AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ

C J Roy Producing Movies: ഇൻകം ടാക്സ് വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിനിടെയാണ് ജീവനൊടുക്കിയത് എന്നും സൂചന. ബിസിനസ് മേഖലയിൽ സുപരിചിതനായ സി ജെ ജോയ് മലയാള സിനിമയിൽ നിരവധി സിനിമകളും നിർമ്മാണം ചെയ്തിട്ടുണ്ട്....

C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
C J Roy DeathImage Credit source: Social Media
Ashli C
Ashli C | Published: 30 Jan 2026 | 07:56 PM

കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാനായ സി ജെ റോയ് ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് സിനിമ ലോകവും. വ്യവസായി എന്നതിലുപരി സിനിമാ മേഖലയുമായും അടുത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ബംഗളൂരുവിലെ അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വയം പിസ്റ്റൽ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.. ഇൻകം ടാക്സ് വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിനിടെയാണ് ജീവനൊടുക്കിയത് എന്നും സൂചന. ബിസിനസ് മേഖലയിൽ സുപരിചിതനായ സി ജെ ജോയ് മലയാള സിനിമയിൽ നിരവധി സിനിമകളും നിർമ്മാണം ചെയ്തിട്ടുണ്ട്. നടി ഭാവനയുടെ കരിയറിലെ 90ാംത്തെ ചിത്രമായ അനോമിയാണ് അദ്ദേഹത്തിന്റെ അവസാനത്തെ നിർമ്മാണ സംരംഭം. അനോമയുടെ നിർമ്മാണ പങ്കാളി കൂടിയായിരുന്നു അദ്ദേഹം.

സിനിമ നിർമ്മാണ രംഗത്തേക്ക് സി ജെ ജോയിയുടെ കോൺഫിഡൻസ് ഗ്രൂപ്പ് കടന്നു വരുന്നത് മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവ എന്ന ചിത്രത്തിലൂടെയാണ്.തുടർന്ന് സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രവും നിർമ്മിച്ചു. 2013ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. കൂടാതെ ജിബു ജേക്കബ് ഒരുക്കിയ സുരേഷ് ഗോപി ചിത്രമായ മേ ഹും മൂസ എന്ന ചിത്രവും മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ നിർമ്മാണവും സിജോയി നിർവഹിച്ചിരുന്നു.

കൂടാതെ ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ നിർമാതാവും സി.ജെ. റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു. സിനിമ നിർമാണം കൂടാതെ ടെലിവിഷൻ രംഗത്തുള്ളവർക്കും സി ജെ റോയ് പരിചിതനാണ്. ബിഗ് ബോസ് കണ്ണട സീസൺ ലെവൽ സ്പോൺസർ ചെയ്തത് കോൺഫിഡൻസ് ഗ്രൂപ്പ് ആയിരുന്നു.സ്റ്റാർ സുവർണ്ണയിലെ സ്റ്റാർ സിംഗർ മ്യൂസിക് റിയാലിറ്റി ഷോയുടെ സ്പോൺസർഷിപ്പ് കോൺഫിഡന്റ് ഗ്രൂപ്പാണ് വഹിച്ചിരുന്നത്. കൂടാതെ, മലയാളം ബിഗ് ബോസ് സീസൺ 7-ലെ റണ്ണർഅപ്പായ അനീഷ് ടി.എയ്ക്ക് ഷോയ്ക്ക് ശേഷം പത്ത് ലക്ഷം രൂപ സമ്മാനമായി നൽകിയ സി. ജെ. റോയിയുടെ നടപടി വലിയ രീതിയിൽ വാർത്തകളിൽ ഇടം പിടിക്കുകയും ചർച്ചയാവുകയും ചെയ്തിരുന്നു.