്വമായി തുടരുന്നു.