AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Abhishek Sharma: അഭിഷേക് ശർമ്മയെ എങ്ങനെ പുറത്താക്കും?; തന്ത്രം വെളിപ്പെടുത്തി മാറ്റ് ഹെൻറി

Matt Henry About Abhishek Sharma: അഭിഷേക് ശർമ്മയെ എങ്ങനെ പുറത്താക്കുമെന്ന് പറഞ്ഞ് മാറ്റ് ഹെൻറി. നാലാം മത്സരത്തിൽ ഹെൻറി അഭിഷേകിനെ പൂജ്യത്തിന് മടക്കിയിരുന്നു.

Abhishek Sharma: അഭിഷേക് ശർമ്മയെ എങ്ങനെ പുറത്താക്കും?; തന്ത്രം വെളിപ്പെടുത്തി മാറ്റ് ഹെൻറി
അഭിഷേക് ശർമ്മImage Credit source: PTI
Abdul Basith
Abdul Basith | Published: 30 Jan 2026 | 07:56 PM

അഭിഷേക് ശർമ്മയെ പുറത്താക്കാൻ പ്രത്യേക തന്ത്രമുണ്ടെന്ന് ന്യൂസീലൻഡ് പേസർ മാറ്റ് ഹെൻറി. നാലാം ടി20യിലെ വിജയത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹെൻറിയുടെ വെളിപ്പെടുത്തൽ. നാലാം മത്സരത്തിൽ മാറ്റ് ഹെൻറി അഭിഷേകിനെ ഗോൾഡൻ ഡക്ക് ആയി പുറത്താക്കിയിരുന്നു. ഈ മാസം 31ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം.

“കഴിഞ്ഞ രണ്ട് വർഷമായി അഭിഷേക് വളരെ ഗംഭീരമായാണ് കളിക്കുന്നത്. അവൻ ആക്രമിച്ചുകളിക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റിൽ മാത്രമല്ല, ഐപിഎലിലും ഇതേ ശൈലിയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് തന്ത്രം.”- ഹെൻറി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

Also Read: Sanju Samson: തിലക് തിരിച്ചെത്തുന്നു; സഞ്ജുവിന്റെ നില പരുങ്ങലിൽ; കാര്യവട്ടത്ത് ‘വിധിയെഴുത്ത്’

“ഒരു ബൗളറെന്ന നിലയിൽ അതത്ര എളുപ്പമല്ല. ഒരു മോശം ഓവറിൽ നിന്ന് എങ്ങനെ തിരികെവരുമെന്നതാണ് പ്രധാനം. മത്സരത്തിൽ എങ്ങനെ ഒരു ഇമ്പാക്ട് ഉണ്ടാക്കുമെന്നതിലാണ് കാര്യം. കൃത്യതയിലാണ് എല്ലാ കാര്യങ്ങളും വന്ന് നിൽക്കുന്നത്. നിങ്ങൾ ചെയ്യുന്നതിൽ കൃത്യതയുണ്ടാവണം. നന്നായി കളിക്കുക എന്നത് മാത്രമാണ് കാര്യം. ടി20 ക്രിക്കറ്റ് എന്ന് പറഞ്ഞാൽ ആത്മവിശ്വാസമാണ്.”- ഹെൻറി തുടർന്നു.

നാല് മത്സരങ്ങളിൽ നിന്ന് അഭിഷേക് രണ്ട് ഫിഫ്റ്റികളാണ് സ്വന്തമാക്കിയത്. ആദ്യ കളി 35 പന്തിൽ 84 റൺസ് നേടിയ അഭിഷേക് കളിയിലെ താരമായിരുന്നു. രണ്ടാം മത്സരത്തിൽ താരം ഗോൾഡൻ ഡക്കായി. മൂന്നാം മത്സരത്തിൽ 20 പന്തുകൾ നേരിട്ട് പുറത്താവാതെ 68 റൺസ് നേടിയ അഭിഷേക് തിളങ്ങി. നാലാം മത്സരത്തിൽ താരം വീണ്ടും ഗോൾഡൻ ഡക്കായി.

നാല് കളി പൂർത്തിയാവുമ്പോൾ ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. ആദ്യ മൂന്ന് കളിയും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നാലാം മത്സരത്തിൽ ന്യൂസീലൻഡ് 50 റൺസിന് വിജയിച്ചിരുന്നു. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഈ മാസം 31ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കും.