ഹൃദ്രോഗ സാധ്യതകളും, പ്രതിരോധ മാർഗങ്ങളും: പുരുഷന്മാർ അറിയേണ്ടണ്ടതെല്ലാം!
Heart Health for Men: Risk Factors, Symptoms, and How to Protect Yourself: 45 വയസ്സ് കഴിഞ്ഞ പുരുഷന്മാരിൽ ഹൃദയാഘാതത്തിനും മറ്റു ഹൃദ്രോഗങ്ങൾക്കുമുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. എന്നാൽ ചെറുപ്പക്കാരിൽ പോലും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഇപ്പോൾ സർവ സാധാരണമായി മാറിയിട്ടുണ്ട്. ആരോഗ്യത്തെ ഹനിക്കുന്ന ഭക്ഷണ രീതികളും, ജീവിത ശൈലിയും സ്ട്രെസ്സുമെല്ലാം ഇതിന് കാരണമാണ്. ഹൃദ്രോഗ സാധ്യത നേരത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള മാർഗങ്ങളാണ് ഇനി പറയുന്നത്.

പുകവലി ഉപേക്ഷിക്കുക: നിങ്ങൾ പുക വലിക്കുന്ന ആളാണെങ്കിൽ അത് പൂർണമായും നിർത്തുക. ഇതിനായി ഏതെല്ലാം സാഹചര്യങ്ങളാണ് പുക വലിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷം അത്തരം സാഹചര്യങ്ങളിൽ സ്വയം നിയന്ത്രണം കൊണ്ടുവരിക. ഇതിനായി വിദഗ്ധരുടെ സഹായവും തേടുക. പൂവലി നിർത്താൻ സഹായിക്കുന്ന ശാസ്ത്രീയ രീതികൾ പരീക്ഷിക്കുക. ഇവ ആരോഗ്യകരമാണ് എന്നും ഉറപ്പുവരുത്തുക. (Image Credit source: Getty Images)

സാചുറേറ്റഡ് ഫാറ്റ് ആഹാരത്തിൽ നിന്നും മാറ്റി നിർത്താം: സാചുറേറ്റഡ് ഫാറ്റിൻ്റെ അളവ് ഭക്ഷണത്തിൽ കാര്യമായി തന്നെ കുറയ്ക്കുക. അമിത ഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. അമിത ഭാരം ഇല്ലാ എന്ന് കരുതി കൊഴുപ്പ് അധികമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. രക്തക്കുഴലുകളുടെ അരോഗ്യത്തെ ഇത് കാര്യമായി ബാധിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യും. ഹൃദയത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

വ്യായാമം ശീലമാക്കുക: വ്യായാമത്തെ ഒരു മരുന്നായി തന്നെ കാണേണ്ടതുണ്ട്. ആഴ്ചയിൽ മൂന്നോ നാലോ തവണ കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യയാമം ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കുക. വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ് എന്നിവ ഇതിനായി തിരഞ്ഞെടുക്കുക. ഇത്തരം വ്യായാമങ്ങളിൽ ഹൃദയമിടിപ്പ് കൃത്യമായി മോണിറ്റർ ചെയ്യാനും ശ്രദ്ധിക്കണം.

കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം പരിശോധിക്കുക: രക്തസമ്മർദ്ദം 120/80 mmHg എന്ന നിലയിലായിരിക്കണം. അമിത ഭാരം കുറയ്ക്കുന്നതും വ്യായമം ചെയ്യുന്നതും വഴി രക്തസമ്മർദ്ദം കുറയ്ക്കാനാകും. എന്നാൽ വ്യായാമം ഉൾപ്പെടെ കൃത്യമായി ചെയ്തിട്ടും രക്തസമ്മർദ്ദം ഉയർന്ന് നിൽക്കുന്ന സ്ഥിതി ഉണ്ടെങ്കിൽ ഉടൻ ഡൊക്ടറെ കാണേണ്ടതുണ്ട്. പിന്നീട് വ്യായാമവും ഭക്ഷണ രീതിയും ഡോക്ടറുടെ നിർദ്ദേശാനുസരണം ക്രമീകരിക്കണം.

ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിയാനാവുക എന്നത് വളരെ പ്രധാനമാണ്. വേഗത്തിൽ വൈദ്യസഹായം തേടാൻ ഇത് സഹായിക്കും. നെഞ്ചിലെ വേദാനയാണ് പ്രധാന ലക്ഷണം. പലപ്പോഴും നെഞ്ചിൽ ഭാരം അനുഭവപ്പെടുന്നപോലെയാണ് തോന്നുക. വേദന പത്ത് മിനിറ്റിലധികം നീണ്ടു നിൽക്കുകയാണെങ്കിൽ ഉടൻ എമേർജെൻസി സേവനങ്ങളുമായി ബന്ധപ്പെടുക. താടിയെല്ല്, തോൾ, കഴുത്ത്, കൈകൾ എന്നിവിടങ്ങളിൽ അസ്വസ്ഥത ആനുഭവപ്പെടുക, ശ്വാസ തടസ്സം, മനപുരട്ടൽ, അസ്വാഭാവികമായി വിയർപ്പ് അനുഭവപ്പെടൽ, തലകറക്കം എന്നിവയും ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളാണ്.