Health tips: കടുത്ത ദാഹവും തലവേദനയും സൂചിപ്പിക്കുന്നത് ഉപ്പ് ഉണ്ടാക്കുന്ന രോഗത്തിലേക്കോ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം
Excessive Salt Intake Linked to Heart Attacks: ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക് പ്രകാരം ഒരു വ്യക്തി ഒരു ദിവസം 5 ഗ്രാമിൽ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാൻ പാടുള്ളൂ. ശരീരത്തിൽ സോഡിയം കൂടുമ്പോൾ രക്തക്കുഴലുകളിൽ സമ്മർദ്ദമുണ്ടാവുകയും ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, സ്ട്രോക്ക്, വൃക്ക തകരാറുകൾ, ശരീരവീക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

ഭക്ഷണത്തിൽ ഉപ്പ് അമിതമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നമ്മൾ കഴിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങൾ, അച്ചാറുകൾ, ചിപ്സ്, സോസുകൾ എന്നിവയിലൂടെ വലിയ അളവിൽ സോഡിയം ശരീരത്തിലെത്തുന്നുണ്ട്. ഇതിന് പുറമെ കറികളിൽ വീണ്ടും ഉപ്പ് ചേർക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കും. (Image Credit Source: Getty Images)

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു വ്യക്തി ഒരു ദിവസം 5 ഗ്രാമിൽ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാൻ പാടുള്ളൂ. ശരീരത്തിൽ സോഡിയം കൂടുമ്പോൾ രക്തക്കുഴലുകളിൽ സമ്മർദ്ദമുണ്ടാവുകയും ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, സ്ട്രോക്ക്, വൃക്ക തകരാറുകൾ, ശരീരവീക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

ഇതിന്റെ പ്രധാന ലക്ഷണങ്ങളിൽ ആദ്യത്തേത് വിരലുകളിലോ കാലുകളിലോ ഉണ്ടാകുന്ന വീക്കമാണ്. അടിക്കടിയുള്ള കടുത്ത ദാഹവും തലവേദനയും ഉപ്പുള്ള ഭക്ഷണങ്ങളോടുള്ള അമിത ആസക്തിയും ആണ് മറ്റ് ലക്ഷണങ്ങൾ.

ഭക്ഷണം രുചി നോക്കാതെ അധികമായി ഉപ്പ് ചേർക്കരുത്. പാക്കറ്റ് ഭക്ഷണങ്ങളിലെ സോഡിയത്തിന്റെ അളവ് പരിശോധിക്കുക. ഉപ്പിന് പകരം നാരങ്ങ, കുരുമുളക്, ഇഞ്ചി, മല്ലിയില എന്നിവ ഉപയോഗിച്ച് രുചി വർദ്ധിപ്പിക്കാം. അച്ചാറുകളും പ്രോസസ്ഡ് ഭക്ഷണങ്ങളും പരമാവധി കുറയ്ക്കുക.

കറികളിൽ ഉപ്പുണ്ടെങ്കിലും ചിലർ ചോറിലും മറ്റും വീണ്ടും പച്ചമുളകും ഉപ്പും ചേർക്കാറുണ്ട്. ഡൈനിംഗ് ടേബിളിൽ നിന്ന് സാൾട്ട് ഷേക്കറുകൾ മാറ്റുന്നത് ഈ ശീലം കുറയ്ക്കാൻ സഹായിക്കും.